"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
 
== ദക്ഷിണ അമേരിക്കയിൽ ==
[[Buenos Aires|ബ്യൂണസ് അയേഴ്സിലെ]] [[Vicente Lopez|വിന്സൻറെ ലോപ്പസിലെ]] ഒരു വീട്ടിൽ ആശാരിയായിട്ട് മെൻഗെളെ തുടക്കത്തിൽ താമസിച്ചു. ഏതാനും ആഴ്ചകൾക്കു ശേഷം ഫ്ലോറിഡയിലെ ഒരു നാസി അനുഭാവിയുടെ വീട്ടിലേക്കു മാറുകയുണ്ടായി. അടുത്തതായി അദ്ദേഹം ജോലി നോക്കിയിരുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റേതായ കാർഷികോപകരണ കമ്പനിയുടെ ഒരു വില്പനക്കാരനായിട്ടാണ്. തുടർന്നു 1951 ഈ ആവശ്യങ്ങൾക്കായി നിരവധി തവണ [[പരാഗ്വേ]] സന്ദർശിക്കുയുണ്ടായി. 1953ൽ ബ്യൂണസ് അയേഴ്സിലെനടുക്ക് തന്നെ താമസമാക്കിയ അദ്ദേഹം തന്റെ കുടുംബനിക്ഷേപം ഉപയോഗിച്ച്‌ ആശാരിപ്പണിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ ഭാഗം വാങ്ങുകയുണ്ടായി. 1954ൽ [[Olivos|ഒലിവോസിലെ]] ഒരു വീട് വാടകക്കെടുത്തു. 1992ൽ അർജന്റീന ഗവണ്മെന്റ് പുറത്തു വിട്ട രേഖകൾ പ്രകാരം ബ്യൂണസ് അയേഴ്സിലെ തന്റെ താമസക്കാലത്തു മെൻഗെളെ ലൈസൻസ് ഇല്ലാതെ തന്നെ ചികിൽസിക്കുകയും ഗർഭച്ഛിദ്രം നടത്തിയിരുന്നു എന്നുമാണ്.
 
1956ൽ പടിഞ്ഞാറൻ ജർമ്മനി എംബസി വഴി തന്റെ ജനന സെർട്ടിഫിക്കറ്റിന്റെ കോപ്പി നേടിയെടുത്ത അദ്ദേഹം തന്റെ യഥാർത്ഥ നാമത്തിൽ ഒരു അർജന്റീന വിദേശ റെസിഡൻസ് പെർമിറ്റ് നേടിയെടുത്തു.അതുപയോഗിച്ചു ഒരു പശ്ചിമ ജർമ്മൻ പാസ്പോർട്ട് ഒപ്പിക്കുകയും,അതും യഥാർത്ഥ നാമത്തിൽ തന്നെ, യൂറോപ്പിലേക്ക് ഒരു യാത്ര തരപ്പെടുത്തുകയും ചെയ്തു. തന്റെ മകനെയും(അങ്കിൾ ഫ്രിറ്റ്സ് ആയിട്ടാണ് മകനോട് പരിചയപ്പെടുത്തിയത്) വിധവയായ സഹോദരഭാര്യയെയും(മാർത്ത) സ്വിറ്റസർലാൻഡിൽ വച്ചു കാണുകയും ഒരാഴ്ചക്കാലത്തോളം താൻ ജനിച്ച ഗ്രാമമായ ഗൺസ്ബർഗിൽ താമസിക്കുകയും ചെയ്തു. അർജന്റീനയിൽ തിരിച്ചെത്തിയ ശേഷം മെൻഗെളെ തന്റെ യഥാർത്ഥ നാമത്തിൽ ജീവിതമാരംഭിച്ചു. മാർത്തയും അവരുടെ മകനായ കാൾ ഹെയ്ൻസും ഒരു മാസത്തിനു ശേഷം അവിടെ എത്തുകയും മൂന്നു പേരും ഒരുമിച്ചു താമസം തുടങ്ങുകയും ചെയ്തു. ഉറുഗ്വേയിലെ, 1958ലെ വിനോദയാത്രക്കാലത്തു അവർ വിവാഹം കഴിക്കുകയും ബ്യുണസ്‌ അയേഴ്സിൽ ഒരു വീട് വാങ്ങുകയും ചെയ്തു. ഫഡ്‌റോ എന്നറിയപ്പെട്ട ഒരു മരുന്നു കമ്പനിയുടെ ഭാഗിക ഉടമസ്ഥാവകാശം ഈ സമയത്ത്‌ അവർ അദ്ദേഹം വാങ്ങി. 1958ൽ,ഗർഭച്ഛിദ്രം നടത്തുന്നതിനിടെ ഒരു പെൺകുട്ടി മരണമടഞ്ഞതിനെ തുടർന്ന് ലൈസൻസ് ഇല്ലാതെ പരിശീലിക്കുന്ന പല ഡോക്ടർമാരെയും ചോദ്യം ചെയ്തതിന്റെ കൂട്ടത്തിൽ ഇദ്ദേഹത്തെയും ചോദ്യം ചെയ്യുകയുണ്ടായി. ഈ പ്രശസ്തി തന്റെ നാസി പശ്ചാത്തലത്തിലേക്കു വഴി തെളിക്കുമോ എന്നു ഭയന്നു അദ്ദേഹം പരാഗ്വേയിലേക്ക്, ഒരു നീണ്ട ബിസിനസ് ആവശ്യമെന്ന പേരിൽ, പോകുകയും അവിടെ വച്ചു 1959 ൽ ജോസ് മെൻഗെളെ എന്ന പേരിൽ പൗരത്വം നേടിയെടുക്കുകയും ചെയ്തു. കാര്യപരിപാടികൾ അവസാനിപ്പിക്കാനും കുടുംബത്തെ സന്ദർശിക്കാനായി നിരവധി തവണ അദ്ദേഹം ബ്യുണസ്‌ അയേഴ്സ് സന്ദർശിച്ചിരുന്നു. 1960ൽ ജർമ്മനിയിലേക്ക് മടങ്ങി പോകുന്ന വരേയ്ക്കും മാർത്തയും കാൾ ഹെയ്ൻസും ഒരു തത്‌കാല വസതിയിലാണ് താമസിച്ചിരുന്നത്.
 
