"അലെസ്സാന്ദ്രോ വോൾട്ടാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇറ്റലിയിൽ ജനിച്ച വിഖ്യാതനായ ഭൗതികശാസ്ത്രജ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:45, 31 ജൂലൈ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇറ്റലിയിൽ ജനിച്ച വിഖ്യാതനായ ഭൗതികശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും ആയിരുന്നു അലെസ്സാന്ദ്രോ വോൾട്ടാ എന്നറിയപ്പെട്ട അലെസ്സാന്ദ്രോ ഗിസപ്പെ അന്റൊണിയൊ അനസ്താഷ്യൊ വോൾട്ടാ(18 ഫെബ്രുവരി 1745 – 5 മാർച്ച് 1827). വിദ്യുച്ഛക്തിയുടെയും വൈദ്യുതിയുടെയും രംഗത്തു അതുല്യമായ സംഭാവനകൾ നൽകിയ അലെസ്സാന്ദ്രോ വോൾട്ടാ ബാറ്ററിയും മീഥെയ്ൻ വാതകവും കണ്ടുപിടിച്ചു. 1799ലെ വോൾട്ടായിക് ബാറ്ററിയുടെ കണ്ടുപിടുത്തത്തോടെ രാസപരീക്ഷണങ്ങളിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് തെളിയിച്ചു.വോൾട്ടയുടെ കണ്ടുപിടുത്തം ശാസ്ത്രലോകത്തു വലിയ ആവേശം ഉണർത്തിവിടുകയും മറ്റു ശാസ്ത്രജ്ഞർക്ക് ഇതുപോലുള്ള പരീക്ഷണങ്ങൾ നടത്താൻ പ്രചോദനമായിത്തീരുകയും ചെയ്തു. ഈ ശ്രമങ്ങൾ കാലക്രമേണ വൈദ്യുത-രസതന്ത്രം എന്ന ശാഖക്ക് തുടക്കമിടുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=അലെസ്സാന്ദ്രോ_വോൾട്ടാ&oldid=2378334" എന്ന താളിൽനിന്ന് ശേഖരിച്ചത്