"അതിഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 21:
 
== സാർവാംഗികസാകല്യം ==
 
യഥാതഥവാദികൾ സാർവാംഗികസാകല്യത്തെ അംഗീകരിക്കുന്നില്ല. ആശയവാദികളുടെ [[അദ്വൈതം|അദ്വൈത]] സങ്കല്പത്തെയും അവർ സ്വീകരിക്കുന്നില്ല. പ്രപഞ്ചം വിഭിന്നസ്വഭാവമുള്ള വിവിധവസ്തുക്കളാൽ നിർമിതമാണ്. അതിന് സാർവാംഗികത്വമില്ല. യുക്തിക്ക് അതീതമായ ഒരു ജ്ഞാനസമ്പാദനരീതിയുണ്ടെന്ന് സമ്മതിക്കുവാനും അവർ തയ്യാറല്ല. നിരീക്ഷണപരീക്ഷണരീതികളിൽ കൂടിയല്ലാതെ ഒരു പ്രതിഭാസത്തെയും മനസ്സിലാക്കുവാൻ സാധ്യമല്ലെന്ന് യഥാതഥവാദികൾ സിദ്ധാന്തിക്കുന്നു. ഭൌതികത്തിന് അതീതമായി അതിഭൌതികമെന്നൊന്നില്ല. അതിഭൌതികശാസ്ത്രമെന്നപേരിൽ ചർച്ച ചെയ്യപ്പെടുന്നത് അവ്യക്തവും ശാസ്ത്രത്തിന് നിരക്കാത്തതുമായ ചില ധാരണകളാണെന്ന് അവർ കരുതുന്നു. പ്രപഞ്ചവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പങ്ങളായ [[സംഖ്യ]], ദിക്ക്, [[കാലം]] തുടങ്ങിയവയെപ്പറ്റി വ്യക്തമായ അറിവ് ഗണിതത്തിന്റെ പുരോഗതിയോടുകൂടി ലഭിക്കുമെന്നാണ് അവരുടെ പക്ഷം. കാര്യകാരണബന്ധങ്ങൾ ഭൌതികശാസ്ത്രങ്ങളുടെ വളർച്ചയോടുകൂടി കൂടുതൽ വ്യക്തമാകുമെന്ന് അവർ കരുതുന്നു.
 
== സിദ്ധാന്തമേഖലകൾ ==
"https://ml.wikipedia.org/wiki/അതിഭൗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്