"ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യുക്രൈനിലെ യനോവ്ക എന്ന ഗ്രാമത്തിൽ 7-November-1879 ലാണ് ലെവ് ട്രോട്സ്കി ജനിച്ചത്. ജനന പേര് Lev Davidovich Bronshtein. സാമാന്യം ധനികൻ ആയ ഒരു ജൂത കൃഷിക്കാരൻ David Leontyevich Bronshtein (1847–1922) ൻറെ എട്ടു മക്കളിൽ അഞ്ചാമൻ . മാതാവ്‌ Anna Bronshtein (1850–1910). ഒൻപതു വയസ്സ് ഉള്ളപ്പോൾ പഠിക്കാൻ മിടുക്കനായിരുന്ന ലെവ് നെ പിതാവ് ഒഡെസ്സയിലെ ഒരു German സ്കൂളിൽ പഠിക്കാൻ ചേർത്തു. 1896 ൽ Ukraine ലെ Mykolaiv എന്ന സ്ഥലത്ത് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രവേശിച്ചു. 1897 ൽ Mykolaiv ൽ South Russian Workers' Union എന്ന ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. Lvov എന്ന പേരിൽ വിപ്ലവ ലഘു ലേഖകൾ എഴുതി വിതരണം ചെയ്തിരുന്നു. ജനുവരി 1898 ൽ 200 ഓളം ട്രേഡ് യൂണിയൻ പ്രവർത്തകർ അറസ്റ്റിൽ ആയ കൂട്ടത്തിൽ ട്രോട്സ്കിയും ജയിലിൽ ആയി. ജയിലിൽ വച്ചു ഒരു പാർട്ടി പ്രവർത്തക ആയ Aleksandra Sokolovskaya യെ വിവാഹം ചെയ്തു.
 
കോടതി ട്രോട്സ്കിയെ സൈബീരിയിലേയ്ക്ക് നാടുകടത്താൻ വിധിച്ചു. അലക്സാൻഡ്രയുമായുള്ള വിവാഹം കാരണം രണ്ട് പേരെയും സൈബീരിയയിലെ ഒരേ പ്രദേശത്ത് പാർക്കാൻ അധികാരികൾ അനുവദിച്ചു. അവിടെ വച്ച് അവർക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടായി. സൈബീരിയയിൽ വച്ച് ട്രോട്സ്കി ഫിലോസഫി പഠിക്കാനാരംഭിച്ചു. അന്നും പാർട്ടിയിൽ ഉൾപ്പോരുകൾക്ക് പഞ്ഞമൊന്നുമുണ്ടായിരുന്നില്ല. അക്കാലത്തദ്ദേഹം പാർട്ടിയിലെ ഒരു വിഭാഗം ലണ്ടനിൻ നിന്ന് നടത്തിയിരുന്ന Iskra (The Spark) എന്ന പത്രത്തിന് വേണ്ടി എഴുതാനാരംഭിച്ചു. 1902 ൽ അലക്സാൻഡ്രയുടെ നിർബന്ധം കാരണം ട്രോട്സ്കി ഒരു വൈക്കോൽ ട്രക്കിൽ ഒളിച്ചിരുന്നു സൈബീരിയയിൽ നിന്ന് രക്ഷപെട്ടു ലണ്ടനിലെത്തി. ലണ്ടനിൽ വച്ച് അദ്ദേഹം ബ്രോൺസ്റ്റീൻ എന്ന ജൂത ചുവയുള്ള പേര് ഉപേക്ഷിച്ച് ട്രോട്സ്കി എന്ന നാമം സ്വീകരിച്ചു (അദ്ദേഹത്തിന്റെ യഥാർത്ഥ പേര് Lev Davidovich Bronstein എന്നായിരുന്നു). അലക്സാണ്ട്രയും മക്കളും അധികം താമസിയാതെ സൈബീരിയയിൽ നിന്ന് രക്ഷപെട്ട് ബെർലിനിൽ താമസമായി അക്കാലത്ത് ഇസ്ക്രയുടെ എഡിറ്റർമാരിൽ ഒരാളായിരുന്നു ലെനിൻ.
 
ഇത്രയും കാലം സ്വന്തം പേരിൽ എഴുതിയിരുന്ന ട്രോട്സ്കി Pero (റഷ്യൻ ഭാഷയിൽ പേന എന്നർത്ഥം വരുന്ന വാക്ക്‌) എന്ന തൂലികാനാമത്തിൽ എഴുതാനാരംഭിച്ചു. താമസിയാതെ ട്രോട്സ്കി ഇസ്ക്രയുടെ പ്രധാന എഴുത്തുകാരിൽ ഒരാളായി മാറി. ഇതിനിടെ ട്രോട്സ്കി അലക്സാണ്ട്
 
രയിൽ നിന്ന് വിവാഹമോചനം നേടി. 1902 ൽ Natalia Ivanovna Sedova എന്ന പാർട്ടി പ്രവർത്തകയെ വിവാഹം കഴിച്ചു. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ 1903 ൽ നടന്ന രണ്ടാം കോൺഗ്രസ്സിൽ വച്ച് അത് വരെ പുകഞ്ഞ് കൊണ്ടിരുന്ന ആശയ വൈരുദ്ധ്യങ്ങൾ പൊട്ടിത്തെറിച്ച് തുറന്ന പോരിലേയ്ക്ക് നയിച്ചു. 1904 ൽ പാർട്ടി ബോൾഷെവിക്ക് മെൻഷെവിക്ക് എന്ന രണ്ട് വിഭാഗങ്ങളായി പിളർന്നു. അപ്രതീക്ഷിതമായി ട്രോട്സ്കി ലെനിൻ നയിച്ച ബോൾഷെവിക്കുകളുടെ കൂടെ നിൽക്കുന്നതിന് പകരം മെൻഷെവിക്കുകളെ പിന്തുണയ്ച്ചു.
 
1905-ലെ വിപ്ലവകാലത്ത് ജയിലിൽനിന്ന് [[ഫ്രാൻസ്|ഫ്രാൻസിലേക്ക്]] രക്ഷപ്പെട്ടു. അവിടെനിന്ന് സ്‌പെയിനിലേക്കും പിന്നീട് ന്യൂയോർക്കിലേക്കും പോയി. 1917-ൽ സ്വരാജ്യത്തേക്കു തിരിച്ചുവന്നു. [[ബോൾഷെവിക് പാർട്ടി]]യുടെ നേതാവായി. ഒക്‌ടോബർ വിപ്ലവത്തിൽ അധികാരം പിടിച്ചെടുക്കുന്നതിനു നേതൃത്വം നല്കി. 1917-18 കാലത്ത് വിദേശകാര്യങ്ങളുടെ കമ്മിഷണറായിരുന്നു. എന്നാൽ ബ്രെസ്റ്റ്- ലിറ്റോപ്‌സ്ക് സഖ്യത്തെച്ചൊല്ലി രാജിവച്ച് യുദ്ധകാര്യങ്ങളുടെ കമ്മിഷണറായി (1918-1925). ട്രോട്‌സ്കിയാണ് [[ ചെമ്പട]]യെ സുശക്തസേനയാക്കിയത്. ലെനിന്റെ മരണശേഷം (1924) അധികാരം നഷ്ടപ്പെട്ടു. 1929-ൽ നാടുകടത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2380550" എന്ന താളിൽനിന്ന് ശേഖരിച്ചത്