"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
 
[[സി.പി.ഐ.(എം)]]-ന്റെ മലയാളത്തിലുള്ള [[മുഖപത്രം|മുഖപത്രമാണ്]] '''ദേശാഭിമാനി'''. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം എന്നീ ഒമ്പത്ഏഴ് കേന്ദ്രങ്ങളിൽ നിന്ന് അച്ചടിക്കുന്നു. കൂടാതെ ഒരു ഇന്റർനെറ്റ് പതിപ്പും ദേശാഭിമാനിക്കുണ്ട്. 60-ലേറെ വർഷത്തെ ഈ പത്രത്തിന്റെ [[ചരിത്രം]] [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരത്തോടും]], അനേകം [[കേരളത്തിലെ കർഷക സമരങ്ങൾ|തൊഴിലാളി-കർഷക സമരങ്ങളോടും]] ഇഴചേർന്ന് കിടക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായും പാവപ്പെട്ടവരുടെ പടവാളായും ഈ പത്രം അറിയപ്പെടുന്നു. [[ക്രിയേറ്റീവ് കോമൺസ്]] അനുമതി പ്രകാരം ഇന്റർനെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രവും ദേശാഭിമാനിയാണ്.<ref>http://www.deshabhimani.com/home.php</ref>
 
== ചരിത്രം ==
വരി 34:
1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ പത്രികയായിരുന്നു അത്. [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ശ്രീ ഇ. എം.എസ് നമ്പൂതിരിപ്പാടായിരുന്നു]] പ്രഭാതം പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ. ചൊവ്വര പരമേശ്വരന്റെ "ആത്മനാദം" എന്ന കവിത പ്രസിദ്ധീകരിച്ചതോടെ അന്നത്തെ സർക്കാറിന്റെ ഹാലിളകി{{തെളിവ്}}. സർക്കാർ രണ്ടായിരം രൂപയുടെ കൂലി പത്രത്തിനുമേൽ ചുമത്തി. അങ്ങനെയിരിക്കെ 1942ൽ [[എ.കെ. ഗോപാലൻ|എ. കെ. ഗോപാലന്റേയും]] [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേയും]] ശ്രമഫലമായി ദേശാഭിമാനി എന്ന പ്രസിദ്ധീകരണം നിലവിൽ വന്നു.{{അവലംബം}}
 
