"ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
കലയെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .
==മരണം ==
1940 ആഗസ്റ്റ് 20 ന് Rio Churubusco റോഡിലെ 410 നമ്പർ വീട്ടിൽ വൈകിട്ട് അഞ്ച് മണിക്ക് ലെവ് ട്രോട്സ്കിയെ കാണാൻ ഒരു സന്ദർശകൻ എത്തി. ഒരു സ്പാനിഷ് കമ്യൂണിസ്റ്റും രാഷ്ട്രീയ ലേഖകനും ആയ രാമോൺ മെർകാഡർ ആയിരുന്നു ആ സന്ദർശകൻ. ട്രോട്സ്കിയെ മുൻ പരിചയമുള്ള മെർകാഡറിന് മുകളിലത്തെ നിലയിലുള്ള ട്രോട്സ്കിയുടെ സ്റ്റഡി റൂമിൽ പ്രവേശിക്കാനും ട്രോട്സിയെ കാണാനും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. സംസാരിച്ച് നിൽക്കെ ട്രോട്സ്കിയുടെ പുറകിൽ നിന്ന മെർകാഡർ തന്റെ കോട്ടിന്റെ ഉള്ളിൽ ഒളിച്ച് വച്ചിരുന്ന പിക്കാക്സ് പോലെയുള്ള ആയുധം (ice pick used by mountaineers) കൊണ്ട് ട്രോട്സ്കിയുടെ തലയ്ക്ക് വെട്ടി. വെട്ട് കൊണ്ട ട്രോട്സ്കി ചാടിയെണീറ്റ് മെർകാഡറുമായി മൽപ്പിടുത്തം നടത്തി. ബഹളം കേട്ട് ഓടിയെത്തിയ അംഗരക്ഷകർ മെർകാഡറിനെ അവിടെയിട്ട് തല്ലാൻ തുടങ്ങി. തലയിൽ നിന്ന് രക്തം വാർന്നൊഴുകി നിന്നിരുന്ന ട്രോട്സ്കി പറഞ്ഞു "അവനെ കൊല്ലരുത്. അവൻ സംസാരിക്കണം". ആരാണ് കൊല്ലാൻ അയച്ചത് മെർകാഡറിനെ ചോദ്യം ചെയ്ത് അറിയണം എന്നായിരിക്കും ട്രോട്സ്കി ഉദ്ദേശിച്ചിരുന്നത്. തുടർന്ന് അബോധാവസ്ഥയിലായിരുന്ന ട്രോട്സ്കി പിറ്റെന്ന് വൈകിട്ട് ഏഴര മണിക്ക് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. അറുപത് വയസ്സായിരുന്നു. അതോടെ നാൽപ്പതോളം വർഷം റഷ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വിപ്ലവനായകന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണു..<ref>* [http://www.guardian.co.uk/russia/article/0,2763,1507575,00.html 'Ice-pick that killed Trotsky' found in Mexico] which is stained with his blood</ref>
മെക്‌സിക്കോസിറ്റിയിൽവച്ച് വധിക്കപ്പെട്ടു.<ref>* [http://www.guardian.co.uk/russia/article/0,2763,1507575,00.html 'Ice-pick that killed Trotsky' found in Mexico] which is stained with his blood</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ലിയെഫ്_ഡേവിഡോവിച്_ട്രോട്സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്