"ഓപ്പറേഷൻ പവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
[[ശ്രീലങ്ക | ശ്രീലങ്കയുടെ]] വടക്കു പടിഞ്ഞാറു മേഖലയിൽ, തമിഴർക്കു പ്രാതിനിധ്യമുള്ള മേഖലയിൽ സ്വന്തമായി ഒരു തമിഴ് പ്രവിശ്യ സ്ഥാപിക്കുക എന്നതായിരുന്നു [[തമിഴീഴ വിടുതലൈപ്പുലികൾ |എൽ.ടി.ടി.ഇ]] എന്ന വിമത സേനയുടെ ലക്ഷ്യങ്ങളിലൊന്ന്. ശ്രീലങ്കയിൽ നിരവധി ആഭ്യന്തര യുദ്ധങ്ങൾക്ക് ഇതു വഴിവെച്ചു. 1980 കളിൽ ശ്രീലങ്കയിലെ തമിഴ് വംശജരുടെ സൈര്യജീവിതം ഉറപ്പുവരുത്താനായി ഈ പ്രശ്നത്തിൽ നയപരമായും, സൈനീകപരമായും ഇടപെടാൻ [[ഇന്ത്യ]] തീരുമാനിച്ചു. 1987 ജൂലൈ 29 നു കൊളംബോയിൽ വച്ചു ഒരു ഇന്ത്യ-ശ്രീലങ്ക ഉടമ്പടി തയ്യാറാക്കുകയും, ഇരു രാജ്യങ്ങളും അതിൽ ഒപ്പു വെക്കുകയും ചെയ്തു.<ref name=un3343>{{cite web | title = India - Srilanka accord | url = http://web.archive.org/web/20160825154757/http://peacemaker.un.org/sites/peacemaker.un.org/files/IN%20LK_870729_Indo-Lanka%20Accord.pdf | publisher = United Nations | accessdate = 2016-08-25}}</ref> ശ്രീലങ്കയിൽ സമാധാനം ഉറപ്പുവരുത്താൻ, ശ്രീലങ്ക സൈന്യത്തെ യുദ്ധമേഖലയിൽ നിന്നും തിരിച്ചുവിളിക്കാനും, തമിഴ് പുലികളോട് ആയുധം വെച്ചു കീഴടങ്ങുവാനും ഉടമ്പടിയിൽ കരാറായി.<ref name=thehindu3343>{{cite news | title = Looking back at the Indo-Sri Lanka Accord | url = http://web.archive.org/web/20160825154321/http://www.thehindu.com/opinion/lead/looking-back-at-the-indosri-lanka-accord/article538650.ece | publisher = The Hindu | date = 2010-07-29 | accessdate = 2016-08-25 }}</ref> ഇന്ത്യക്കുവേണ്ടി പ്രധാനമന്ത്രി [[രാജീവ് ഗാന്ധി |രാജീവ് ഗാന്ധിയും]], ശ്രീലങ്കൻ പ്രസിഡന്റ് [[ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ |ജെ.ആർ. ജയവർദ്ധനെയുമാണ്]] കരാറിൽ ഒപ്പു വെച്ചത്.
 
ഉടമ്പടിക്കു മുമ്പായി നടന്ന ചർച്ചകളിൽ യുദ്ധത്തിലേർപ്പെട്ടിരുന്ന തമിഴ് സംഘടനകളൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. എന്നിരിക്കിലും, ചില സംഘടനകൾ കരാറിനെ മാനിച്ചുകൊണ്ട്, മനസ്സില്ലാ മനസ്സോടെ തങ്ങളുടെ ആയുധങ്ങൾ ഇന്ത്യൻ സമാധാന സംരക്ഷണ സേനക്കു മുമ്പിൽ അടിയറവെച്ചു യുദ്ധത്തിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചു. എന്നാൽ തികച്ചും തീവ്രസ്വഭാവം വച്ചു പുലർത്തിയിരുന്ന എൽ.ടി.ടി.ഇ പോലുള്ള സംഘടനകൾ കരാറിനെ വകവെക്കാതെ തമിഴ് രാജ്യം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോയി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_പവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്