"കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
== പക്ഷികൾ ==
ഒട്ടുമിക്കയിനം പക്ഷികളും മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്ന ഘട്ടത്തിൽ മാത്രമാണ് കൂട് ഉപയോഗപ്പെടുത്താറ്. അവയിൽത്തന്നെ ഒരേ കൂട് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് വളരെ അപൂർവ്വമാണ്. കൂടുണ്ടാക്കുന്ന മിക്ക പക്ഷികളും ഓരോ പ്രജനനകാലത്തും പുതുതായി കൂടുണ്ടാക്കുന്നു. [[കാക്ക]]യും മറ്റും അവയ്ക്ക് കാലാകാലങ്ങളിൽകിട്ടുന്നതെന്തും -ചുള്ളിക്കമ്പുകളോ, കമ്പിക്കഷണങ്ങളോ, തുടങ്ങി കൊത്തിയെടുത്തു പറക്കാവുന്ന എന്തും - ഉപയോഗിച്ച് കൂടുണ്ടാക്കുന്നു. അങ്ങനെ വളരെ അലക്ഷ്യമായി ഉണ്ടാക്കിയിരിക്കുന്നതെന്നു തോന്നുമെങ്കിലും എളുപ്പമൊന്നും കാക്കക്കൂടിനു കേടുപാട് സംഭവിക്കുകയില്ല. തലങ്ങും വിലങ്ങും വച്ചിട്ടുള്ള ചുളിക്കമ്പുകളുടെ പരസ്പരമുള്ള പിടിത്തമാണ് കാരണം. ഇത് നിർമ്മാണ വൈദഗ്ദ്ധ്യം ഏറെയൊന്നും ഇല്ലാത്ത കൂടിന് ഉദാഹരണമാണ്.
 
എന്നാൽ പല ഇനം കിളികൾക്കും കൃത്യമായ, ഏറെ വൈദഗ്ദ്ധ്യം ആവശ്യമുളള, നിർമ്മാണരീതിയാണുള്ളത്. ചകിരിനാരോ, ഉണങ്ങിയ പുൽക്കൊടിയോ ഉപയോഗിച്ച് [[തൂക്കണാം കുരുവി]] നിർമ്മിക്കുന്ന കൂടും വലിയ ഇലകൾ ചേർത്തുവച്ച് അവ നീളമുളള നാരുകൊണ്ട് തുന്നിച്ചേർത്ത് നിർമ്മിക്കുന്ന [[തുന്നാരൻ കുരുവി]]യുടെ കൂടുമൊക്കെ ഇത്തരം കൂടുകൾക്കുദാഹരണമാണ്. വസ്ത്രങ്ങളിൽ മനുഷ്യൻ ഉപയോഗിച്ച തുന്നൽ എന്ന വിദ്യ ഇതിൽ നിന്നു മനസ്സിലാക്കിയതാകാനേ സാദ്ധ്യതയുള്ളു.{{അവലംബം}} ചിലയിനം കിളികൾ അവയുടെ ഉമിനീരു കൂടി ഉപയോഗപ്പെടുത്തിയാണ് കൂടുണ്ടാക്കുന്നത്, ഇത്തരം കൂടുകൾ മനുഷ്യർ [[സൂപ്പ്]] ഉണ്ടാക്കി കഴിക്കാറുണ്ട്.{{അവലംബം}} അതീവ സൂക്ഷ്മതയോടെ കൂടു നിർമ്മിക്കാൻ അറിയാമെങ്കിൽപോലും കിളികൾക്ക് അവയുടെ കൂടിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ കഴിയാറില്ല. കേടു പറ്റിയാൽ പുതുതായി നിർമ്മിക്കാനേ കഴിയൂ.
[[കംഗാരു എലി|കംഗാരു എലികൾ]], [[ഉറുമ്പുതീനി|ഉറുമ്പുതീനികൾ]] എന്നിവ സ്വന്തമായി മാളമുണ്ടാക്കി ഒറ്റക്കു താമസിക്കുന്നവരാണ്‌. പലയിനം ഞണ്ടുകളും മണലിൽ മാളങ്ങൾ നിർമിച്ചു താമസിക്കുന്നവരാണ്‌. മറ്റുള്ളവർ ഉപേക്ഷിച്ചുപോയ മാളങ്ങളിൽ കയറി താമസിക്കുന്ന ധാരാളം ജീവികളുണ്ട്‌. അർഡ്വാർക്സ്‌ എന്ന ഒരിനം ജീവി ഉപേക്ഷിച്ചു പോകുന്ന മാളങ്ങളിലാണ്‌ [[വാർട്ട്‌ഹോഗ്‌]] എന്നയിനം പന്നി താമസിക്കാറ്‌.
 
