"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
പരമ്പരാഗതമായ ഭംഗാരയുടെ ഉദ്ഭവം സൈദ്ധാന്തികമാണ്. ഐ എസ്. ദില്ലന്റെ അഭിപ്രായത്തിൽ ഭംഗാര നൃത്തം ഭാഗ എന്ന വിവാഹാവസരത്തിൽ ചെയ്യുന്ന നൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
 
എന്നിരുന്നാലും മജ്ഹയിലെ നാടോടിനൃത്തം സിയാൽകോട്ടിൽ ഉദ്ഭവിച്ച് പിന്നീട് ഗുജരാൻവാല, ഷേയ്ക്ക്പൂർ, [[ഗുജറാത്ത്|ഗുജറാത്തിലേയും]] [[പഞ്ചാബ്|പഞ്ചാബിലേയും]] മറ്റു ജില്ലകൾ, [[പാക്കിസ്താൻ]] എന്നിവിടങ്ങളിൽ വേരുറപ്പിച്ചു. സാമുദായികമായ പരമ്പരാഗത ഭംഗാര ഇന്നും നിലനിർത്തുന്നത് ഗുർദാസ്പൂർ ജില്ലയിലാണ്. ഇതൊരു കാലികമായ നൃത്തമായതിനാൽ [[വൈശാഖി]] ആഘോഷം നടക്കുന്ന മാസമാണ് ഈ നൃത്തം ആളുകൾ ചെയ്യുന്നത്. ഈ മാസത്തിലാണ് കൊയ്ത്ത്, പ്രത്യേകിച്ച്
ഗോതമ്പിന്റെ വിളവെടുപ്പ്. നാടൻ വിപണനമേളകളുടെ ലക്ഷ്യം ഈ വൈശാഖി ആഘോഷമാണ്. കൊയ്ത്തെല്ലാം കഴിഞ്ഞ ശേഷം ഈ കാഴ്ച്ചന്തകളിൽ ഭംഗര പുരുഷന്മാരുടെ മാത്രം നൃത്തമായി മാറും. പരമ്പരാഗത നൃത്ത ചുവടോടു കൂടി വൃത്താകൃതിയിൽ നിന്നാണ് ഭംഗാര നൃത്തം ചെയ്യുന്നത്. നാടൻ രീതിയിൽ ചെണ്ടയൊക്കെ കൊട്ടി ഒപ്പം സവിശേഷമായ ഒരു ഗാനം കൂടി ഉണ്ടാകും. മജ്ഹയിലെ ഈ നാടൻ പാട്ടുകൾ അറിയപ്പെടുന്നത് ദോല എന്ന പേരിലാണ്.
 
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്