"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120:
[[പ്രമാണം:U.S. Territorial Acquisitions.png|right|250px|thumb| അധിനിവേശത്തെ സൂചിപ്പിക്കുന്ന ദേശീയ ഭൂപടം, ഒറീഗോണും മറ്റും ഉൾപ്പെടുത്തിയിട്ടില്ല]]
അമേരിക്ക എന്ന ഭൂപ്രദേശത്തിന്റെ ഗതി മാറ്റിയെഴുതിയ അധിനിവേശങ്ങളായിരുന്നു പിന്നീട്‌. ക്രിസ്തുവർഷം 1500നും 1600നും ഇടയിൽ ഇന്നത്തെ അമേരിക്കയുടെ തെക്കുപടിഞ്ഞാറായി വന്നുവാസമുറപ്പിച്ച ''സ്പാനിഷ്‌'' കുടിയേറ്റക്കരാണ്‌ ആദ്യമെത്തിയ യൂറോപ്യന്മാർ. സാന്റാഫേ, [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] സെന്റ്‌.അഗസ്റ്റിൻ എന്നിവയായിരുന്നു പ്രധാന സ്പാനിഷ്‌ താവളങ്ങൾ. വിർജീനിയയിലെ ജയിംസ്‌ ടൌണിലാണ്‌ ''ഇംഗ്ലീഷുകാർ'' 1607-ൽ ആദ്യമായി വന്നു താവളമടിച്ചത്‌. 104 പേരുള്ള ഒരു സംഘമായിരുന്നു അത്. ആ കേന്ദ്ര ബിന്ദുവിനു ചൂറ്റുമായി അമേരിക്ക വളർന്ന് പന്തലിക്കാൻ തുടങ്ങി. പിന്നീടുള്ള ദശകങ്ങളിൽ ''ഫ്രഞ്ചുകാരും ഡച്ചുകാരും'' പല പ്രദേശങ്ങളും കൈക്കലാക്കി. 1820 നും 1910 നും ഇടയ്ക്ക് 280 ലക്ഷം അധിനിവേശകർ ഇവിടെ എത്തി. ഇതിൽ 87ലക്ഷം പേർ 1900 മുതൽ പത്തു വർഷം കൊണ്ടാണ് എത്തിയത്. മിനിറ്റിന് മൂന്നുപേർ എന്ന മട്ടിൽ ജനങ്ങൾ ഇവിടേയ്ക്ക് അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്നു. മതപീഡനങ്ങളിലും മറ്റും ഭയന്നും തൊഴിലുതേടിയുമാണ് അവർ പ്രധാനമായും ഇവിടേയ്ക്ക് എത്തിയത്. അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു.
 
യൂറോപ്യന്മാരുടെ കൂടെ അമേരിക്കയിൽ എത്തിപ്പെട്ട യൂറേഷ്യൻ സാംക്രമിക രോഗങ്ങൾ ആണ് യൂറോപ്യൻ സമ്പർക്കത്തിനു പിന്നാലെ അമേരിക്കൻ ആദിമവാസികളുടെ സമൂഹങ്ങളെ തകർത്തത്.<ref>{{cite web |url=http://www.bbc.co.uk/history/british/empire_seapower/smallpox_01.shtml |title=Smallpox: Eradicating the Scourge |publisher=Bbc.co.uk |date=November 5, 2009 |accessdate=2010-08-22}}</ref><ref>{{cite web|url=http://www.libby-genealogy.com/epidemics.htm |title=Epidemics |publisher=Libby-genealogy.com |date=April 30, 2009 |accessdate=2010-08-22}}</ref><ref>{{cite web |url=http://www.pbs.org/gunsgermssteel/variables/smallpox.html |title=The Story Of... Smallpox—and other Deadly Eurasian Germs |publisher=Pbs.org |accessdate=2010-08-22}}</ref> പതിനായിരം വർഷത്തോളം ഒറ്റപ്പെട്ടു കിടന്നതിനാൽ അമേരിക്കൻ നിവാസികൾക്ക് ബബോണിക്, ന്യുമോണിക് പ്ലേഗുകൾ, വസൂരി, ഇൻഫ്ലുവെൻസ തുടങ്ങിയവയോട് തീർത്തും പ്രതിരോധം ഇല്ലായിരുന്നു. വൻതോതിൽ ആളുകൾ മരിച്ചു വീണതിനെ തുടർന്ന് വിജനമായ പ്രദേശങ്ങൾ തുടർന്ന് യൂറോപ്യൻ കുടിയേറ്റക്കാർ കയ്യേറി.
 
==== സ്പെയിൻ‍കാർ ====
പതിനാറാം ശതകത്തിൽ ഏറ്റവും വലിയ യൂറൊപ്യൻ ശക്തിയായിരുന്ന സ്പെയിൻ കൊളംബസിന്റെ കണ്ടെത്തലിനെ തുടർന്ന് അമേരിക്കയിലേയ്ക്ക് മൂന്നു വട്ടം യാത്ര ചെയ്തു. എന്നാൽ അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗത്തേയ്ക്കാണ് അവർ പോയത്. കടൽക്കാറ്റിന്റെ ഗതിയാണ് അവരെ തെക്കോട്ട് നയിച്ചത്. അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗങ്ങളിലേയ്ക്കും വെസ്റ്റ് ഇൻഡീസ് ദ്വീപ്, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്കുമാണ് അവർ പ്രധാനമായും പോയത്. അമേരിക്കയൂടെ മറ്റു ഭാഗങ്ങൾ അവരെ സംബന്ധിച്ചെടുത്തോളം അജ്ഞാതമായിരുന്നു. അമൂല്യമായ സമ്പത്ത് കണ്ടെത്തിയതോടെ മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും അവർ തങ്ങളുടെ കോളനിവത്കരണം തുടങ്ങി. 1521-ല് മെക്സിക്കോ കീഴടക്കി, 1531നു ശേഷം പെറുവും കൈവശപ്പെടുത്തി. 1538-ല് അമേരിക്കയുടെ മധ്യ ഭാഗത്ത് ഫ്ലോറിഡയിൽ, ഡിസ്സോട്ടായുടെ നേതൃത്വത്തിൽ അവർ ഒരു കോളനി സ്ഥാപിച്ചു. 1513-ല് അവിടെ എത്തിയ ഒരു സ്പാനീഷ സഞ്ചാരിയൂടെ ഒർമ്മകായാണ് അത് സ്ഥാപിച്ചത്. അത് കണ്ടെത്തിയ നാൾ [[ഓശാന ഞായർ|കുരുത്തോല പെരുന്നാൾ]] ദിനമായിരുന്നു(സ്പാനിഷിൽ പാസ്കാവാ ഫ്ലോറിഡ) അതിനാൽ [[ഫ്ലോറിഡ]] എന്ന് പേര് വയ്ക്കുകയുംചെയ്തു.
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്