"കെ.എസ്. റാണാപ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|K.S. Ranaprathapan}}
കേരളത്തിൽ റേഡിയോ പ്രക്ഷേപണ രംഗത്തു പ്രവർത്തിക്കുന്ന കലാകാരനും എഴുത്തുകാരനുമാണ് '''കെ.എസ്. റാണാപ്രതാപൻ''' (ജനനം : 1950). കേരള സംഗീത നാടക അക്കാദമി പ്രക്ഷേപണകലയ്‌ക്കായി ഏർപ്പെടുത്തിയ അവാർഡ്‌ 1999ൽ ലഭിച്ചു.
==ജീവിതരേഖ==
തൃശൂരിലെ എടത്തിരുത്തിയിൽ ജനിച്ചു. കേരളവർമ കോളജിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ മാസ്‌റ്റർ ബിരുദം നേടി. തിരുവനന്തപുരം ആകാശവാണിയിൽ സയൻസ് എഡിറ്ററായും പ്രോഗ്രാം എക്സിക്യുട്ടീവായും പ്രവർത്തിച്ചു. നാഷണൽ ബുക്‌ട്രസ്‌റ്റ്‌ പ്രസിദ്ധീകരിച്ച ഗോപാലൻ കണക്കു പഠിക്കുന്നു എന്ന പുസ്‌തകം ഇന്ത്യയിലെ പല ഭാഷകളിലേക്കും വിവർത്തനം ചെയ്‌തിട്ടുണ്ട്‌.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=344</ref>
 
1986-ൽ രചനയും സംവിധാനവും നിർവഹിച്ച ‘ഒരു തിരി കൊളുത്തൂ’ എന്ന റേഡിയോ ഡോക്യുമെന്ററിക്ക്‌ ഏഷ്യ പെസഫിക്‌ ബ്രോഡ്‌കാസ്‌റ്റിങ്ങ്‌ യൂണിയന്റെ അന്തർദേശീയ സമ്മാനം ലഭിച്ചു. സംസ്‌കൃത നാടകമായ ഭഗവദജ്ജുകത്തിന്റെ റേഡിയോ രൂപാന്തരം സംവിധാനം ചെയ്‌തത്‌ പ്രീ ഇറ്റാലിയൻ അന്തർദ്ദേശീയ റേഡിയോ മത്സരത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു. 1994-ൽ പ്രക്ഷേപണരംഗത്ത്‌ ശ്രദ്ധേയമായ വിവാദം സൃഷ്‌ടിച്ച ‘ശതാഭിഷേകം’ എന്ന നാടകത്തിന്റെ സംവിധായകനായിരുന്നു.
*ഉയിർത്തെഴുന്നേറ്റവർ (നാടകസമാഹാരം)
==പുരസ്കാരങ്ങൾ==
*അകാശവാണിയുടെ ദേശീയപുരസ്കാരം പത്തു പ്രാവശ്യം ലഭിച്ചു.
*കേരള സംഗീത നാടക അക്കാദമി പ്രക്ഷേപണകലയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചു.
*ഏഷ്യാപസഫിൿ ബ്രോഡ്കാസ്റ്റിങ്ങ് യൂനിയന്റെ അന്തർദ്ദേശീയ പുരസ്കാരം
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2385352" എന്ന താളിൽനിന്ന് ശേഖരിച്ചത്