"ഝലം നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== ചരിത്രം ==
ഈ നദിയെക്കുറിച്ച് [[ഋഗ്വേദം|ൠഗ്വേദത്തിൽ]] പരമർശമുണ്ട്.[[അലക്സാണ്ടർ ചക്രവർത്തി|അലക്സാണ്ടർ ചക്രവർത്തിയും]] സൈന്യവും ബി.സി 326ൽ ഝലം നദി കടക്കുകയും അതിനുശേഷം നടന്ന [[ഹൈഡാസ്പസ് യുദ്ധം|ഝലം യുദ്ധത്തിൽ]] ഇന്ത്യൻ രാജാവായ [[പോറസ്|പോറസിനെ]] പരാജയപ്പെടുത്തുകയും ചെയ്തു. നദികളുടെ ഉപദേശത്തെ ആസ്പദമാക്കി സ്ത്രീധർമ്മങ്ങളെക്കുറിച്ച് പാർ‌വതി [[ശിവൻ|ശിവനോട്]] സംസാരിച്ചെന്നും ഈ നദികളിലൊന്ന് ജെഹ്‌ലം നദിയാണ്‌ എന്ന് [[മഹാഭാരതം|മഹാഭാരതത്തിലെ]] അനുശാസനപർ‌വ്വത്തിലെ 146-)ം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ഉപവാസത്തോടെ വിതസ്താ നദിയിൽ ഏഴുദിവസം സ്നാനം ചെയ്യുന്നവർ മഹർഷിയെപ്പോലെ പരിശുദ്ധനായിത്തീരുമെന്നും അനുശാസനാപര്‌വ്വം 25‌-)ം അദ്ധ്യായത്തിൽ പറയുന്നുണ്ട്.
 
250 വർഷം മുൻപ് [[ജഹാംഗീർ|ജഹാംഗീർ ചക്രവർത്തി]] ഈ നദിയുടെ ഉത്ഭവസ്ഥാനം ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കിത്തീർത്തു.
 
== ഉത്ഭവം ==
[[കാശ്മീർ|കാശ്മീരിലെ]] വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. [[ശ്രീനഗർ|ശ്രീനഗറിലൂടെയും]] വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. [[ജമ്മു-കശ്മീർ|ജമ്മു കാശ്മീരിലെ]] മുസാഫർബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷൻ‌ഗംഗ നദിയും കുൻ‌ഹാർ നദിയും ഝലത്തോട് ചേരുന്നു. [[പഞ്ചാബ്|പഞ്ചാബിൽ]] ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. [[പാകിസ്താൻ|പാകിസ്താനിലെ]] ഝാങ്ങ് ജില്ലയിൽവച്ച് [[ചെനാബ് നദി|ചെനാബ് നദിയോട്]] ചേരുന്നു. ചെനാബ് [[സത്‌ലജ് നദി|സത്‌ലജുമായി]] ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുകയും മിഥാൻ‌കോട്ടിൽ വച്ച് [[സിന്ധു|സിന്ധു നദിയിൽ]] ലയിക്കുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഝലം_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്