"വിജയശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
== മരണം ==
വളരെ ചെറുപ്പത്തിൽ തന്നെ വിജയശ്രീ ആത്മഹത്യ ചെയ്യുകയായിരുന്നു.<ref>[http://www.chennaionline.com/society/monal.asp Chennai Online article on actress suicide]</ref>. ആ ദാരുണ സംഭവം മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ നടുക്കി. മലയാളം ചലച്ചിത്രവേദിയിൽ തന്നെ ഉണ്ടായിരുന്ന ചില പ്രശ്നങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യക്ക വഴി തെളിയിച്ചതെന്ന് ചില മാധ്യമങ്ങൾ പറഞ്ഞിരുന്നു.<ref>[http://www.chennaionline.com/society/monal.asp www.chennaionline.com/society/monal.asp]</ref> 1974 മാർച്ച് 21 ന് 21 വയസിൽ വിജയശ്രീ ആത്മഹത്യ ചെയ്തുവെന്നു പൊതുവായി വിശ്വസിക്കപ്പെടുന്നു. പൊന്നാപുരം കോട്ട എന്ന സിനിമ ചിത്രീകരണ സമയത്ത് മലയാളസിനിമയിലെ അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ പുഴയില് നീരാട്ട് ചിത്രീകരിക്കുന്ന വേളയില് ‍അവിചാരിതമായി അവരുടെ വസ്ത്രം നീങ്ങിയ സമയം വിജയശ്രീ അറിയാതെ സൂം ലെൻസ് ഉപയോഗിച്ച് സഭ്യമല്ലാത്ത രംഗങ്ങൾ ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകൾ വച്ച് നിരന്തരം അവരെ ബ്ലാക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇക്കാര്യം 1973 മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ നാന ഫിലിം വാരികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ വിജയശ്രീ വെളിപ്പെടുത്തിയിരുന്നു. പ്രേംനസീറിന് ഇതെക്കുറച്ച് അറിവുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. അക്കാലത്തും സിനിമാരംഗത്ത് ബ്ലാക്മെയിലിങ് നന്നായിട്ടു തന്നെ നടന്നിരുന്നു. ബ്ലാക്മെയിലിങ്ങിൽ മനം നൊന്തു ആത്മഹത്യ ചെയ്തതാണെന്ന വാദം നിലനില്ക്കുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയിൽ അക്കാലത്തു പരന്നിരുന്നു. അവരുടെ മരണത്തെക്കുറിച്ച് എന്തായാലും ഒട്ടേറെ നിഗൂഢതകൾ നിലനിൽക്കുന്നു.
വിജയശ്രീ തന്റെ എല്ലാ നിഷ്കളങ്കതയോടു കൂടെയും കുട്ടികളെ അതിയായി സ്നേഹിച്ചിരുന്നു. അവരുടെ അടുത്തു വരുന്ന കുട്ടികൾക്കു് അവർ എല്ലായ്പ്പോഴും മിഠായി, മധുര പലഹാരങ്ങൾ എന്നിവ വിതരണം ചെയ്തിരുന്നു.
 
"https://ml.wikipedia.org/wiki/വിജയശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്