പത്രം നല്ല രീതിയിൽ കെട്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി, [[എ. കെ. ഗോപാലൻ]] ബോംബേ, സിലോൺ, ബർമ്മ എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവാസി മലയാളികളിൽ നിന്ന് പണം സ്വരൂപിക്കാൻ തുടങ്ങി. ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തിനവകാശപ്പെട്ട കുടുംബസ്വത്ത് മുഴുവൻ (ഏതാണ്ട്‌ അന്നത്തെ അൻപതിനായിരം രൂപ) ദേശാഭിമാനി കെട്ടിപ്പെടുത്തുന്നതിനായി സംഭാവന ചെയ്തു. ആസമയത്ത് [[രണ്ടാം ലോകമഹായുദ്ധം]] തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ സർക്കാർ പത്രത്തിന്റെ ലൈസൻസ് റദ്ദാക്കി{{തെളിവ്}}. 1942 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുന്നോട്ടുവന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ദേശാഭിമാനിയുടെ പ്രവർത്തനവും ശക്തിപ്പെട്ടു. തുടർന്ന് ഈ പ്രസിദ്ധീകരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ ജിഹ്വയായി മാറി. [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]], [[വി ടി ഇന്ദുചൂഡൻ]], [[വി. എസ്. അച്യുതാനന്ദൻ]] തുടങ്ങിയ പ്രമുഖ നേതാക്കൾ ദേശാഭിമാനി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപന്മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശാഭിമാനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രവും, കേരളത്തിൽ മാധ്യമ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ദിനപത്രവുമാണ്‌. കോഴിക്കോട് നിന്നും 1942 സെപ്തംബർ ആറാം തീയതി മുതൽ വാരിക രൂപത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ദേശാഭിമാനി 1946ൽ ഒരു ദിനപത്രമായി മാറുകയായിരുന്നു. അവിടന്നുള്ള ദേശാഭിമാനിയുടെ വളർച്ച അസൂയാവഹമാണ്‌. ഇന്ന് ദേശാഭിമാനിക്ക് [[കോഴിക്കോട്]], [[കൊച്ചി]], [[തിരുവനന്തപുരം]], [[കണ്ണൂർ]], [[കോട്ടയം]], [[തൃശൂർ]], [[മലപ്പുറം]], [[ബഹറിൻ]], [[ബെംഗളൂരു]] എന്നിവിടങ്ങളിലായി ഒൻപത്ഏഴ് എഡിഷനുകളുണ്ട്. 2010 ലെ കണക്ക് അനുസരിച്ച് 3.3 ലക്ഷം കോപ്പികളിലധികം വരുന്ന ദേശാഭിമാനി കേരളത്തിൽ മൂന്നാം സ്ഥാനത്താണ്‌{{തെളിവ്}}. ഇപ്പോൾ [[എം.വി. ഗോവിന്ദൻ| എം.വി. ഗോവിന്ദൻ മാഷ്]] (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) മുഖ്യ പത്രാധിപരും [[കെ.ജെ. തോമസ്]] (സെക്രട്ടേറിയറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് - കേരള ഘടകം) ജനറൽ മാനേജരും, [[പി.എം. മനോജ്]] റസിഡന്റ് എഡിറ്ററുമാണ്‌. അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ ഒരു വലിയ നിര തന്നെ ദേശാഭിമാനി ദിനപത്രത്തിനുണ്ട്. [[പി. ഗോവിന്ദപിള്ള]], [[ഏഴാച്ചേരി രാമചന്ദ്രൻ]], [[പ്രഭാവർമ്മ]], [[ഗോവിന്ദൻകുട്ടി]], [[പി. എം. മനോജ്]], [[എ. വി. അനിൽകുമാർ]] എന്നിവർ അവരിൽ ചിലർ മാത്രമാണ്‌.
 
1948ൽ General Security Act പ്രകാരം ദേശാഭിമാനി പത്രം രണ്ടാമതും നിരോധിച്ചു. മലബാർ കലാപത്തെക്കുറിച്ച് ശ്രീ ഇ.എം.എസ് എഴുതിയ ലേഖനമായിരുന്നു രണ്ടാമത്തെ നിരോധനത്തിന്റെ മൂലകാരണം.{{തെളിവ്}} തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നിരോധിച്ചു. സ്വാതന്ത്ര്യാനന്തരം 1948 മുതൽ 1951 വരെ കാണാൻ കഴിഞ്ഞത് പാർട്ടിക്കും പൊതു സമരങ്ങൾക്കും എതിരേയുള്ള നടന്ന ക്രൂരമായ അടിച്ചമർത്തലുകളാണ്‌. ഇത്തരം അടിച്ചമർത്തലുകളെ പൊതുജനമധ്യേ തുറന്നു കാട്ടിയിരുന്ന ദേശാഭിമാനി പത്രം നിരോധിച്ചിരുന്നതിനാൽ ഇതൊക്കെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ആരുമുണ്ടായില്ല. ഈ സ്ഥിതി ഒഴിവാക്കാനും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പാർട്ടി മറ്റ് വഴികൾ ആലോചിച്ചു. പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പര തന്നെ പുറത്ത് വരാൻ തുടങ്ങി. 'ദി റിപ്പബ്ലിക്' 'കേരള ന്യൂസ്' 'വിശ്വകേരളം' 'നവലോകം' എന്നിങ്ങനെ ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ പ്രസിദ്ധീകരണങ്ങൾ. ഒന്നു നിരോധിക്കുമ്പോൾ മറ്റൊന്ന് എന്ന കണക്കിന്‌ ഈ പ്രസിദ്ധീകരണങ്ങൾ ജനമനസ്സുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു.
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്