"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
 
=== മൊസ്സാദിന്റെ ശ്രമങ്ങൾ ===
മെയ് 1960ൽ ,[[Mossad|മൊസ്സാദിന്റെ]] ഡയറക്ടർ ആയിരുന്ന [[Isser Harel|ഇസ്സർ ഹരേൽ]], [[അഡോൾഫ് ഐക്ക്മാൻ|അഡോൾഫ് ഐക്‌മാനെ]] ബ്യുണസ് അയേഴ്സിൽ വച്ചു പിടികൂടിയ ശ്രമത്തെ വ്യക്തിപരമായാണ് നയിച്ചത്. തുടർന്നു മെൻഗെളെയെയും പിടികൂടാമെന്നും ഇസ്രായേലിലേക്ക് വിചാരണക്കായി കൂട്ടികൊണ്ടു പോകാമെന്നും അദ്ദേഹം ആശിച്ചു. ചോദ്യം ചെയ്യലിൽ ഐക്‌മാൻ നാസി അഭയാർത്ഥികൾ ഉപയോഗിച്ചിരുന്ന ഒരു വീടിന്റെ വിലാസം കൈമാറി. തുടർന്നുണ്ടായ പരിശോധനയിലും നിരീക്ഷണത്തിലും മെൻഗെളെയെയോ കുടുംബാംഗങ്ങളെയോ കിട്ടാനായില്ല. അയൽപക്കത്തു താമസിച്ചിരുന്ന പോസ്റ്റുമാൻ വിശദീകരിച്ചത് ഈ അടുത്ത കാലം വരെ അദ്ദേഹം കത്തുകൾ കൈപറ്റിയിരുന്നു എന്നും മാറി താമസിക്കുന്നതിന്റെ പുതിയ വിലാസം തന്നിരുന്നില്ല എന്നുമാണ്. ഭാഗിക ഉടമസ്ഥനായിരുന്ന ഒരു കടയിലും ഹരേൽ അന്വേഷിച്ചെങ്കിലും കൂടുതൽ തുമ്പുകൾ കിട്ടാത്തതിനാൽ പിന്തിരിയുകയാണുണ്ടായത്.
 
അർജന്റീനയിലെ താമസം സ്ഥിരതയാക്കാൻ വേണ്ടിയ രേഖകൾ പശ്ചിമ ജർമ്മനി മെൻഗെളെക്കു 1956ൽ നൽകിയിരുന്നെങ്കിലും അദ്ദേഹത്തെ പിടികൂടുന്നവർക്കായി ഒരു പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. തന്റെ യുദ്ധകാലചെയ്തികൾ പത്രങ്ങളിൽ തുടരെ വന്നിരുന്നതുകൊണ്ടു മെൻഗെളെക്കു 1960ൽ വീണ്ടും സ്ഥലം മാറേണ്ടതായി വന്നു. മുൻ പൈലറ്റ് ആയിരുന്ന [[Hans-Ulrich Rudel|ഹാൻസ് ഉൾറിച് റുഡിൽ]] അദ്ദേഹത്തെ നാസി സഹായി ആയിരുന്ന വോൾഫ്ഗാങ് ഗെർഹാർഡുമായി പരിചയപ്പെടുത്തി. തുടർന്നു അദ്ദേഹം മെൻഗെളെയെ അതിർത്തി കടത്തി ബ്രസീലിൽ എത്തിച്ചു. അവിടെ അദ്ദേഹം ഗെർഹാർഡിനൊപ്പം താമസമാക്കി. പിന്നീട് ഗേസ,ഗിറ്റെർ ദമ്പതിമാരുടെ കൂടെ കുറെ കൂടി സ്ഥിരതയാർന്ന താമസം കിട്ടുന്നത് വരെ അവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. മെൻഗെളെയുടെ സമ്പാദ്യം ഉപയോഗിച്ചു അവർ [[Nova Europa|നോവ യൂറോപ്പയിൽ]] കൃഷിയിടം വാങ്ങുകയും അവിടെ മെൻഗെളെയെ മാനേജർ ആയി നിയമിക്കുകയും ചെയ്തു. 1962ൽ മൂന്നു പേരും കൂടി [[Serra Negra|സെറ നെഗ്രയിൽ]] ഒരു കാപ്പി തോട്ടവും കന്നുകാലിതോട്ടവും വാങ്ങി, മെൻഗെളെയുടെ പകുതി ഉടമസ്ഥതയോടെ. തുടക്കത്തിൽ ഗെർഹാർഡ്‌ മെൻഗെളെയെ പീറ്റർ ഹൊച്ബിച്ച്ലർ എന്ന പേരിലാണ് പരിചയപ്പെടുത്തിയതെങ്കിലും 1963ൽ അവർ മെൻഗെളെയുടെ യഥാർത്ഥ പേര് തിരിച്ചറിഞ്ഞു. എന്നാലും ഗെർഹാർഡ്‌ മെൻഗെളെയുടെ സ്ഥലം അധികാരികൾക്ക് കാട്ടി കൊടുക്കരുതെന്നും അഥവാ കാട്ടികൊടുത്താൽ ഒരു പിടികിട്ടാപ്പുള്ളിയെ താമസിപ്പിച്ചതിനു അവരും അകത്താകും എന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അർജന്റീനയിൽ മെൻഗെളെയെ കണ്ടു കിട്ടാനുള്ള സാധ്യത കുറഞ്ഞത് കൊണ്ട് പശ്ചിമ ജർമ്മനി 1961 ഫെബ്രുവരിയിൽ പുറത്തേക്കു അന്വേഷണം വ്യാപിപ്പിച്ചു.
 
അതെസമയം ഐക്‌മാനെ പിടികൂടിയ സംഘത്തിൽ പെട്ട [[Zvi Aharoni|സ്വി അഹറോണിയെ]] നായകനാക്കി ഒരു സംഘം രൂപീകരിച്ചു. മുഖ്യ ലക്ഷ്യം മെൻഗെളെയെ പിടികൂടി വിചാരണക്കായി ഇസ്രായേലിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. പരാഗ്വേയിലെ അന്വേഷണങ്ങൾക്ക് ഒരു തുമ്പും, അക്കാലത്തു ഇറ്റലിയിൽ താമസിച്ചിരുന്ന മാർത്തയും മെൻഗെളെയും തമ്മിലുള്ള വിനിമയവും കണ്ടെത്താൻ സാധിച്ചില്ല. റുഡിലിന്റെ നീക്കങ്ങൾ പിന്തുർന്നവർക്കും എന്തെങ്കിലും വഴി തെളിക്കാൻ സാധിച്ചില്ല. അഹറോണിയും സംഘവും ഗെർഹാർഡിനെ പിന്തുടർന്നു സാവോ പോളോക്കടുത്തുള്ള ഒരു കുഗ്രാമത്തിൽ മെൻഗെളെയെന്നു സംശയിക്കാവുന്ന ഒരു യൂറോപ്യക്കാരനെ കണ്ടെത്തി. ഹരേലിനെ വിവരം അറിയിച്ചെങ്കിലും പിടികൂടുന്നതിനുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക പരാധീനകളും തകർന്നുകൊണ്ടിരുന്ന [[ഈജിപ്ത്‌|ഈജിപ്തുമായുള്ള]] ബന്ധത്തിൽ ശ്രദ്ധ ചെലുത്തലും 1962ൽ പ്രസ്തുത ഓപ്പറേഷൻ നിർത്തിവയ്ക്കാൻ മൊസ്സാദിന്റെ മുഖ്യനെ പ്രേരിതമാക്കി.
 
=== പിൽക്കാല ജീവിതവും മരണവും ===
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്