"കുമാരപുരം കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
1996 ഫെബ്രുവരി 11 ആം തീയതി ട്രിങ്കോമാലി ജില്ലയിലെ, കുമാരപുരത്താണു ഈ കൂട്ടക്കൊല നടന്നത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കു പ്രകാരം, 24 സാധാരണക്കാരായ ജനങ്ങളാണ് ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 13 പേർ സ്ത്രീകളായിരുന്നു, 12 വയസ്സിനു താഴെയുള്ള ഏഴു കുട്ടികളുണ്ടായിരുന്നു. ദെഹിവാട്ടേ സൈനീക ക്യാംപിനു സമീപമായിരുന്നു സംഭവം നടന്നത്. ശ്രീലങ്കൻ സർക്കാരിന്റെ സമാന്തര സൈനീക സംഘടനയിലെ അംഗങ്ങളും ഈ കൂട്ടക്കൊലക്കു നേതൃത്വം കൊടുത്തവരിലുണ്ടായിരുന്നു.<ref name=tamilnations3343>{{cite web | title = Kumarapuram Massacre | url = http://web.archive.org/web/20160824150208/http://tamilnation.co/indictment/genocide95/gen95035.htm | publisher = Tamilnation | accessdate = 2016-08-24}}</ref><ref name=derechos3343>{{cite web | title = Amnesty International Report 1997 - Sri Lanka Entry | url = http://web.archive.org/web/20160824150323/http://www.derechos.org/saran/lanka/ai97rpt.html | publisher = derechos.org | accessdate = 2016-08-24}}</ref> സംഭവം നടന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പ്, വിമതസംഘടനയായ [[തമിഴീഴ വിടുതലൈപ്പുലികൾ]] ശ്രീലങ്കൻ സൈന്യത്തിലെ രണ്ടു പട്ടാളക്കാരെ കൊലപ്പെടുത്തിയിരുന്നു, ഇതിനുള്ള പ്രതികാരമായിരുന്നു കുമാരപുരം കൂട്ടക്കൊല എന്നു സംശയിക്കപ്പെടുന്നു. ദൃക്സാക്ഷികളുടെ മൊഴികൾ പ്രകാരം, ''തമിഴന്മാർക്കു മരണം'' എന്നു ഉറക്കെ ആക്രോശിച്ചുകൊണ്ടാണു, സൈന്യം കുമാരപുരത്തേക്കു സംഘമായി എത്തിയത്. ഗ്രാമവാസകൾ വീടിനകത്തു കടന്നു വാതിലുകൾ അടച്ചെങ്കിലും, അവയെല്ലാ തല്ലിതകർത്തു സൈന്യം അകത്തു കടന്നു.
 
17 വയസ്സുള്ള ധർമ്മലക്ഷ്മി എന്ന പെൺകുട്ടിയേപെൺകുട്ടിയെ, തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്തതിനുശേഷം വെടിവെച്ചുകൊന്നു.<ref name=edu3343>{{cite web | title = University Teachers for Human Rights(Jaffna) | url = http://web.archive.org/web/20070313141202/http://www.glue.umd.edu:80/~pkd/sl/archive/uthr_b10 | publisher = University of Maryland | accessdate = 2016-08-24}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കുമാരപുരം_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്