"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,704 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
 
മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ നിന്നു നോക്കുകയാണെങ്കില്‍, 15 ഗ്രാം നീരാവി ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്‌ എന്നിരിക്കട്ടെ. ഇപ്പോഴത്തെ താപനില 17.5 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവ്‌ ഹ്യുമിഡിറ്റി 100%. അതേ ആര്‍ദ്രതയില്‍ (15 g/cub.metre) താപനില 25 ഡിഗ്രിയാണെങ്കില്‍ ഇപ്പോഴത്തെ റിലേറ്റീവി ഹ്യുമിഡിറ്റി 65% ഉം താപനില 30 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ റിലേറ്റീവി ഹ്യുമിഡിറ്റി 50% ഉം ആണ്‌ എന്നുപറയാം. ചുരുക്കത്തില്‍, 30 ഡിഗ്രിസെല്‍ഷ്യസിലെ 60% റിലേറ്റീവി ഹ്യുമിഡിറ്റിയും 50 ഡിഗ്രിസെല്‍‌ഷ്യസിലെ 60% റിലേറ്റീവ് ഹ്യുമിഡിറ്റിയും ഒരേ അളവ് നീരാവിയെ അല്ല പ്രതിനിധീകരിക്കുന്നത്.
 
അന്തരീക്ഷവായുവിന്റെ താപനില കുറയുന്തോറും അതിലടങ്ങിയിരിക്കുന്ന ഈര്‍പ്പത്തിന്റെ അളവും കുറയും. അതുകൊണ്ടാണ്‌ തണുപ്പുകാലാവസ്ഥയില്‍ വായു വരണ്ടതായും നമ്മുടെ ചര്‍മ്മം അതോടൊപ്പം വരളുന്നതായും തോന്നുന്നത്‌. ഫ്രിഡ്ജുകളിലെ വളരെ കുറഞ്ഞ ഊഷ്മാവില്‍ ആര്‍ദ്രത വളരെ കുറവായിരിക്കും. അതുകൊണ്ട് ഫ്രിഡ്ജുകളില്‍ തുറന്നുവച്ചിരിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വളരെ വേഗത്തില്‍‍ ജലാംശം ഫ്രിഡ്ജിലെ വായുവിലേക്ക് മാറ്റപ്പെടും. അതിനാലാണ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അവ ചുളിഞ്ഞുണങ്ങി പോകുന്നത്.. അതിനാല്‍ പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ഫ്രിഡ്ജുകളില്‍ വയ്ക്കുന്നതിനു മുമ്പ് പ്ലാസ്റ്റിക് ബാഗുകളിലാക്കി വയ്ക്കേണ്ടതാണ്.
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/237825" എന്ന താളിൽനിന്ന് ശേഖരിച്ചത്