"റോസെറ്റ ബഹിരാകാശ ദൗത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shajiarikkad എന്ന ഉപയോക്താവ് റോസെറ്റ ഉപഗ്രഹം എന്ന താൾ റോസെറ്റ ബഹിരാകാശ ദൗത്യം എന്നാക്കി മാറ്റിയി...
No edit summary
വരി 125:
 
ഏറ്റവും ഒടുവിലായി ഫൈലേയും റോസെറ്റയുമായി ബന്ധപ്പെടാനായത് അന്നേദിവസം (വെള്ളിയാഴ്ച) ഗ്രീൻവിച്ച് സമയം 21.30 ന്നു ശേഷമുള്ള ഏതാണ്ട് മൂന്ന് മണിക്കൂർ സമയത്ത്, പേടകങ്ങൾ ഭൂമിക്കുനേരേ വന്നപ്പോൾ ആയിരുന്നു. ആ ഒടുവിലത്തെ വിവരവിനിമയത്തിന്നുവേണ്ട ഉർജ്ജം തന്നെ ഫൈലേയിൽ ബാക്കിയുണ്ടാകുമോ എന്ന് ശാസ്ത്രജ്ഞർക്ക് സംശയമുണ്ടായിരുന്നു. അതിന്നുശേഷം ഫൈലേ നിതാന്തമായ ഉറക്കത്തിലേക്ക് പോകുകയാണെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി അറിയിച്ചു. <ref>phaile lands on Comet 67P, The Hindu 13-11-2014; Comet Lander ends up in cliff shadow, The Hindu 14-11-2014; Comet Probe sends last gasp data, The Hindu 16-11-2014; Phale finds traces of organic moleules on comet, The Hindu 19-11-2014
 
==ഫൈലേക്ക് വിട==
2016 ജൂലായ് 27, ബുധനാഴ്ച ഫൈലേയുമായുള്ള വാർത്താവിനിമയബന്ധം പൂർണ്ണമായും എന്നത്തേക്കുമായും വിഛേദിക്കപ്പെട്ടു. കഴിഞ്ഞ പന്ത്രണ്ട് മാസത്തോളമായി ഫൈലെ യിൽ നിന്ന് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. അതുകൊണ്ട് അതിന്റെ മാതൃപേടകമായ റോസെറ്റയുടേ പ്രവർത്തനം കുറെക്കൂടി ദീർഘിപ്പിക്കാമെന്ന പ്രതീക്ഷയിൽ ഊർജം കരുതിവക്കാനാണ് ഈ നടപടി. റോസെറ്റ അടുത്ത രണ്ട് മാസം കൂടി 67 പി എന്ന വാൽനക്ഷത്രത്തത്തിനു ചുറ്റും സജീവമായിരിക്കും. പിന്നീട് 2016 സപ്റ്റെംബർ 30-ന്ന് അതും ഊർജ്ജം നശിച്ച് വാൽനക്ഷത്രത്തിൽ പതിച്ചുതീരും. ഫൈലേ വാൽനക്ഷത്രത്തിൽ ഇറങ്ങുമ്പോളുണ്ടായ ചെറിയ അപകടത്തേത്തുടർന്ന് ബാറ്ററികൾ ചാർജ് ചെയ്യാനാവശ്യമായ തോതിൽ സൗരോർജ്ജം ലഭ്യമല്ലാതായതിനാൽ പരീക്ഷണങ്ങൾ ഉദ്ദേശിച്ച തരത്തിൽ മുഴുമിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും 60 മണിക്കൂറോളം അത് തുടർന്നും പ്രവർത്തിച്ചതുകൊണ്ട് ഒട്ടേറെ വിലപ്പെട്ട വിവരങ്ങൾ ഭൂമിയിലേക്കയക്കാൻ അതിന്ന് കഴിഞ്ഞിരുന്നു. തുടർന്ന് അതിനെ തൽക്കാലത്തേക്ക് ഉറക്കിക്കിടത്തിയിരുന്നു. പിന്നീട് വാൽമനക്ഷത്രം സൂര്യനോട് വളരെ അടുത്തു വന്ന സമയങ്ങളിൽ ഫൈലേക്ക് കൂടുതൽ ബാറ്ററി ചാർജ് കിട്ടിയതുകൊണ്ട് 2015 ജൂൺ മാസം മുതൽ ചെറുതായി ഉണർന്നു നിന്നിരുന്നെങ്കിലും വീണ്ടും ഊർജ്ജം കുറഞ്ഞുവന്നതുകൊണ്ട് ജൂലായ് 9-ന്ന് അത് എന്നേക്കുമായി നിശ്ശബ്ദമായിപ്പോയി. എങ്കിലും ശാസ്ത്രജ്ഞർ പ്രതീക്ഷ വച്ചുപുലർത്തിയിരുന്നതുകൊണ്ട് മുഴുവൻ ബന്ധങ്ങളും വിഛേദിച്ചിരുന്നില്ല. അതിന്നുശേഷമാണ് ജൂലായ് 27, ബുധനാഴ്ച അതിനെ പൂർണ്ണമായും കൈവിട്ടത്.
 
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/റോസെറ്റ_ബഹിരാകാശ_ദൗത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്