"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102:
 
== പുനരാനയനം ==
അതേസമയം മെൻഗെളെയെ കണ്ടുവെന്ന അവകാശവാദങ്ങൾ ലോകത്തെല്ലായിടത്തുനിന്നും ഉയർന്നു. ഗ്രീക്ക് ദ്വീപായ [[Kythnos|ക്യന്തനോസിൽ]] 1960ലും, കെയ്‌റോയിൽ 1961ലും സ്പെയിനിൽ 1971ലും പരാഗ്വേയിൽ 1978ലും മെൻഗെളെ ഉണ്ടായിരുന്നെന്ന വിവരം തന്റെ പക്കലുണ്ടെന്ന് വൈസ്‌ന്താൽ അവകാശപ്പെട്ടു. മരിച്ചിട്ടു ആറു വർഷത്തിനിപ്പുറവും അദ്ദേഹം മെൻഗെളെ ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കുകയും പിടികൂടുന്നവർക്കു $100,000 പാരിതോഷികവും പ്രഖ്യാപിക്കുകയുണ്ടായി.ഫെബ്രുവരി 1985ൽ ജറുസലേമിൽ നടന്ന ഒരു വിചാരണയിൽ മെൻഗെളെയുടെ പരീക്ഷണത്തിനിരയായ നൂറുകണക്കിന് ആളുകൾ സാക്ഷ്യം ചെയ്യുകയുണ്ടായി.ഇതേത്തുടർന്ന് പ്രസ്തുത കേസ് ലോകജനശ്രദ്ധ ആർജ്ജിക്കുകയുണ്ടായി. ഉടൻ തന്നെ പശ്ചിമ ജർമ്മനി, ഇസ്രായേൽ, അമേരിക്ക തുടങ്ങിയയിടങ്ങളിലെ സർക്കാരുകൾ ഒരുമിച്ച് മെൻഗെളെയെ കുറിച്ചന്വേഷിക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി.
 
1985 മെയ് 31 നു പശ്ചിമ ജർമ്മനിയുടെ പ്രോസിക്യൂട്ടർക്കു ഒരു സൂചന കിട്ടിയതിനെ തുടർന്ന് പോലീസ് മെൻഗെളെയുടെ ആജീവനാന്ത സുഹൃത്തായ ഹാൻസ് സെദൽമീറുടെ ഗൺസ്ബർഗിലുള്ള വീട് പരിശോധിക്കുകയുണ്ടായി. അവിടെ നിന്ന് അവർക്കു രഹസ്യഭാഷയിലാക്കിയ ഒരു അഡ്രസ്സ് പുസ്തകവും മെൻഗെളെക്കും മെൻഗെളെ ഇങ്ങോട്ടും എഴുതിയ ചില കത്തുകളും കണ്ടെടുക്കാനായി. രേഖകളിൽ മെൻഗെളെയുടെ മരണം അറിയിച്ചു കൊണ്ട് ബൊസ്സേർട് എഴുതിയ ഒരു കത്തും ലഭിച്ചു. തുടർന്ന് ജർമ്മൻ അധികാരികൾ സാവോ പോളോയിലെ പൊലീസുകാരെ അറിയിക്കുകയും അവർ ബോസ്സാർട്ടുമായി ബന്ധപ്പെടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ അവർ കുഴിമാടത്തിൽ സ്ഥാനം വെളിപ്പെടുത്തി.അവശിഷ്ടങ്ങൾ 6 ജൂൺ 1985ൽ കുഴിച്ചെടുക്കുകയും വിപുലമായ ഫോറൻസിക് പരിശോധനക്ക് ശേഷം ശരീരം മെൻഗെളെയുടേതാകാൻ ഉയർന്ന സാധ്യത നിലനിൽക്കുന്നതായി കണ്ടെത്തി.10 ജൂണിൽ ആ ശരീരം തന്റെ അച്ഛന്റേതു തന്നെയാണെന്ന് റോൾഫ് മെൻഗെളെ ഒരു പ്രസ്താവന പുറത്തിറക്കി. അച്ഛന് അഭയം കൊടുത്തവരുടെ രക്ഷയെ കുറിച്ചോർത്തു മരണവിവരം രഹസ്യമാക്കി വച്ചതാണെന്നും അദ്ദേഹം പറഞ്ഞു.1992ൽ നടത്തിയ [[DNA testing|DNA പരിശോധന]] നടത്തുകയും സ്ഥിതീകരിക്കുകയും ചെയ്തു. കുടുംബം അവശിഷ്ടങ്ങൾ ജർമ്മനിയിലേക്ക് കൊണ്ട് പോകാൻ വിസമ്മതിച്ചത് കാരണം അവർ അഹ് സാവോ പോളോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറൻസിക് മെഡിസിനിൽ സൂക്ഷിച്ചിരിക്കുന്നു
 
== പിന്തുടർച്ച ==
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്