മണ്ണിൽ മാളമുണ്ടാക്കി താമസിക്കുന്ന കൂട്ടരിൽ [[പ്രെയറി നായ്ക്കൾ]] ആണ്‌ ഏറ്റവും മുന്നിൽ. ഈ മാളത്തിൽ പലയിടത്തായി [[കീരി]], [[മുയൽ]], [[മൂങ്ങ]] എന്നിവയും താമസിക്കാറുണ്ട്‌.
 
== പലതരം കൂടുകൾ ==
*മരപ്പൊത്തുകളിൽ വസിക്കുന്ന ജീവികളിൽ പ്രധാനികളാണ്‌ [[മരംകൊത്തി]], പലയിനം മൂങ്ങകൾ, അണ്ണാൻവർഗത്തിൽപ്പെട്ട ചില ജീവികൾ.
*വീടുകൾ കലവറയാക്കുന്നതിൽ വിരുതന്മാരാണ്‌ [[ഉറുമ്പ്|ഉറുമ്പുകളും]] [[തേനീച്ച]]കളും.
[[പ്രമാണം:Beaverlodge.JPG|ലഘു|ബീവറിന്റെ ലോഡ്ജ്]]
*[[ലോഡ്ജ്‌]] എന്നാണ്‌ [[ബീവർ|ബീവറിന്റെ]] വീട്‌ അറിയപ്പെടുന്നത്‌. അണക്കെട്ടു പോലെ കാണപ്പെടുന്ന ഈ വീടിന്റെ വാതിൽ വെള്ളത്തിനടിയിലാണ്‌.
*തുറസ്സായ സ്ഥലത്ത്‌ കൊച്ചുകുന്നുകൾ പോലെയുള്ള കൂടുകൾ അടുപ്പിച്ചടുപ്പിച്ചു മണ്ണിൽ പണിയുന്നവരാണ്‌ [[ഫ്ലെമിങ്ഗോ]] എന്ന പക്ഷികൾ.
*കൂടുണ്ടാക്കുന്ന ഒരേയൊരു [[പാമ്പ്‌]] , കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ വിഷപ്പാമ്പായ [[രാജവെമ്പാല|രാജവെമ്പാലയാണ്‌]]. ഇലകളും മറ്റും ഉപയോഗിച്ചു നിർമിച്ച കൂട്ടിലാണ്‌ തള്ളപ്പാമ്പ്‌ മുട്ടയിടുന്നത്‌.
*എപ്പോഴും നനഞ്ഞിരിക്കുന്ന കൂടുകളാണ്‌ മുങ്ങാങ്കോഴിയുടേത്‌. ചീഞ്ഞ ഇലകളും പുല്ലുമൊക്കെ ഉപയോഗിച്ച്‌ ശത്രുക്കളുടെ കണ്ണിൽ പെടാത്ത തരത്തിലാണ്‌ ഇവ കൂട്‌ നിർമ്മിക്കുന്നത്‌.
*മണ്ണ്, ഉമിനീര്‌ എന്നിവ കൊണ്ട്‌ ശത്രുക്കൾക്കൊന്നും എളുപ്പത്തിൽ കടക്കനാവാത്ത ശക്തമായ കോട്ടയുണ്ടാക്കുന്ന് ഒരുതരം ചിതലുകളുണ്ട്‌ ആഫ്രിക്കയിൽ. വർഷങ്ങൾകൊണ്ട്‌ പതിനെട്ടടിയിലേറെ ഉയരമുള്ള കോട്ടകളായിമാറും ഇവ.
*ആഫ്രിക്കൻ വനാന്തരങ്ങളിൽ ചെറുകൂട്ടങ്ങളായി കറങ്ങി നടക്കുന്ന [[ആൾക്കുരങ്ങുകൾ]] ഒരു രാത്രി ഉറങ്ങാൻവേണ്ടി മാത്രം ഓരോ കൂടുകെട്ടും.
 
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2385356" എന്ന താളിൽനിന്ന് ശേഖരിച്ചത്