"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
എന്നിരുന്നാലും മജ്ഹയിലെ നാടോടിനൃത്തം സിയാൽകോട്ടിൽ ഉദ്ഭവിച്ച് പിന്നീട് ഗുജരാൻവാല, ഷേയ്ക്ക്പൂർ, ഗുജറാത്തിലേയും പഞ്ചാബിലേയും മറ്റു ജില്ലകൾ, പാക്കിസ്താൻ എന്നിവിടങ്ങളിൽ വേരുറപ്പിച്ചു. സാമുദായികമായ പരമ്പരാഗത ഭംഗാര ഇന്നും നിലനിർത്തുന്നത് ഗുർദാസ്പൂർ ജില്ലയിലാണ്. ഇതൊരു കാലികമായ നൃത്തമായതിനാൽ വൈശാഖി ആഘോഷം നടക്കുന്ന മാസമാണ് ഈ നൃത്തം ആളുകൾ ചെയ്യുന്നത്. ഈ മാസത്തിലാണ് കൊയ്ത്ത്, പ്രത്യേകിച്ച്
ഗോതമ്പിന്റെ വിളവെടുപ്പ്. നാടൻ വിപണനമേളകളുടെ ലക്ഷ്യം ഈ വൈശാഖി ആഘോഷമാണ്. കൊയ്ത്തെല്ലാം കഴിഞ്ഞ ശേഷം ഈ കാഴ്ച്ചചന്തകളിൽ ഭംഗര പുരുഷന്മാരുടെ മാത്രം നൃത്തമായി മാറും. പരമ്പരാഗത നൃത്ത ചുവടോടു കൂടി വൃത്താകൃതിയിൽ നിന്നാണ് ഭംഗാര നൃത്തം ചെയ്യുന്നത്. നാടൻ രീതിയിൽ ചെണ്ടയൊക്കെ കൊട്ടി ഒപ്പം സവിശേഷമായ ഒരു ഗാനം കൂടി ഉണ്ടാകും. മജയിലെമജ്ഹയിലെ ഈ നാടൻ പാട്ടുകൾ അറിയപ്പെടുന്നത് ദോല എന്ന പേരിലാണ്.
 
കൊയ്ത് കാലം ഒഴികെയുള്ള മറ്റവസരങ്ങളിലും ഇപ്പോൾ ഭംഗാര നൃത്തം ചെയ്യാൻ ജനങ്ങൾ തുടങ്ങി. കൂടാതെ പാക്കിസ്താനിലും ഇന്നു ഭംഗാര വളരെ പ്രചാരത്തിലുണ്ട്. പഞ്ചാബ് സമതലങ്ങളുമായി ലയിപ്പിച്ച ജമ്മു സമതല പ്രദേശങ്ങളിലും പരമ്പരാഗത ഭംഗാര കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ പഞ്ചാബി നാടോടി നൃത്തങ്ങളായ ഗിദ്ദ, ലുദ്ദി എന്നിവയും. ജമ്മുവിലുള്ള ഈ നൃത്തം ദർശിക്കുന്ന ആർക്കും പഞ്ചാബ് ഭാഷയുടെ സ്വാധീനം മനസിലാക്കാൻ പറ്റും. ഇത് പഞ്ചാബ് പ്രദേശമാണെന്നു തോന്നും. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശം പഞ്ചാബുമായി ബന്ധം പങ്കുവയ്ക്കുന്നത്.
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്