"ഓപ്പറേഷൻ പവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
1987 ഒക്ടോബർ 9 നാണ് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ സൈനിക നടപടി തുടങ്ങിയത്. ജാഫ്നയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. എൽ.ടി.ടി.ഇ നേതാക്കളെ പിടികൂടി ജാഫ്നമേഖലയിൽ തീവ്രവാദസാന്നിദ്ധ്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതു കൂടി സൈനിക നടപടിയുടെ ഭാഗമായിരുന്നു. 9, 10 തീയതികളിലെ രാത്രി നടന്ന പോരാട്ടത്തിൽ എൽ.ടി.ടി.യുടെ താവടിയിലുള്ള റേഡിയോ നിലയവും, കൊക്കുവിൽ ഉള്ള ടെലിവിഷൻ നിലയവും ഇന്ത്യൻ സേന പിടിച്ചടുത്തു.<ref name=tamilnation3343>{{cite web | title = Operations in the Jaffna sector | url = http://web.archive.org/web/20160825165041/http://tamilnation.co/intframe/india/jaincommission/indo_sri_lanka_agreement/ch2sec8.html | publisher = Tamilnation | accessdate = 2016-08-25}}</ref> 200 ഓളം തമിഴ് പുലികളെ ഇന്ത്യൻ സേന തടവിലാക്കി. തെള്ളിപ്പാളയത്തുള്ള ഇന്ത്യൻ സൈനീക പോസ്റ്റിലേക്കു ആക്രമണമഴിച്ചുവിട്ടാണ്, എൽ.ടി.ടി.ഇ ഈ സൈനിക നടപടിക്കെതിരേ മറുപടി പറഞ്ഞത്. അവരുട ആക്രമണത്തിൽ നാലു സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു.
===ജാഫ്ന സർവ്വകലാശാല===
മുതിർന്ന എൽ.ടി.ടി.ഇ നേതാക്കൾ ഒളിയിടമായി ഉപയോഗിച്ചിരുന്ന ജാഫ്ന സർവ്വകലാശാലയിലെ കെട്ടിടം കീഴടക്കി നേതാക്കളെ പിടികൂടുക എന്നതായിരുന്നു ഓപ്പറേഷൻ പവൻ സൈനീക നടപടിയുടെ ആദ്യ ദൗത്യം. എൽ.ടി.ടി.ഇ. യുടെ അനൗദ്യോഗിക തലസ്ഥാനം കൂടിയായിരുന്നു ഈ സർവ്വകലാശാല. എൽ.ടി.ടി.ഇ നേതാക്കൾ അന്നേ ദിവസം അവിടെ ഉണ്ടാകും എന്ന ഇന്റലിജൻസ് അറിയിപ്പു പ്രകാരം, ഇന്ത്യൻ സേന ഒക്ടോബർ 12 ആം തീയതി ഒരു രഹസ്യ നീക്കത്തിലൂടെ, സർവ്വകലാശാല കെട്ടിടത്തിൽ പ്രവേശിച്ചു. നേതാക്കളെ പിടികൂടുന്നതോടെ, യുദ്ധം അവസാനിപ്പിക്കാം എന്നതായിരുന്നു ഇന്ത്യൻ സേനയുടെ കണക്കുകൂട്ടൽ.
 
===ജാഫ്ന യുദ്ധം===
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_പവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്