"രാവണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
രാവണന്റെ [[വേദങ്ങൾ|വേദങ്ങളിലും]] [[ശാസ്ത്രങ്ങൾ|ശാസ്ത്രങ്ങളിലും]] ഉള്ള പ്രാവീണ്യം കാണിക്കുവാനായി പത്തുതലകളോടെയാണ് രാ‍വണനെ കലകളിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്തു തലകൾ രാവണന് "ദശമുഖൻ" (दशमुख, ''പത്തു മുഖങ്ങൾ ഉള്ളയാൾ''), "ദശഗ്രീവൻ" (दशग्रीव, ''പത്തു കഴുത്തുകൾ ഉള്ളയാൾ''), "ദശകണ്ഠൻ" (दशकण्ठ, ''പത്തു കണ്ഠങ്ങൾ (തൊണ്ടകൾ) ഉള്ളയാൾ'') എന്നീ പേരുകൾ നേടിക്കൊടുത്തു. രാവണനു ഇരുപതു കൈകളും ഉണ്ട് - ഇത് രാവണന്റെ ദുരയെയും ഒടുങ്ങാത്ത ആഗ്രഹങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
 
വൈശ്രവൻവിശ്രവസ്സ്‌ എന്ന [[ബ്രാഹ്മണൻ|ബ്രാഹ്മണമുനിയുടെ]] മകനായി ആണ് രാവണൻ ജനിച്ചത്. [[ദ്രൈത്യൻ|ദൈത്യ]] രാജകുമാരിയായ [[കൈകസി]] ആയിരുന്നു രാവണന്റെ അമ്മ. കൈകസിയുടെ പിതാവും ദൈത്യരാജാവും ആയ [[സുമാലി]] തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ [[വൈശ്രവൻ|വൈശ്രവനെ]] ഭർത്താവായി തിരഞ്ഞെടുത്തു. അതുകൊണ്ട് രാവണൻ ഭാഗികമായി രാക്ഷസനും ഭാഗികമായി ബ്രാഹ്മണനും ആണ് എന്നു കരുതപ്പെടുന്നു.
 
രാവണൻ വൈശ്രവന്റെ മക്കളിൽ ഏറ്റവും മൂത്തയാൾ ആയിരുന്നു. ജനനസമയത്ത് രാവണന് '''ദശാനനൻ'''/'''ദശഗ്രീവൻ''' എന്നീ‍ പേരുകൾ നൽകപ്പെട്ടു - പത്തു തലകളുമായി ആണ് രാവണൻ ജനിച്ചത് (ചില കഥകൾ അനുസരിച്ച് ജനനസമയത്ത് പിതാവ് നൽകിയ ഒരു പളുങ്കുമാലയിൽ തട്ടി മുഖം പ്രതിഫലിച്ചതുകൊണ്ടാണ് പത്തുതലകൾ വന്നത്. മറ്റു ചില കഥകളിൽ പത്തുപേരുടെ മാനസിക ശക്തിയുള്ളതുകൊണ്ടാണ് ഈ പേരു ലഭിച്ചത്).
വരി 37:
രാവണന്റെ സഹോദരർ '''[[വിഭീഷണൻ|വിഭീഷണനും]]''' '''[[കുംഭകർണ്ണൻ|കുംഭകർണ്ണനും]]''' ആയിരുന്നു. തായ്‌വഴിയായി രാവണൻ [[മാരീചൻ|മാരീചന്റെയും]] [[സുബാഹു|സുബാഹുവിന്റെയും]] ബന്ധക്കാരൻ ആയിരുന്നു. കൈകസിക്ക് മീനാക്ഷി എന്ന മകളും ഉണ്ടായിരുന്നു (മീൻപോലെയുള്ള കണ്ണുകൾ ഉള്ളവൾ) പിൽക്കാലത്ത് [[ശൂർപ്പണഖ]] (കൂർത്ത നഖങ്ങൾ ഉള്ളവൾ) എന്നപേരിൽ കുപ്രസിദ്ധയായത് മീനാക്ഷിയാണ്
 
രാവണൻ അഹങ്കാരിയും ആക്രമണോത്സുകനും ആണെങ്കിലും വിദ്യാ പ്രവീണനാണെന്ന് പിതാവായ വൈശ്രവൻ രാവണന്റെ കുട്ടിക്കാലത്തേ ശ്രദ്ധിച്ചു. വൈശ്രവന്റെ ശിക്ഷണത്തിൽ രാവണൻ വേദങ്ങളും പുരാണങ്ങളും കലകളും ക്ഷത്രിയരുടെ മാർഗ്ഗങ്ങളും പഠിച്ചു. ഒരു മികച്ച [[വീണ|വീണാ]] വാദകനും ആയിരുന്നു രാവണൻ. രാവണന്റെ കൊടിയടയാളം‍ വീണയുടെ ചിത്രമാണ്. രാവണൻ ദൈത്യരുടെ സദ്ഗുണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി സുമാലി രഹസ്യമായി പരിശ്രമിച്ചു.
 
== ലങ്കയുടെ രാജാവ്==
"https://ml.wikipedia.org/wiki/രാവണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്