"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
എന്നിരുന്നാലും മജയിലെ നാടോടിനൃത്തം സിയാൽകോട്ടിൽ ഉദ്ഭവിച്ച് പിന്നീട് ഗുജരാൻവാല, ഷേയ്ക്ക്പൂർ, ഗുജറാത്തിലേയും പഞ്ചാബിലേയും മറ്റു ജില്ലകൾ, പാക്കിസ്താൻ എന്നിവിടങ്ങളിൽ വേരുറപ്പിച്ചു. സാമുദായികമായ പരമ്പരാഗത ഭംഗാര ഇന്നും നിലനിർത്തുന്നത് ഗുർദാസ്പൂർ ജില്ലയിലാണ്. ഇതൊരു കാലികമായ നൃത്തമായതിനാൽ വൈശാഖി ആഘോഷം നടക്കുന്ന മാസമാണ് ഈ നൃത്തം ആളുകൾ ചെയ്യുന്നത്. ഈ മാസത്തിലാണ് കൊയ്ത്ത്, പ്രത്യേകിച്ച്
ഗോതമ്പിന്റെ വിളവെടുപ്പ്. നാടൻ വിപണനമേളകളുടെ ലക്ഷ്യം ഈ വൈശാഖി ആഘോഷമാണ്. കൊയ്ത്തെല്ലാം കഴിഞ്ഞ ശേഷം ഈ കാഴ്ച്ചചന്തകളിൽ ഭംഗര പുരുഷന്മാരുടെ മാത്രം നൃത്തമായി മാറും. പരമ്പരാഗത നൃത്ത ചുവടോടു കൂടി വൃത്താകൃതിയിൽ നിന്നാണ് ഭംഗാര നൃത്തം ചെയ്യുന്നത്. നാടൻ രീതിയിൽ ചെണ്ടയൊക്കെ കൊട്ടി ഒപ്പം സവിശേഷമായ ഒരു ഗാനം കൂടി ഉണ്ടാകും. മജയിലെ ഈ നാടൻ പാട്ടുകൾ അറിയപ്പെടുന്നത് ദോല എന്ന പേരിലാണ്.
 
കൊയ്ത് കാലം ഒഴികെയുള്ള മറ്റവസരങ്ങളിലും ഇപ്പോൾ ഭംഗാര നൃത്തം ചെയ്യാൻ ജനങ്ങൾ തുടങ്ങി. കൂടാതെ പാക്കിസ്താനിലും ഇന്നു ഭംഗാര വളരെ പ്രചാരത്തിലുണ്ട്.
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്