"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
==ബാഷ്പീകരണം==
ജലം നീരാവിയായി മാറുന്നതിന്റെ (ബാഷ്പീകരണം) വേഗത, അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ആപേക്ഷിക ആര്‍ദ്രത കൂടിയിരിക്കുന്ന അവസരങ്ങളില്‍ ബാഷ്പീകരണത്തിന്റെ തോതും കുറവായിരിക്കും. അതുകൊണ്ടാണ്‌ ആര്‍ദ്രത കൂടിയിരിക്കുന്ന ദിവസങ്ങളില്‍ അലക്കിയ തുണികള്‍ ഉണങ്ങാന്‍ വളരെയേറെ സമയം എടുക്കുന്നത്‌. മഴക്കാലത്ത്‌ തുണികള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നതിന്റെ പിന്നിലെ കാരണവും വായുവിലെ ഈ ഉയര്‍ന്ന ആര്‍ദ്രത തന്നെ.
===വിയര്‍പ്പ്===
മനുഷ്യരില്‍ ശരീര താപനില നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിക്കുന്ന ഒരു പ്രക്രിയയാണല്ലോ വിയര്‍പ്പ്‌ എന്നത്‌. ശരീരത്തില്‍നിന്നും ജലം (വിയര്‍പ്പ്‌) ബാഷ്പമായിപ്പോകുമ്പോള്‍, ശരീരം തണുക്കുന്നു. എന്നാല്‍ ഹ്യുമിഡിറ്റി കൂടിയിരിക്കുന്ന ദിവസങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിയര്‍പ്പ്‌ അന്തരീക്ഷത്തിലേക്ക്‌ ആവിയായി മാറുന്നതിന്‌ താമസം നേരിടുന്നു. അപ്പോള്‍ നാം "വിയര്‍ത്തൊഴുകുന്നു". അതുകൊണ്ടാണ്‌ താരതമ്യേന എല്ലാ സീസണിലും ഹ്യുമിഡിറ്റി കൂടുതലായികാണപ്പെടുന്ന കേരളത്തില്‍ വിയര്‍ത്തൊഴുകലും, പുഴുകലും സാധാരണമായിരിക്കുന്നത്‌. എന്നാല്‍ സാധാരണ ദിവസങ്ങളില്‍ അന്തരീക്ഷ ആര്‍ദ്രത വളരെ കുറഞ്ഞിരിക്കുന്ന ഗള്‍ഫ്‌ നാടുകളിലും, കടലില്‍നിന്നും അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലും, ഹരിതാഭകുറഞ്ഞ പ്രദേശങ്ങളിലും, വിയര്‍ത്തൊഴുകുന്നില്ല എന്നാണ് നമുക്കു തോന്നുന്നത്‌. ഈ അവരസരത്തിലും വിയര്‍പ്പ്‌ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്‌, എന്നാല്‍ അത്‌ അതേ തോതില്‍ത്തന്നെ അന്തരീക്ഷത്തിലേക്ക്‌ ആവിയായിപ്പോകുന്നതിനാല്‍ നാം അറിയുന്നില്ല എന്നുമാത്രം.
 
 
 
 
 
"https://ml.wikipedia.org/wiki/ആർദ്രത" എന്ന താളിൽനിന്ന് ശേഖരിച്ചത്