"നന്നങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Nannanjadi}}
{{Needs Image}}
{{വൃത്തിയാക്കുക}}
[[ശവം|മൃതദേഹങ്ങൾ]] അടക്കംചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു '''നന്നങ്ങാടി'''. ഗ്രാമ്യമായി '''ചാറ''' എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമക്കപ്പാടി എന്നും പേരുണ്ട്. മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. നന്നങ്ങാടികളിൽ ശവം അടക്കുന്നത് മഹാശിലാ സംസ്കാരകാലത്തെ വിവിധ ശവസംസ്കാരരീതികളിൽ ഒന്നായിരുന്നു. കേരളത്തിൽനിന്ന് മാത്രമല്ല ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്; തമിഴ്നാട്ടിലെ ആദിച്ചനെല്ലൂരിൽനിന്നും ധാരാളം നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട്. ചെറുമരുടെ ശവകുടീരങ്ങളെയാണ് പുതുമക്കച്ചാടി എന്നു പറയുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.<ref name="book1">{{Cite book|title=കേരള സംസ്കാര ചരിത്ര നിഘണ്ടു|last=എസ്. കെ വസന്തൻ|first=|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട|year=2005|isbn=9788176386395|edition=2|volume=1|location=തിരുവനന്തപുരം|pages=11|type=വിജ്ഞാനകോശം}}</ref>
 
"https://ml.wikipedia.org/wiki/നന്നങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്