"ഖഷബ ദാദാസാഹേബ് ജാദവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
മഹാരാഷ്ട്രയിലെ സത്താറയിലുള്ള ഗോലേശ്വർ എന്ന ചെറിയ ഗ്രാമത്തിലാണു ഖഷബ ജനിച്ചത്. പിതാവ് ദാദാസാഹേബ് ജാദവ് അറിയപ്പെടുന്ന ഒരു ഗുസ്തിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ അവസാനത്തെ ആളായിരുന്നു ഖഷബ. തന്റെ എട്ടാമത്തെ വയസ്സിൽ ഖഷബ ഗ്രാമത്തിലെ ഗുസ്തി ചാമ്പ്യനെ വെറും രണ്ടു മിനുട്ടുകൊണ്ടു പരാജയപ്പെടുത്തി. കരാട് ജില്ലയിലെ തിലക് സ്കൂളിലായിരുന്നു ഖഷബയുടെ പ്രാഥമിക വിദ്യാഭ്യാസം. ഗുസ്തി ജീവശ്വാസമായ ഒരു ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും.
==കായിക ജീവിതം==
ഗുസ്തി പരിശീലകൻ കൂടിയായ പിതാവ് ദാദാസാഹേബ് ഖഷബയെ അഞ്ചാമത്തെ വയസ്സു മുതൽ ഗുസ്തി പരിശീലിപ്പിക്കാൻ തുടങ്ങിയിരുന്നു. പഠനത്തിലും മിടുക്കനായിരുന്നു ഖഷബ. 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഫ്ലൈവെയിറ്റ് ഇനത്തിൽ ഖഷബ ആറാമനായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഖഷബ_ദാദാസാഹേബ്_ജാദവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്