"ഉഴുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ഔഷധമൂല്യം ==
വാതകോപത്തെ ശമിപ്പിക്കുന്നതു കൂടാതെ, ശരീരത്തെ തണുപ്പിക്കുകയും തടിപ്പിക്കുകയും ചെയ്യുന്നു. ധാതുബലം, ശുക്ലവർദ്ധന എന്നിവയെ സഹായിക്കുകയും ചെയ്യുന്നു. [[ആയുർവേദം|ആയുർവേദപ്രകാരം]] പിത്തം, രക്തദോഷം, ക്ഷയം, ജ്വരം, ചുമ എന്നീ അസുഖങ്ങളെ തടയുന്നു. പക്ഷേ, ഉഴുന്ന് [[കഫം|കഫത്തെ]] വർദ്ധിപ്പിക്കുന്നു.<ref name="ref1"/>. ഉഴുന്ന് വാജീകരണ ചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന വസ്തുവാണ്‌.<ref name="ref1"/>.
 
<onlyinclude><span align="right">
{| class="wikitable" width="35%" border="1" cellpadding="5" cellspacing="0" align="centre"
|-
| colspan="6" style="background:#AEE5EC;" align="center"| 100ഗ്രാം ഉഴുന്നിൽ‍ അടങ്ങിയിരിക്കുന്ന ശരാശരി പോഷകമൂല്യം<ref name="ref1"/>
|-
! width=15% style="background:#E5CEAA;" | പോഷകം
! width=15% style="background:#C5ECBB;" | അളവ്
|-
| style="background:#E5CEAA;" | മാംസ്യം (Protein)
| style="background:#C5ECBB;" | 24 മില്ലി.ഗ്രാം
|-
| style="background:#E5CEAA;" | വിറ്റാമിൻ എ.
| style="background:#C5ECBB;" | 64 ഐ.യു.
|-
| style="background:#E5CEAA;" | കാത്സ്യം
| style="background:#C5ECBB;" | 154 മില്ലി. ഗ്രാം
|-
| style="background:#E5CEAA;" | ഇരുമ്പ്
| style="background:#C5ECBB;" | 9.1 മില്ലി.ഗ്രാം.
|-
| style="background:#E5CEAA;" | തയാമിൻ
| style="background:#C5ECBB;" | 0.45 മില്ലി.ഗ്രാം.
|-
| style="background:#E5CEAA;" | റിബോഫ്ലോറിൻ
| style="background:#C5ECBB;" | 0.25 മില്ലി.ഗ്രാം
|-
| style="background:#E5CEAA;" | നിയോസിൻ
| style="background:#C5ECBB;" | 2 മില്ലി.ഗ്രാം
|-
| style="background:#E5CEAA;" | ഊർജ്ജം (Energy)
| style="background:#C5ECBB;" | 350 കി. കലോറി
|}
</span>
 
== വാജീകരണം ==
[[ലൈംഗികത|ലൈംഗികശേഷി]] കുറഞ്ഞവർക്കും നശിച്ചവർക്കും ദിവസവും ഉഴുന്ന് [[പാൽ|പാലിൽ]]പുഴുങ്ങി, ഉണക്കിപ്പൊടിച്ച് ഓരോ കരണ്ടി [[പശു|പശുവിൻ]] പാലിൽ ചേർത്തുകാച്ചി [[അത്താഴം|അത്താഴത്തിനുശേഷം]] സേവിക്കുകയാണെങ്കിൽ ലൈംഗികശേഷി വർദ്ധിപ്പിക്കും. ശുക്ലവർദ്ധനവിനായി ഉഴുന്ന്‌, [[ശർക്കര]], [[തേങ്ങ|തേങ്ങാപ്പാലിൽ]] ചേർത്ത് [[പായസം]] ഉണ്ടാക്കിക്കഴിച്ചാൽ മതിയാകും. കൂടാതെ [[നെല്ലി|പച്ചനെല്ലിക്കയുടെ]] നീര്‌, അതിനാനുപാതികമായി ഉഴുന്ന് പൊടിച്ചതും, [[ബദാം|ബദാംപരിപ്പും]] ശർക്കരയും [[തേൻ|തേനും]] ചേർത്ത് രാത്രിയിലെ ആഹാരത്തിനുശേഷം കഴിക്കുകയാണെങ്കിൽ ധാതുബലം വർദ്ധിക്കുന്നതാണ്‌.<ref name="ref1"/>.
 
== ഔഷധങ്ങൾ ==
ഉഴുന്ന്, [[ദേവദാരം]], [[കുറുന്തോട്ടി|കുറുന്തോട്ടിവേര്‌]] എന്നിവ ''മാഷാർവാദികഷായം'' എന്ന ഔഷധത്തിലെ പ്രധാന ചേരുവകളാണ്‌. ഈ [[കഷായം]] [[ഹൃദ്രോഗം|ഹൃദ്രോഗത്തിന്‌]] മരുന്നായി ഉപയോഗിക്കുന്നു. ഉഴുന്ന്, [[ചെറുപയർ]] എന്നിവ വച്ച് ഊറ്റിയെടുത്തതിൽ കുറുന്തോട്ടിവേര്‌ കഷായവും ചേർത്ത് എണ്ണകാച്ചിയരച്ച് തേച്ചാൽ മിക്കവാറുമുള്ള എല്ലാ വേദനകൾക്കും ഔഷധമായി ഉപയോഗിക്കുന്നു.<ref name="ref1"/>.
== അവലംബം ==
<references/>
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374456" എന്ന താളിൽനിന്ന് ശേഖരിച്ചത്