"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്രനടനുമായിരുന്നു '''ഒ. മാധവൻ''' ([[ജനുവരി 27]], 1922-[[ഓഗസ്റ്റ് 19]], 2005). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങൾ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗല്ഭരായ വ്യക്തികളിൽ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക, ചലച്ചിത്രനടിയായ [[വിജയകുമാരി]] ഭാര്യ. നാടകസംഘമായ [[കാളിദാസ കലാ കേന്ദ്രം|കാളിദാസ കലാ കേന്ദ്രത്തിന്റെ]] സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref>'' [[സായാഹ്നം]]'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവന്‌ ഈ പുരസ്കാരം ലഭിച്ചത്.
 
മലയാളചലച്ചിത്രനടൻ [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]] മാധവന്റെ മകനാണ്. മുകേഷിനെക്കൂടാതെ സന്ധ്യ രാജേന്ദ്രൻ, ജയശ്രീ എന്നീ പെണ്മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. മരുമകൻ രാജേന്ദ്രനും നടനാണ്.
 
==കൃതികൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2382548" എന്ന താളിൽനിന്ന് ശേഖരിച്ചത്