"കുമാരപുരം കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
[[ശ്രീലങ്ക]] [[ബ്രിട്ടൺ |ബ്രിട്ടന്റെ]] കോളനി ആയിരുന്ന കാലത്ത് 60ശതമാനത്തോളം, സർക്കാർ ജോലികളും, ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾക്കായിരുന്നു. ശ്രീലങ്കൻ ജനസംഖ്യയുടെ 15 ശതമാനത്തോളം മാത്രമേ ഈ സമൂഹം ഉണ്ടായിരുന്നുള്ളു. തമിഴർക്ക് ഏറെ പ്രാതിനിധ്യമുള്ള പ്രദേശമായ ജാഫ്നയിൽ ക്രിസ്ത്യൻ മിഷണറിമാരുടേയും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിന്റേയും ഒക്കെ കൊണ്ട് ലഭ്യമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സഹായം കൊണ്ടായിരുന്നു ഇത്. 1948 ൽ ശ്രീലങ്ക സ്വതന്ത്രമായതിനെത്തുടർന്ന്, ഈ തമിഴ് സമൂഹത്തിനു നേരെ കടന്നാക്രമണങ്ങളുണ്ടായി. ഇതു വിമത ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിലേക്കും, തദ്വാരാ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങളിലേക്കു വഴിവെച്ചു.<ref name=batticaloa3343>{{cite web | title = Tamil Alienation | publisher = countrystudies.us | url = http://web.archive.org/web/20160823142524/http://countrystudies.us/sri-lanka/71.htm | accessdate = 2016-08-23}}</ref>
==കൂട്ടക്കൊല==
1996 ഫെബ്രുവരി 11 ആം തീയതി ട്രിങ്കോമാലി ജില്ലയിലെ, കുമാരപുരത്താണു ഈ കൂട്ടക്കൊല നടന്നത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കു പ്രകാരം, 24 സാധാരണക്കാരായ ജനങ്ങളാണ് ഈ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 13 പേർ സ്ത്രീകളായിരുന്നു, 12 വയസ്സിനു താഴെയുള്ള ഏഴു കുട്ടികളുണ്ടായിരുന്നു. ദെഹിവാട്ടേ സൈനീക ക്യാംപിനു സമീപമായിരുന്നു സംഭവം നടന്നത്. ശ്രീലങ്കൻ സർക്കാരിന്റെ സമാന്തര സൈനീക സംഘടനയിലെ അംഗങ്ങളും ഈ കൂട്ടക്കൊലക്കു നേതൃത്വം കൊടുത്തവരിലുണ്ടായിരുന്നു.<ref name=tamilnations3343>{{cite web | title = Kumarapuram Massacre | url = http://web.archive.org/web/20160824150208/http://tamilnation.co/indictment/genocide95/gen95035.htm | publisher = Tamilnation | accessdate = 2016-08-24}}</ref><ref name=derechos3343>{{cite web | title = Amnesty International Report 1997 - Sri Lanka Entry | url = http://web.archive.org/web/20160824150323/http://www.derechos.org/saran/lanka/ai97rpt.html | publisher = derechos.org | accessdate = 2016-08-24}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കുമാരപുരം_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്