"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രച്ഛന്ന ബൗദ്ധൻ: അക്ഷരപിശക് തിരുത്തി
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 77:
ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്<ref name=sanskritdocs>{{cite web | title = മനീഷാപഞ്ചകം | url = http://sanskritdocuments.org/sites/snsastri/Manishapanchakam.pdf | publisher =sanskritdocuments | accessdate = 2016-06-07}} </ref>
 
ഒരിക്കൽ ശ്രീശങ്കരൻ കാശിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വൃദ്ധനായ വ്യാകരണ പണ്ഡിതനെ കണ്ടു. വൃദ്ധൻ സംസ്കൃതത്തിലെ ചില വ്യാകരണങ്ങൾ മനപാഠമാക്കാൻമനഃപാഠമാക്കാൻ കഷ്ടപ്പെട്കഷ്ടപ്പെട്ട് ഉരുവിട്ട്‌ കൊണ്ടിരുന്നു. വൃദ്ധന്റെ വെപ്രാളം കണ്ട് ശങ്കരാചാര്യർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം വ്യാകരണ പണ്ഡിതന്റെ അടുത്തെത്തി കുറച്ച്‌ ശ്ലോകങ്ങൾ നിർമ്മിച്ച്‌ ചൊല്ലി. അതാണ്‌ ഭജഗോവിന്ദസ്തോത്രം. ചാഞ്ചാടുന്ന ആത്മാവിനെ കൊണ്ട്‌ എന്ത്‌ പഠിച്ചിട്ടും കാര്യമില്ലന്നും, ഈശ്വരനായ ഗോവിന്ദനെ ഭജിക്കുഭജിക്കും അന്ത്യകാലം വരുമ്പോൾ വ്യാകരണ നിയമങ്ങൾ രക്ഷക്കെത്തില്ലന്ന്‌ ഉപദേശിക്കുന്ന കൃതിയാണ്‌ അത്‌<ref name=sanskritdocs11>{{cite web | title = ഭജഗോവിന്ദം | url = http://sanskritdocuments.org/doc_vishhnu/bhajagovindam.html?lang=sa | publisher =sanskritdocuments | accessdate = 2016-06-07}} </ref>
 
ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. ഈ സമയം, വേദവ്യാ‍സൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു<ref name=listst33>{{cite web | title = Adi Sankara Vs Vyasa Debate in Sankara Dig Vijaya | url = http://lists.advaita-vedanta.org/archives/advaita-l/2012-May/031789.html | publisher= Advaita Vendanta | accessdate = 2016-06-07}}</ref>.
"https://ml.wikipedia.org/wiki/ശങ്കരാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്