"സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

677 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
[[ബ്രാഹ്മണര്‍]], [[ക്ഷത്രീയര്‍]], വ്യാപാരികള്‍, തൊഴിലാളികള്‍, വെപ്പാട്ടികള്‍, അടിമകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ സംഘങ്ങളില്‍ അംഗമായിരുന്നു. ഇവരില്‍ പലരും [[ശ്രീബുദ്ധന്‍|ബുദ്ധന്റെ]] ആശയങ്ങള്‍ രചനകളാക്കി. ചിലര്‍ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
==വിഹാരങ്ങള്‍==
ആദ്യകാലങ്ങളില്‍ ബുദ്ധജൈനഭിക്ഷുക്കള്‍ വര്‍ഷം മുഴുവനും‍ വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള മഴക്കാലത്തു മാത്രമേ ഇവര്‍ ഒരിടത്ത് തങ്ങിയിരുന്നുള്ളൂ. ഇക്കാലത്ത് തദ്ദേശീയരായ അനുഗാമികള്‍ പണിതു നല്‍കുന്ന താല്‍ക്കാലികകൂരകളിലോ പ്രകൃതിദത്തമായ [[ഗുഹ|ഗുഹകളിലോ]] ആണ്‌ ഇവര്‍ വസിച്ചിരുന്നത്. കാലക്രമേണ സന്യാസിമാര്‍ക്കും അവരുടെ അനുചരന്മാര്‍ക്കും ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതായി തോന്നുകയും അങ്ങനെ സന്യാസിമാര്‍ക്ക് സ്ഥിരമായ വാസസ്ഥലങ്ങള്‍ പണിയുകയും ചെയ്തു. ഇവ '''വിഹാരങ്ങള്‍''' എന്നറിയപ്പെട്ടു<ref name=ncert6-7/>.
 
ആദ്യകാലങ്ങളില്‍ മരം കൊണ്ടായിരുന്നു വിഹാരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ഇഷ്ടിക ഉപയോഗിച്ചിരുന്നു. ചില വിഹാരങ്ങള്‍ പ്രത്യേകിച്ച് [[പശ്ചിമഭാരതം|പശ്ചിമഭാരതത്തില്‍]] മലകളില്‍ ഗുഹകള്‍ നിര്‍മ്മിച്ചും വിഹാരങ്ങള്‍ പണിതിരുന്നു<ref name=ncert6-7/>.
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/238842" എന്ന താളിൽനിന്ന് ശേഖരിച്ചത്