"ഓപ്പറേഷൻ പവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
മുതിർന്ന എൽ.ടി.ടി.ഇ നേതാക്കൾ ഒളിയിടമായി ഉപയോഗിച്ചിരുന്ന ജാഫ്ന സർവ്വകലാശാലയിലെ കെട്ടിടം കീഴടക്കി നേതാക്കളെ പിടികൂടുക എന്നതായിരുന്നു ഓപ്പറേഷൻ പവൻ സൈനീക നടപടിയുടെ ആദ്യ ദൗത്യം. എൽ.ടി.ടി.ഇ. യുടെ അനൗദ്യോഗിക തലസ്ഥാനം കൂടിയായിരുന്നു ഈ സർവ്വകലാശാല. എൽ.ടി.ടി.ഇ നേതാക്കൾ അന്നേ ദിവസം അവിടെ ഉണ്ടാകും എന്ന ഇന്റലിജൻസ് അറിയിപ്പു പ്രകാരം, ഇന്ത്യൻ സേന ഒക്ടോബർ 12 ആം തീയതി ഒരു രഹസ്യ നീക്കത്തിലൂടെ, സർവ്വകലാശാല കെട്ടിടത്തിൽ പ്രവേശിച്ചു. നേതാക്കളെ പിടികൂടുന്നതോടെ, യുദ്ധം അവസാനിപ്പിക്കാം എന്നതായിരുന്നു ഇന്ത്യൻ സേനയുടെ കണക്കുകൂട്ടൽ.
 
ഇന്ത്യൻസേനയുടെ രഹസ്യസന്ദേശങ്ങൾ ചോർത്തിയ എൽ.ടി.ടി.ഇ, ഈ നീക്കം മുൻപേ അറിയുകയും വേണ്ട മുൻകരുതൽ എടുക്കുകയും ചെയ്തിരുന്നു. എൽ.ടി.ടി.ഇ.യുടെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യൻ സൈന്യത്തിനായില്ല. ഗോര സിങ് എന്ന ഇന്ത്യൻ സൈനീകനെ എൽ.ടി.ടി.ഇ തടവിലാക്കുകയും ചെയ്തു, പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു.<ref name=indiatoday3343>{{cite news | title = The lost Offensive | url = http://web.archive.org/web/20160826153446/http://indiatoday.intoday.in/story/commando-operation-to-capture-ltte-leadership-turns-disastrous/1/328882.html | publisher = India Today | date = 2013-11-21 | accessdate = 2016-08-26}}</ref><ref name=lankalibrary3343>{{cite web | title = The Indian Army in Sri Lanka | url = http://web.archive.org/web/20160826153628/http://www.lankalibrary.com/phpBB/viewtopic.php?t=3759 | publisher = Lankalibrary | accessdate = 2016-08-26}}</ref>
 
===ജാഫ്ന യുദ്ധം===
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_പവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്