"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഇതിവൃത്തം: അക്ഷരപിശക് തിരുത്തി
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
→‎ഇതിവൃത്തം: അക്ഷരപിശക് തിരുത്തി
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 46:
[[പ്രമാണം:Banquo.jpg|thumb|right|''മാക്ബെത്ത് ബാങ്ക്വോയുടെ പ്രേതത്തെ കാണുന്നു-തിയോഡോർ ചാസ്സെറിയ വരച്ച ചിത്രം 1854.]]
രാജാവാകുവാൻ സാധിച്ചുവെങ്കിലും ബാങ്ക്വോയെക്കുറിച്ചുള്ള പ്രവചനത്തിൽ അസ്വസ്ഥനായ മാക്ബെത്ത് ഒരു രാജകീയ വിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നു. വിരുന്നിലേക്ക് എത്തിച്ചേരുന്ന ബാങ്ക്വോയെയും പുത്രൻ ഫ്ലിയൻസിനെയും കൊല്ലുവാൻ വാടകക്കൊലയാളികളെ ഒരുക്കുകയും ചെയ്യുന്നുണ്ട് മക്ബെത്. ഇവർ ബാങ്ക്വോയെ കൊല്ലുന്നു. അദ്ദേഹത്തിന്റെ പുത്രനായ ഫ്ലിയൻസ് രക്ഷപെടുന്നു. രാജകീയ വിരുന്നിൽ ബാങ്ക്വോയുടെ പ്രേതം പങ്കെടുക്കുകയും മക്ബെത്തിന്റെ കസേരയിൽ ഇരിക്കുകയും ചെയ്യുന്നു. ഇത് പക്ഷെ മക്ബെത്തിനു മാത്രമേ കാണുവാൻ കഴിയൂ. പ്രേതത്തെ കണ്ടിട്ടുള്ള മക്ബെത്തിന്റെ ബഹളം മാത്രം കാണുന്ന മറ്റുള്ളവരെ ലേഡി മക്ബെത് വിരുന്നുമുറിക്ക് പുറത്താക്കുന്നു.
അസ്വസ്ഥനായ മക്ബെത്ത് മൂന്ന് മന്ത്രവാദിനികളെ ഒരിക്കൽക്കൂടി പോയിക്കാണുന്നു. അവർ പ്രത്യക്ഷപ്പെടുത്തുന്ന മൂന്ന് അരൂപികൾ മൂന്ന് താക്കീതുകളും മുന്ന് പ്രവചനങ്ങളും മക്ബെത്തിനെ അറിയിക്കുന്നു. 'മക്ഡഫിനെ സൂക്ഷിക്കുക';'സ്ത്രീകളിൽസ്ത്രീ നിന്ന്പ്രസവിച്ചവരാരും ജനിച്ചവരാരും മക്ബെത്തിനെ അപായപ്പെടുത്തില്ല'; 'ബിർനാം വനം ദഡൻസിനൻ കുന്ന് കയറിവരുന്ന കാലം വരെ മക്ബെത്ത് സുരക്ഷിതനായിരിക്കും' എന്നിവയായിരുന്നു ആ പ്രവചനങ്ങൾ. മക്ഡഫ് ഇംഗ്ലണ്ടിലായിരുന്നതിനാൽ താൻ സുരക്ഷിതനാണെന്ന് മക്ബെത്ത് കരുതുന്നു. എങ്കിലും മക്ഡഫിന്റെ കൊട്ടാരത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും - മക്ഡഫിന്റെ ഭാര്യയെയും മക്കളെയും ഉൾപ്പെടെ കൊന്നുകളയുന്നു.
 
തങ്ങൾ ചെയ്ത് തെറ്റുകളുടെ പാപബോധം മൂലം ലേഡി മക്ബെത്തിന് സ്ഥിരബോധം നഷ്ടപ്പെടുന്നു. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുകയും, ഇല്ലാത്ത രക്തക്കറ കൈകളിൽ നിന്ന് കഴുകിക്കളയാനും അവർ ശ്രമിക്കുന്നു. ഒപ്പം തങ്ങൾ ചെയ്ത തെറ്റുകളെക്കുറിച്ച് ഉറക്കെ വിലപിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/മാക്ബെത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്