"സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,637 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎ബുദ്ധസംഘങ്ങള്‍: വിഹാരങ്ങള്‍
(→‎ബുദ്ധസംഘങ്ങള്‍: വിഹാരങ്ങള്‍)
==ബുദ്ധസംഘങ്ങള്‍==
{{main|ബുദ്ധമതം}}
ബുദ്ധസംഘങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ [[വിനയ പിതക]] എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതനുസരിച്ച് എല്ലാ പുരുഷന്മാര്‍ക്കും സംഘത്തില്‍ ചേരാമായിരുന്നു എന്നാല്‍
*കുട്ടികള്‍ അവരുടെ രക്ഷിതാക്കളില്‍ നിന്നും
*അടിമകള്‍ അവരുടെ യജമാനനില്‍ നിന്നും
സംഘത്തില്‍ ചേരുന്നതിനു മുന്‍പ് അനുവാദം വാങ്ങിയിരിക്കണം.
 
സംഘങ്ങളില്‍ അംഗമാകുന്ന സ്ത്രീപുരുഷന്മാര്‍ ലളിതജീവിതം നയിച്ചിരുന്നു. മിക്കസമയവും ഇവര്‍ ധ്യാനനിരതരായിരുന്നു. നിശ്ചിതസമയങ്ങളില്‍ ഇവര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി ഭക്ഷണം യാചിച്ചു. ഇതിനാല്‍ ഇവര്‍ [[പ്രാകൃതഭാഷ|പ്രാകൃതഭാഷയില്‍]] യാചകന്‍ എന്നര്‍ത്ഥമുള്ള '''ഭിക്ഷു''' എന്നും '''ഭിക്ഷുണി''' എന്നും പേരുകളില്‍ അറിയപ്പെട്ടു. ഇവര്‍ ജനങ്ങളെ ബുദ്ധമാര്‍ഗം ഉപദേശിക്കുകയും സംഘത്തിനുള്ളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ യോഗങ്ങള്‍ ചേരുകയും ചെയ്തു<ref name=ncert6-7/>.
 
[[ബ്രാഹ്മണര്‍]], [[ക്ഷത്രീയര്‍]], വ്യാപാരികള്‍, തൊഴിലാളികള്‍, വെപ്പാട്ടികള്‍, അടിമകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ സംഘങ്ങളില്‍ അംഗമായിരുന്നു. ഇവരില്‍ പലരും [[ശ്രീബുദ്ധന്‍|ബുദ്ധന്റെ]] ആശയങ്ങള്‍ രചനകളാക്കി. ചിലര്‍ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
==വിഹാരങ്ങള്‍==
ആദ്യകാലങ്ങളില്‍ ബുദ്ധജൈനഭിക്ഷുക്കള്‍ വര്‍ഷം മുഴുവനും‍ വിവിധയിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള മഴക്കാലത്തു മാത്രമേ ഇവര്‍ ഒരിടത്ത് തങ്ങിയിരുന്നുള്ളൂ. ഇക്കാലത്ത് തദ്ദേശീയരായ അനുഗാമികള്‍ പണിതു നല്‍കുന്ന താല്‍ക്കാലികകൂരകളിലോ പ്രകൃതിദത്തമായ ഗുഹകളിലോ ആണ്‌ ഇവര്‍ വസിച്ചിരുന്നത്. കാലക്രമേണ സന്യാസിമാര്‍ക്കും അവരുടെ അനുചരന്മാര്‍ക്കും ഒരിടത്ത് സ്ഥിരതാമസമാക്കേണ്ടതായി തോന്നുകയും അങ്ങനെ സന്യാസിമാര്‍ക്ക് സ്ഥിരമായ വാസസ്ഥലങ്ങള്‍ പണിയുകയും ചെയ്തു. ഇവ വിഹാരങ്ങള്‍ എന്നറിയപ്പെട്ടു<ref name=ncert6-7/>.
 
ബ്രാഹ്മണര്‍, ക്ഷത്രീയര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, വെപ്പാട്ടികള്‍, അടിമകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ സംഘങ്ങളില്‍ അംഗമായിരുന്നു. ഇവരില്‍ പലരും ബുദ്ധന്റെ ആശയങ്ങള്‍ രചനകളാക്കി. ചിലര്‍ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
==ആധാരസൂചിക==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/238827" എന്ന താളിൽനിന്ന് ശേഖരിച്ചത്