[[Nuremberg trials|ന്യൂറംബർഗ് വിചാരണയിൽ]] പല തവണ മെൻഗെളെയുടെ പേര് പരാമർശിക്കപ്പെട്ടെങ്കിലും അദ്ദേഹം മരിച്ചെന്നാണ് സഖ്യകക്ഷികൾ വിശ്വസിച്ചിരുന്നത്. ഗൺസ്ബർഗിലുള്ള ഐറിനും കുടുംബവും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. പശ്ചിമ ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന [[Nazi hunters|നാസി വേട്ടക്കാരായ]] [[Simon Wiesenthal|സൈമൺ വെയ്‌സെന്താലും]] [[Hermann Langbein|ഹെർമൻ ലാങ്ബെയ്‌നും]] യുദ്ധകാല ദൃക്‌സാക്ഷികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പൊതുരേഖകൾ പരിശോധിക്കുന്നതിനിടക്ക് ലാങ്ബെയ്ൻ മെൻഗെളെയുടെ വിവാഹമോചനപത്രങ്ങളിൽ ബ്യൂണസ് അയേഴ്സിലെ വിലാസം കണ്ടെത്തി.തുടർന്ന് അദ്ദേഹവും വെയ്‌സെന്താലും പശ്ചിമ ജർമ്മൻ അധികാരികളിൽ സമ്മർദ്ദം ചെലുത്തി 1959 ജൂൺ 5 ൽ ഒരു അറസ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു അന്വേഷണം തുടങ്ങി. പിടികിട്ടാപ്പുള്ളി ആ വിലാസത്തിൽ തുടർന്നു താമസിക്കുന്നില്ലെന്ന കാരണത്താൽ അർജന്റീന ഗവണ്മെന്റ് തുടക്കത്തിൽ അന്വേഷണഭ്യർത്ഥന തള്ളുകയാണുണ്ടായത്. 30 ജൂൺ 1960ൽ അംഗീകരിക്കപ്പെടുമ്പോഴേക്കും മെൻഗെളെ പരാഗ്വേയിലേക്കു പറന്നു കഴിഞ്ഞിരുന്നു. അർജന്റീന അതിർത്തിയിൽ ഒരു കൃഷിയിടത്തു താമസിക്കുകയായിരുന്നു മെൻഗെളെ അപ്പോൾ.
 
=== മൊസ്സാദിന്റെ ശ്രമങ്ങൾ ===
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്