"നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
പേരുകൾ
(ചെ.) (1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q515 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...)
(ചെ.) (പേരുകൾ)
{{prettyurl|City}}
{{വിക്കിഫൈ}}
[[File:Tokyo Skyline.jpg|thumb|alt=from shinjuku|[[Greaterലോകത്തിലെ Tokyoഏറ്റവും Area|Tokyo]],ജനവാസമുള്ള theനഗരമായ [[List of metropolitan areas by population|most populousടോക്ക്യോ]] [[metropolis]] in the world]]
[[File:Shanghaiviewpic1.jpg|thumb|alt=Shanghai|[[ഷാങ്ഹായ്]]]]
 
[[File:Sunset over florence 1.jpg|thumb|[[ഫ്ലോറൻസ്]]]]
[[File:Shanghaiviewpic1.jpg|thumb|alt=Shanghai|[[Shanghai]] is the most populous [[city limits|city proper]] in the world.]]
[[File:Sunset over florence 1ChacaoAltamiraView2004-8.jpg|thumb|[[Florenceവെനസ്വേല]],യിലെ [[Italyകാരക്കാസ്]]]]
[[File:Tour Eiffel, École militaire, Champ-de-Mars, Palais de Chaillot, La Défense - 01.jpg|thumb|[[Paris]], [[Franceപാരീസ്]]]]
[[File:ChacaoAltamiraView2004-8.jpg|thumb|[[Caracas]], [[Venezuela]]]]
[[File:Tour Eiffel, École militaire, Champ-de-Mars, Palais de Chaillot, La Défense - 01.jpg|thumb|[[Paris]], [[France]]]]
ആയിരക്കണക്കിൽ തുടങ്ങി ദശലക്ഷങ്ങൾ വരെ ജനങ്ങൾ ഉത്പാദനപരമായ തൊഴിലുകളിലേർപ്പെട്ട് ജീവസന്ധാരണം നിർവഹിക്കുകയും ഇടതൂർന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങളാണ് '''നഗരങ്ങൾ'''. <ref name="Goodall">Goodall, B. (1987) ''The Penguin Dictionary of Human Geography. London: Penguin.</ref><ref name="Kuper and Kuper">Kuper, A. and Kuper, J., eds (1996) ''The Social Science Encyclopedia''. 2nd edition. London: Routledge.</ref>നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ടാകും. നഗരങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.നഗരത്തിൽ സാധാരണയായി ആളുകൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.ഭൂതലത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു. ഉദാഹരണത്തിന് 2001-ലെ [[സെൻസസ്]] കണക്കനുസരിച്ച് [[ഇന്ത്യ|ഇന്ത്യയിലെ]] ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 324 -ഉം ദേശീയതലസ്ഥാനമായ [[ഡൽഹി|ഡൽഹിയിലേത്]] 9340-ഉം ആയിരുന്നു.
 
 
==പ്രാചീന നഗരങ്ങൾ.==
[[File:Ur-Nassiriyah.jpg|thumb|left|250px|ലോകത്തിലെ ആദ്യ നഗരങ്ങളിലൊന്നായ സുമേറിയയിലെ ഉർ]]
[[File:Ur-Nassiriyah.jpg|thumb|left|250px|The ancient city of [[Ur]] of [[Sumer]], in present day Tell el-Mukayyar in [[Iraq]] is known to be one of the world's earliest [[Cities]]]]
ശിലായുഗകാലത്തെ ഗ്രാമാധിവാസങ്ങൾ നൂറ്റാണ്ടുകൾ നീണ്ട വളർച്ചയിലൂടെയാണ് നഗരങ്ങളായി വളർന്നത്. ഭൂമുഖത്തെ ഏറ്റവും പ്രാചീനമായ നഗരങ്ങൾ ക്രിസ്തുവിന് 3500 വർഷം മുമ്പ് സുമേറിയൻ സംസ്കാരത്തിന്റെ ഭാഗമായി യൂഫ്രടിസ്-ടൈഗ്രിസ് നദീതടത്തിൽ രൂപംകൊണ്ടതായി അനുമാനിക്കപ്പെടുന്നു. നൈൽതടത്തിലെ ഗ്രാമങ്ങൾ സംയോജിച്ച് ബി.സി. 3000-ത്തോടടുത്ത് ഈജിപ്തിലെ ആദ്യകാല നഗരങ്ങളുണ്ടായി. ബി.സി. 2500-ൽ സിന്ധുനദീതടത്തിലെ നഗരങ്ങൾ സംസ്കാരകേദാരങ്ങളായി പരിലസിച്ചിരുന്നു. ചൈനയിലും ഏതാണ്ട് ഇതേ കാലത്താണ് ആദ്യമായി നഗരങ്ങൾ ഉയിർത്തത്. ക്രിസ്തുവിന് 200 വർഷം മുമ്പ് മയാ-ഇങ്കാ സംസ്കാരങ്ങളുടെ ഭാഗമായി മധ്യഅമേരിക്കയിൽ നഗരാധിവാസങ്ങൾ പുഷ്ടിപ്പെട്ടിരുന്നു; ഇവയാണ് പശ്ചിമാർധഗോളത്തിലെ ആദ്യ നഗരങ്ങൾ.
 
