"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
== ചരിത്രം ==
കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ അധികവും [[തോമാശ്ലീഹ|തോമാശ്ലീഹയുടെ]] കാലത്ത് മതപരിവർത്തനം നടത്തിയ യഹൂദന്മാരും നാട്ടുകാരും മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേറി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു. ഹിന്ദുക്കളായ അദ്ധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിക്കുകയും പതിവായിരുന്നു. എന്നാൽ ഹിന്ദുക്കളും അറബികളും അവരെ വ്യാപാര രംഗങ്ങളിലും മറ്റും പീഡിപ്പിച്ചിരുന്നു. {{Fact}}
 
പീഡനങ്ങളിൽ ദുഃഖിതരായ [[മാർ തോമാ നസ്രാണികൾ]] 1502-ൽ വന്നെത്തിയ [[വാസ്കോ ഡ ഗാമ|വാസ്കോ ഡ ഗാമയുടെ]] അടുത്ത് തങ്ങളെ പോർത്തുഗൽ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു. അങ്ങനെ പോർട്ടുഗീസുകാർ അവരുടെ കൂടെ [[ക്രിസ്തീയ സന്യാസിമാർ|മിഷണറിമാർ]] കൊണ്ടുവന്നു തുടങ്ങി. ആദ്യം ഇവരോട് വളരെ സൗഹാർദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ വിശുദ്ധനായ [[ഫ്രാൻസിസ് സേവ്യർ|ഫ്രാൻസിസ് സേവ്യറിന്റെ]] നേതൃത്വത്തിൽ മത പ്രവർത്തനങ്ങൾ നടന്നിരുന്നതൊന്നും ആരും എതിർത്തിരുന്നില്ല. എന്നാൽ പിൽക്കാലങ്ങളിൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാരുടെ ഭാഗത്തുനിന്നുണ്ടായി.
 
ആദ്യകാലങ്ങളിൽ കേരളത്തിലെ നസ്രാണി സഭയെ [[പേർഷ്യ|പേർഷ്യയിൽ]] നിന്നും മറ്റുമുള്ള മെത്രാന്മാരായിരുന്നു ഭരിച്ചിരുന്നത്. വ്യാപാരപരമായ ബന്ധങ്ങൾ പേർഷ്യയുമായി അന്നു കൂടുതൽ ഉണ്ടായിരുന്നതും പേർഷ്യയിലെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഢിപ്പിച്ചിരുന്നതും മൂലം നിരവധി മെത്രാന്മാർ ഇന്ത്യയിലേയ്ക്ക് വന്നതുമാണ് കാരണങ്ങൾ എന്നു ശ്രീ. ജോസഫ് പുലിക്കുന്നേൽ സമർത്ഥിക്കുന്നു. <ref> ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999 </ref> ഇക്കാരണത്താൽ പാരമ്പര്യമായി പാത്രിയാർക്കീസിൻ കീഴിലായിരുന്നു കേരളത്തിലെ ക്രൈസ്തവർ.
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്