"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 121.243.126.178 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 18:
 
1989-ൽ ദീപിക ദിനപ്പത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള [[രാഷ്ട്രദീപിക ലിമിറ്റഡ്]] എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറ്റി. വിപുലീകരണത്തിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു.
 
കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറക്കൽ ചെയർമാനായതിനെ തുടർന്ന് 2005ൽ കമ്പനിയുടെ ഓഹരികളിൽ ഏറിയപങ്കും ചില വ്യക്തികൾ വാങ്ങിയതും പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള സ്ഥിര ജീവനക്കാരെ നിർബന്ധിത വിരമിക്കൽ പദ്ധതി ഏർപ്പെടുത്തി പുറത്താക്കിയതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.
 
ദീപിക [[സി.ഐ.എ.|സി.ഐ.എയിൽ]] നിന്ന് പണം പറ്റുന്നതായുള്ള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദന്റെ]] ആരോപണം കോളിളക്കം സൃഷ്ടിച്ചിരുന്നു. അരോപണം തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കോടി രൂപ നൽകാമെന്ന് പത്രം പ്രഖ്യാപിക്കുകയുണ്ടായി. കമ്പനിക്ക് കീഴിൽ വാർത്ത എന്ന പേരിൽ പുതിയ പത്രം തുടങ്ങാനുള്ള നീക്കവും വിവാദമുയർത്തിയിരുന്നു.
 
മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോൾപോലും മലയാള പത്രപ്രവർത്തനത്തിൽ പല പുതിയ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും തുടക്കം കുറിക്കുന്നതിൽ ദീപിക വിജയം വരിച്ചു. കായിക രംഗത്തിനായി ഒരു പുറം മുഴുവൻ നീക്കിവെച്ച ആദ്യ മലയാള പത്രം, [[ഇന്റർനെറ്റ്]] പതിപ്പ് ഇറക്കിയ ആദ്യ മലയാള ദിനപ്പത്രം തുടങ്ങിയ നേട്ടങ്ങൾ ദീപികക്ക് സ്വന്തമാണ്.
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്