"ജൈവാധിനിവേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 47:
കൃഷിയോ ഉല്പാദനമോ ലക്ഷ്യമാക്കാതെ, മനുഷ്യൻ ബോധപൂർവ്വമല്ലാതെത്തന്നെ കൊണ്ടുവന്നു് ഇവിടെയെത്തി അനുകൂലസാഹചര്യങ്ങൾ മുതലാക്കി തഴച്ചുവളരുന്ന സ്പീഷീസുകളുടെ ആധിക്യം തുടങ്ങിയതു് ഈ അടുത്ത കാലത്താണു്. വൻതോതിലുള്ള കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിയാണു് ഈ വർദ്ധിച്ച നിരക്കിനു കാരണം. കേരള വനഗവേഷണകേന്ദ്രത്തിന്റെ നിരീക്ഷണപ്രകാരം, ഇപ്പോൾ കേരളത്തിലെ തനതു ജൈവവ്യവസ്ഥയ്ക്കു് ഭീഷണിയായിക്കൊണ്ടിരിക്കുന്ന അധിനിവേശസസ്യങ്ങളിൽ നാൽപ്പതു ശതമാനവും ഇത്തരത്തിൽ തെക്കേ അമേരിക്കയിൽ നിന്നും എത്തിപ്പെട്ടവയാണു്.<ref name="KFRI-Hindu"> http://www.thehindu.com/news/states/kerala/article3472447.ece</ref> ലാറ്റിൻ അമേരിക്ക, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു് ഇറക്കുമതി ചെയ്യപ്പെടുന്ന മരത്തടികൾ, ഫർണീച്ചർ, വിവിധ രാജ്യങ്ങളീൽ നിന്നു് എത്തിപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവ ഇത്തരം അതിഥി സ്പീഷീസുകളിൽ പെടുന്നു. കൂടാതെ, ആളുകൾ ചില്ലറയായോ മൊത്തമായോ ഇറക്കുമതി ചെയ്യുന്ന അലങ്കാരസസ്യങ്ങൾ, അലങ്കാരമത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ ഇവയെല്ലാം യോജിച്ച പരിതഃസ്ഥിതികളിൽ നിയന്ത്രിതസാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെട്ട് വന്യമായ ജീവവ്യാപനം തുടരാൻ കഴിവുള്ളവയാണു്.
 
===സസ്യ ഇനങ്ങൾ=inangal ==
പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 4000 നിരീക്ഷണബിന്ദുക്കളിൽ നിന്നും ഡാറ്റ ശേഖരിച്ചുകൊണ്ട് അധിനിവേശ സ്പീഷീസുകളുടെ ഇപ്പോളത്തെ അവസ്ഥ പരിശോധിക്കുകയുണ്ടായി. അവർ സമാഹരിച്ച ഗവേഷണഫലമനുസരിച്ച് 89 സസ്യ ഇനങ്ങൾ നമ്മുടെ ജൈവവൈവിദ്ധ്യങ്ങൾക്കു് ആഘാതമേൽപ്പിക്കുന്നുണ്ടു്. ഇവയിൽ 11 മരങ്ങളും 39 ചെറുചെടികളും 24 കുറ്റിച്ചെടികളും 15 വള്ളിച്ചെടികളും നമ്മുടെ തനതു ജീവജാലങ്ങൾക്കു് ഭീഷണിയുയർത്തുന്നുണ്ടത്രേ. ഇവയിൽ തന്നെ 19 എണ്ണം നിർണ്ണായകമായ അവസ്ഥയിൽ തദ്ദേശീയസസ്യഇനങ്ങളെ പൂർണ്ണമായും നിഷ്കാസനം ചെയ്യത്തക്ക വിധത്തിൽ കിടമത്സരത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നു.<ref name="KFRI-Hindu" />
 
വരി 55:
# [[കോൺഗ്രസ്സ് പച്ച]]
# [[കൊങ്ങിണി]]
# [[വലിയആന തൊട്ടാവാടി ]]
# [[ധൃതരാഷ്ട്രപ്പച്ച]]
# [[കുളവാഴ]]
# [[ആഫ്രിക്കൻ പായൽ]]
# [[ വാറ്റിൽ ]]
# [[അക്കേഷ്യ]]
# [[സിംഗപ്പൂർ ഡെയ്സി]]
 
"https://ml.wikipedia.org/wiki/ജൈവാധിനിവേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്