"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110:
== ചരിത്രം ==
=== പുരാതന കാലം ===
കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക. പതിനായിരം മുതൽ നാൽപതിനായിരം വരെ വർഷങ്ങൾക്കു മുൻപ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം<ref>[http://www.si.edu/resource/faq/nmnh/origin.htm "Paleoamerican Origins"]. 1999. [[Smithsonian Institution]]. ''ശേഖരിച്ച തീയതി:മാർച്ച് 1, 2007.''</ref>. [[ഏഷ്യ|ഏഷ്യയിൽ]] നിന്നാണ് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക്‌ ആദിമനിവാസികൾ ("റെഡ് ഇന്ത്യക്കാർ") കുടിയേറിയത്. തുടർന്ന് ആയിരക്കണക്കിന് വർഷം ഇതര മനുഷ്യസമൂഹങ്ങൾ അമേരിക്കയുടെ അസ്ഥിത്വം അറിയാതെ ജീവിച്ചതിനാൽ അവർക്ക് സ്വന്തമായ സാംസ്കാരിക സ്വഭാവങ്ങൾ ഉരുത്തിരിഞ്ഞു. യൂറോപ്യന്മാർ എത്തുമ്പോൾ ജനസംഖ്യയിൽ അവർ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യൻ കുടിയേറ്റത്തോടെയാണ്. യൂറോപ്യൻ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങൾ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കൻ ഗവന്മേന്ടിനു കീഴിൽ ഏതാനും പ്രദേശങ്ങളിൽ (Indian Reservations) ആയി ആദിമനിവാസികളുടെ സ്വയംഭരണം ഒതുങ്ങുന്നു. അമേരിക്കയിൽ ഇപ്പോൾ 29 ലക്ഷം ആദിമനിവാസികളും 23 ലക്ഷം മിശ്രവർഗ്ഗക്കാരും ഉണ്ട്.<ref name="2010 Census AMAN">{{cite web|title=The American Indian and Alaska Native Population: 2010|url=http://www.census.gov/prod/cen2010/briefs/c2010br-10.pdf|publisher=U.S. Census|accessdate=2010-06-02|first1==Tina |last1=Norris |first2=Paula L. |last2=Vines |first3=Elizabeth M. |last3=Hoeffel|date=January 2012}}</ref>
 
=== യൂറോപ്യരുടെ വരവ് ===
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്