"ലാലാ ഹർദയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

temp
add
വരി 24:
 
==ജീവിതരേഖ==
ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഡൽഹിയിൽ ഒരു കായസ്ഥ കുടുബത്തിൽ 1884 ഒക്ടോബർ 14 നാണ് ലാല ഹർ ദയാൽ ജനിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഡൽഹി കോടതികളിലെ റീഡറായിരുന്ന ഗൗരിദയാൽ മാഥുർ സമ്പന്നനായിരുന്നില്ലെങ്കിലും പേർഷ്യൻ, ഉറുദു ഭാഷകളിൽ പണ്ഡിതനായിരുന്നു. മാതാവ് ബോരി ഒരു വീട്ടമ്മായായിരുന്നു.
 
കേംബ്രിഡ്ജ് മിഷൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഇന്റർമീഡിയറ്റിന് പഠിച്ചത് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു. തുടർന്ന് ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ 1903 -ൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയ ലാല ഹർദയാൽ മികച്ച സ്ഥാനം കരസ്ഥമാക്കിയാണ് വിജയിച്ചത്. തൊട്ടടുത്തവർഷം അതേ കോളേജിൽ തന്നെ അദ്ദേഹം എം.എ ഹിസ്റ്ററിയും പൂർത്തിയാക്കി ശ്രദ്ധേയനായി. അതേത്തുടർന്ന് ഇന്ത്യാ സർക്കാരിന്റെ സ്കോളർഷിപ്പോടുകൂടി ഒക്സ്ഫോർഡിൽ ചേർന്ന് ഉപരിപഠനം നടത്തുന്നതിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലേക്ക് പോകുന്നതിനുമുൻപ് സുന്ദർ റാണി എന്ന സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നുങ്കിലും ആ ബന്ധം തുടർന്നില്ല.
 
ഓക്സ്ഫോഡിലെ സെന്റ് ജോൺസ് കേളേജിൽ ആധുനികകാല ചരിത്ര വിദ്യാർത്ഥിയായി അദ്ദേഹം പഠിക്കാനാരംഭിച്ചു. അക്കാലത്തെ മിക്ക യുവാക്കളെയും പോലെ തന്നെ, ഐ.സി.എസ് പരീക്ഷ എഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹം. എന്നാൽ അക്കാലത്ത് അദ്ദേഹം പരിചയപ്പെട്ട ഇന്ത്യൻ വിപ്ലവകാരികളും സാമൂഹ്യ പരിഷ്കർത്താക്കളുമായിരുന്ന സി.എഫ്. ആൻഡ്രൂസ്, ഭായി പരമാനന്ദ്, ശ്യാമാജി കൃഷ്ണ തുടങ്ങിയവരുമായുള്ള സഹവാസത്താൽ അദ്ദേഹം വളരെ വേഗം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിലേക്ക് ആകൃഷ്ടനാകുകയാണുണ്ടായത്. അക്കാലത്ത് ഇംഗ്ലണ്ടിൽ പ്രവർത്തിച്ചുവന്നിരുന്ന ദാദാഭായ് നവറോജിയുടെ ഇന്ത്യൻ അസോസിയേഷനുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചു. <ref>https://books.google.co.in/books?id=kd221iuaxHEC&pg=PA3&lpg=PA3&dq=lala+hardayal&source=bl&ots=DyYcI-1nIp&sig=sJEcDi73EBFU55Ge_wTvNFVlwX4&hl=en&sa=X&ved=0ahUKEwjHn8en25HOAhUBtJQKHeihBE04ChDoAQhJMA0#v=onepage&q=lala%20hardayal&f=false ലാല ഹർദയാൽ - നീരജ്</ref>
 
===കുട്ടിക്കാലം===
1896 - ൽ ലുധിയാന ജില്ലയിലെ സാരഭ എന്ന ഗ്രാമത്തിലെ ഗ്രെവാൾ ജാട്ട് സിഖ് കുടുംബത്തിലെ മംഗൾ സിംഗിന്റെ പുത്രനായാണ് കർത്താർ സിങ് സാരഭ ജനിച്ചത്. അദ്ദേഹത്തിന് 15 വയസ്സായ സമയത്ത് മാതാപിതാക്കൾ അമേരിക്കയിൽ ജോലിക്കായി പോകുകയും അദ്ദേഹത്തെയും കപ്പലിൽ ഒരുമിച്ച് കൊണ്ടുപോകുകയും ചെയ്തു. അക്കാലത്ത് വലിയ നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇന്ത്യാക്കാർക്ക് അമേരിക്കയിലേക്കുള്ള യാത്രയിൽ നേരിടേണ്ടി വന്നത്. യൂറോപ്യയിൽ നിന്നും മറ്റുമുള്ള യാത്രക്കാർക്ക് വളരെ ലളിതമായ പരിശോധനകളും മറ്റുമാണുണ്ടായിരന്നത്. ഇന്ത്യാക്കാർ ബ്രിട്ടീഷുകാരുടെ അടിമകളായതിനാലാണ് ഇത്തരത്തിലുള്ള സമീപനം നേരിണ്ടിവരുന്നതെന്നാണ് ഇതേപ്പറ്റി സഹയാത്രികനോട് സംസാരിച്ചപ്പോൾ സാരഭയോട് ലഭിച്ച മറുപടി. ഈ സംഭാഷണം സാരഭയെ വല്ലാതെ സ്വാധീനിച്ചു. സാരഭ സഞ്ചരിച്ച കപ്പൽ അമേരിക്കയിലെ തുറമുഖമായ സാൻഫ്രാൻസിസ്കോയിൽ 1912 ന് എത്തിച്ചേർന്നു. ബർക്കിലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്ന സാരഭ കാലിഫോർണിയ സെൻട്രൽ താഴ്വരയിൽ പഴം ശേഖരിക്കുന്ന ഭാഗിക ജോലിക്കും പോകുവാൻ തുടങ്ങി.
==അവലംബം==
"https://ml.wikipedia.org/wiki/ലാലാ_ഹർദയാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്