"മഹാശ്വേതാ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചിത്രം ചേർക്കുന്നു
വരി 2:
 
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
|image =Maheswatha Devi.jpg<!-- only free-content images are allowed for depicting living people - see [[WP:NONFREE]] -->
|imagesize = 180px |
| name = മഹാശ്വേതാ ദേവി
| caption = മഹാശ്വേതാ ദേവി
വരി 23:
| website =
}}
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു '''മഹാശ്വേതാ ദേവി''' ([[Bengali language|ബംഗാളി]]: মহাশ্বেতা দেবী). പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ തന്നെ ചില സംഭവങ്ങളിൽ മുഖ്യധാരാ ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുമുണ്ട്.
 
== ജീവിതരേഖ ==
മഹാശ്വേതാ ദേവി1926-ൽ [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] തലസ്ഥാനമായ [[ധാക്ക|ധാക്കയിൽ]] സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. ജുബൻശ്വ <ref name="Sethi2012">{{cite book|author=Sunil Sethi|title=The Big Bookshelf: Sunil Sethi in Conversation With 30 Famous Writers|url=http://books.google.com/books?id=iPDjseAl0ooC&pg=PA74|accessdate=5 October 2012|date=15 February 2012|publisher=Penguin Books India|isbn=978-0-14-341629-6|pages=74–}}</ref> എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു. സ്കൂൾ വിദ്യഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ [[വിശ്വഭാരതി സർ‌വ്വകലാശാല]]യിൽ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും,ശേഷം കൽക്കട്ട സർവകലാശാലയിൽ നിന്ന് അതെ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രശസ്ത നാടകൃത്തും [[ഇപ്റ്റ]]യുടെ സ്ഥാപകരിൽ ഒരാളുമായ ബിജോൻ ഭട്ടാചാര്യയെ വിവാഹം കഴിച്ചു<ref>{{cite news|title = മുഖാമുഖം|url = http://www.madhyamam.com/weekly/1367|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 745|date = 2012 ജൂൺ 04|accessdate = 2013 മെയ് 07|language = [[മലയാളം]]}}</ref>. ആ ബന്ധത്തിൽ ഉണ്ടായ മകനാണ് പ്രശസ്ത ബംഗാളി എഴുത്തുകാരൻ ആയ നാബുരൻ ഭട്ടാചാര്യ. 1959-ൽ മഹാശ്വേതാദേവി വിവാഹമോചിതയായി.
"https://ml.wikipedia.org/wiki/മഹാശ്വേതാ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്