"എസ്.എൽ. പുരം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടങ്ങുന്നു
 
കൂടുതല്‍ വിവരങ്ങള്‍
വരി 1:
മലയാള നാടകവേദിയില്‍ ശക്തമായനാടകകൃത്ത്, സംവിധായകന്‍ രചനകളിലൂടെഎന്നീ വിപ്ലവംനിലകളില്‍ സൃഷ്ടിച്ചഅറിയപ്പെട്ട നാടകകൃത്തായിരുന്നുകലാകാരനാണ് '''എസ്.എല്‍. പുരം സദാനന്ദന്‍''' ([[1927ഏപ്രില്‍ 15]], [[1926]] - [[സെപ്റ്റംബര്‍ 17]], [[2005]]<ref>http://sify.com/news_info/malayalam/keraleeyam/fullstory.php?id=13942292</ref>). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] ജനനം. ''എസ്.എല്‍. പുരം'' എന്ന പേരിലാണ് ഇദ്ദേഹം നാടകരംഗത്ത് അറിയപ്പെടുന്നത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2005 സെപ്റ്റംബര്‍ 17-ന് അന്തരിച്ചു.
 
==നാടകം==
അമ്പതോളം നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു.
നാല്പതിലേറെ നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു. 13-ആം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങള്‍ എഴുതി. പിന്നീട് ആര്‍. സുഗതനെന്ന തൊഴിലാളിനേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ നാടകരചനാരംഗത്തേക്ക് കടന്ന എസ്.എല്‍. പുരം കര്‍ഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു.<ref>http://www.malayalam.webdunia.com/entertainment/artculture/dancedrama/0709/17/1070917086_1.htm</ref>
 
ആദ്യനാടകമായ ''കുടിയിറക്ക്'' എഴുതുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. ''കല്പനാ തിയേറ്റേഴ്സി''ന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ''ഒരാള്‍ കൂടി കള്ളനായി'', ''വിലകുറഞ്ഞ മനുഷ്യന്‍'', ''യാഗശാല'' എന്നിവയായിരുന്നു ഈ കല്പനയുടെ നാടകങ്ങള്‍. പിന്നീട് ''സുര്യസോമ തിയേറ്റേഴ്സ്'' സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്ത് കോളിളക്കം സൃഷ്ടിച്ച ''കാട്ടുകുതിര''യ്ക്ക് വഴിതുറന്നു. ''എന്നും പറക്കുന്ന പക്ഷി'', ''ആയിരം ചിറകുള്ള മോഹം'' എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി.<ref>http://www.hindu.com/2005/09/18/stories/2005091808460500.htm</ref>
 
==ചലച്ചിത്രം==
മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എല്‍. സജീവമായിരുന്നു.1967-ല്‍ ''അഗ്നിപുത്രി''യുടെ രചനയിലൂടെ മലയാള സിനിമയ്ക്ക് ആദ്യമായി നല്ല തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1965-ല്‍ ''ചെമ്മീനു''വേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. ''നെല്ല്'', ''യവനിക'', ''ഒരു പെണ്ണിന്റെ കഥ'', ''അഴിയാത്ത ബന്ധങ്ങള്‍'', ''എന്റെ കാണാക്കുയില്‍'', ''കുഞ്ഞാറ്റക്കിളികള്‍'' തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.<ref>http://www.imdb.com/name/nm0755421/</ref>
 
==രാഷ്ട്രീയം==
ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന ഇദ്ദേഹം പുന്നപ്ര-വയലാര്‍ ഉള്‍പ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളില്‍ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ [[പി. കൃഷ്ണപിള്ള|പി. കൃഷ്ണപിള്ളയുമൊത്ത്]] പ്രവര്‍ത്തിക്കുകയും ചെയ്തു.<ref>http://www.hindu.com/2005/09/18/stories/2005091808460500.htm</ref> മാരാരിക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്നു.<ref>http://thatsmalayalam.oneindia.in/news/2005/09/17/kerala-slpuram.html</ref>
 
==അവലംബം==
<references/>
 
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:നാടകം]]
 
[[en:S L Puram Sadanandan]]
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്