"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
{{പ്രലേ|നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ}}
അന്തേവാസികളെ പരീക്ഷണവസ്തുക്കളാക്കികൊണ്ടു തന്റെ നരവംശശാസ്ത്രപഠനവും പാരമ്പര്യത്തേക്കുറിച്ചുള്ള ഗവേഷണങ്ങളും തുടരാനുള്ള ഒരു അവസരമായിട്ടാണ് മെൻഗെളെ ഓഷ്‌വിറ്റ്സിനെ ഉപയോഗപ്പെടുത്തിയത്. പരീക്ഷണങ്ങളിലൊന്നിലും ഇരകളുടെ ആരോഗ്യമോ സുരക്ഷയോ കണക്കിലെടുത്തിരുന്നില്ല. [[twins|ഒരേപോലുള്ള ഇരട്ടകൾ]], [[ heterochromia iridum|രണ്ടു വ്യത്യസ്ത നിറങ്ങളുള്ള കണ്ണുകളോട് കൂടിയവർ]], [[dwarfs|കുള്ളന്മാർ]], ശാരീരികതകരാറുള്ളവർ തുടങ്ങിയവരിലായിരുന്നു മെൻഗെളെക്കു താല്പര്യം. മെൻഗെളെയിൽ നിന്നു സ്ഥിരമായി വിവരങ്ങളും മാതൃകകളും ലഭിച്ചുകൊണ്ടിരുന്ന വോൺ വേർസ്ച്ചറിൻ മെൻഗെളെക്ക് ഒരു സഹായധനം ഏർപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ഓഷ്‌വിറ്റ്സ്-II ലെ ശ്‌മശാനത്തോട് ചേർന്ന് ഒരു രോഗനിദാനശാസ്ത്രസംബന്ധമായ പരീക്ഷണശാല ഈ ധനസഹായം കൊണ്ടു നിർമ്മിക്കപ്പെട്ടു. 1944 മെയ് 29 ന് ഓഷ്‌വിറ്റ്സിൽ എത്തിച്ചേർന്ന ഹംഗറിക്കാരനും യഹൂദനുമായ ഡോ. [[Miklós Nyiszli|മിക്‌ളോസ് നെയ്സ്ലി]] ഇവ്ടെവച്ചാണ് മനുഷ്യശരീരങ്ങളിൽ നിന്ന് മാതൃകകൾ മുറിച്ചെടുത്ത് വിവിധ പരീക്ഷണശാലകളിലേക്ക് അയക്കാൻ വേണ്ടി തയ്യാറാക്കിക്കൊടുത്തിരുന്നത്. മെൻഗെളെയുടെ ഇരട്ടകളുടെ മുകളിലുള്ള പരീക്ഷണങ്ങളുടെ ഒരു പങ്ക് [[heredity|പാരമ്പര്യത്തിന്]] മനുഷ്യപരിസരങ്ങൾക്കുമേലുള്ള ആധിപത്യം തെളിയിക്കാനും അതു വഴി നാസികളുടെ വാദമായ ആര്യൻ വംശത്തിന്റെ മേൽക്കോയ്മ സ്ഥിരീകരിക്കാനും ആയിരുന്നു. നെയ്സ്ലിയുടെയും മറ്റു പലരുടെയും പ്രസ്താവനകൾ പ്രകാരം ഈ പരീക്ഷണം ജർമ്മൻവംശത്തിന്റെ പ്രജനനം വർദ്ധിപ്പിക്കലും കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു.
[[File:Child survivors of Auschwitz.jpeg|thumb|മെൻഗെളെയുടെ ക്രൂരപരീക്ഷണങ്ങൾക്കായി ജീവനോടെ നിർത്തപ്പെട്ട ജൂതന്മാരായ ഇരട്ടക്കുട്ടികൾ. ഇവരെ 1945 ജനുവരിയിൽ ഓഷ്‌വിറ്റ്സിൽ നിന്നും ചെമ്പട മോചിപ്പിച്ചു]].
 
മെൻഗെളെയുടെ പരീക്ഷണത്തിനു ഇരയാകുന്ന മനുഷ്യർക്ക്‌ മറ്റു തടവുകാരേക്കാളും മികച്ച ഭക്ഷണവും താമസസൗകര്യങ്ങളും ലഭിച്ചിരുന്നു. മാത്രമല്ല ഗ്യാസ് ചേംബറിനെ കുറിച്ചുള്ള ഭയവും തത്കാലത്തേക്ക് മാറ്റി വക്കാമായിരുന്നു. പരീക്ഷണങ്ങളുടെ ഇരയാകുന്ന ആറുവയസിൽ താഴെയുള്ള കുട്ടികൾക്കായി [[gypsy|റൊമാനി]] കുട്ടികളോടൊപ്പം ഒരു നേഴ്‌സറി വിദ്യാലയം സ്ഥാപിക്കുകയും കളിസ്ഥലം വരെ നിർമിച്ചുകൊടുക്കുകയും ചെയ്തു. കുട്ടികളെ സന്ദർശിക്കുന്ന വേളയിൽ അവർക്കു മധുരം കൊടുക്കുകയും തന്നെ അങ്കിൾ മെൻഗെളെയായി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തന്നെയും കുത്തിവെയ്പ്പ് വഴിയും വെടിവെച്ചും മർദിച്ചും പരീക്ഷണങ്ങൾ നടത്തിയും ഒട്ടനവധി പേരെ മെൻഗെളെ തന്നെ വ്യക്തിപരമായി കൊന്നിരുന്നു. ലിഫ്റ്റൺ മെൻഗെളെയെ കാണുന്നത് ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്നവനായും ദയവില്ലാത്തവനായും അങ്ങേ അറ്റത്തെ യഹൂദവിരോധിയും ആയിട്ടാണ്. യഹൂദവംശത്തെ താഴ്ന്നതും അപകടകാരിയായ വംശമായും അതിനെ ഉന്മൂലനം ചെയ്യേണ്ടതെന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്തു. മെൻഗെളെയുടെ മകനായ റോൾഫ് ഓർമ്മിക്കുന്നത് തന്റെ പിതാവ് യുദ്ധകാലത്തു താൻ ചെയ്തുകൂട്ടിയതിനൊന്നും പശ്ചാത്തപിച്ചിരുന്നില്ലെന്നാണ്.
 
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്