"ഓപ്പറേഷൻ പവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
===ജാഫ്ന യുദ്ധം===
[[ജാഫ്ന]] പിടിച്ചെടുക്കുന്നതിനായുള്ള യുദ്ധത്തിൽ കനത്ത എതിർപ്പാണ് വിമതരിൽ നിന്നും ഇന്ത്യൻ സൈന്യത്തിനു നേരിടേണ്ടി വന്നത്. ജാഫ്നയിലേക്കുള്ള എല്ലാ റോഡുകളിലും, എൽ.ടി.ടി.ഇ മൈനുകൾ പാകിയിരുന്നു. ശ്രീലങ്കൻ സൈന്യത്തിരേ നടന്ന പോരാട്ടത്തിനിടയിൽ സ്വീകരിച്ചിരുന്ന ഈ മുൻകരുതൽ ഇന്ത്യൻ സേനക്കു ലക്ഷ്യത്തിലേക്കു മുന്നേറാൻ തടസ്സമായിതീർന്നു. ഒരു കിലോമീറ്ററിലധികം ദൂരത്തു നിന്നും സ്ഫോടനം നടത്താൻ കഴിവുള്ള ഉപകരണങ്ങൾ തമിഴ് പുലികളുടെ കൈവശം ഉണ്ടായിരുന്നു.
 
അത്യാധുനിക ടെലിസ്കോപിക് അധിഷ്ഠിത തോക്കുകൾ ഉപയോഗിച്ചാണ് എൽ.ടി.ടി.ഇ പുലികൾ ഇന്ത്യൻ സൈന്യത്തെ പ്രതിരോധിച്ചത്. വീടിനു മുകളിലും, മരങ്ങളുടെ ചില്ലയിൽ നിന്നും ഇത്തരം തോക്കുകൾ ഉപയോഗിച്ച് അവർ സൈനീകരെ വധിച്ചു. ജാഫ്ന പിടിച്ചെടുക്കുവാൻ വേണമെങ്കിൽ കൂടുതൽ സൈന്യത്തെ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും സൈനീക നേതാക്കൾക്കു അനുമതി ലഭിച്ചു. MI-25 പോലുള്ള ഹെലികോപ്ടറുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം ആകാശമാർഗ്ഗവും ആക്രമണം അഴിച്ചുവിട്ടു.<ref name=barat3343>{{cite web | title = The Sri Lankan Interlude , Operation Pawan | url = http://web.archive.org/web/20160826154802/http://www.bharat-rakshak.com/ARMY/history/1987ipkf/296-operation-pawan.html | publisher = Bharat Rakshak | accessdate = 2016-08-26}}</ref>
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_പവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്