 
==മധ്യകാല നഗരങ്ങൾ==
[[File:Nuremberg chronicles - Nuremberga.png|thumb|Thisപതിനഞ്ചാം woodcutനൂറ്റാണ്ടിലെ showsനുർൻബെർഗ് ([[Nurembergജർമനി]] as a prototype of a flourishing and independent city in the 15th century)]]
റോമാസാമ്രാജ്യത്തിന്റെ പതന(എ.ഡി. 476)ത്തെത്തുടർന്ന് എ.ഡി. 1500 വരെയുള്ള കാലയളവിനെയാണ് [[മധ്യകാലഘട്ടം]] (Medieval period) എന്നു വിശേഷിപ്പിക്കാറുള്ളത്. പ്രതാപകാലത്ത് യൂറോപ്പിന്റെയും മധ്യ പൗരസ്ത്യദേശത്തിന്റെയും ഒട്ടുമുക്കാൽ ഭാഗങ്ങളും ഉത്തര ആഫ്രിക്കയിലെ കടൽത്തീരമേഖലകളും റോമാസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. തങ്ങളുടെ സാമ്രാജ്യത്തെമ്പാടും തലങ്ങും വിലങ്ങും രാജപാതകൾ നിർമ്മിക്കുന്നതിലും തന്ത്രപരമായ സ്ഥാനങ്ങളിലെല്ലാം നഗരങ്ങൾ വളർത്തിയെടുക്കുന്നതിലും റോമൻ ഭരണാധികാരികൾ അതീവ ജാഗ്രത പുലർത്തിയിരുന്നു. സാമ്രാജ്യത്തിന്റെ പതനത്തെത്തുടർന്ന് ഈ നഗരങ്ങൾക്കിടയിൽ നിലവിലുണ്ടായിരുന്ന ശക്തമായ വ്യാപാരബന്ധത്തിൽ ഉലച്ചിലുണ്ടായി. നഗരവാസികളിൽ നല്ലൊരു ശതമാനം ഗ്രാമങ്ങളിൽ അഭയം തേടി. എ.ഡി. 4101000 കാലത്ത് മിക്ക നഗരങ്ങളിലെയും ജനസംഖ്യയിൽ ഗണ്യമായ ഇടിവുണ്ടായി. പുതിയ നഗരങ്ങൾ ഉണ്ടായില്ല. മുൻകാലങ്ങളിലെ വൻ കോട്ടകൾ സംരക്ഷിതമായി നിലനിന്നതുമൂലം മിക്ക പട്ടണങ്ങളുടെയും വ്യാപ്തി 2.5 ച.കി.മീറ്ററിൽ താഴെയായി തുടർന്നു. ഓരോ നഗരത്തിന്റെയും ഹൃദയഭാഗത്ത് ഉത്തുംഗങ്ങളായ കത്തോലിക്കാപ്പള്ളികൾ നിർമ്മിക്കപ്പെട്ടുവെന്നത് യൂറോപ്പിലെ മധ്യകാല നഗരങ്ങളുടെ സവിശേഷതയായിരുന്നു. റോമാസാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന നഗരങ്ങൾ പ്രസക്ത കാലയളവിൽ സാംക്രമികരോഗങ്ങളുടെ ഈറ്റില്ലങ്ങളായി വർത്തിച്ചു. ഇവിടങ്ങളിൽ രോഗവ്യാപനത്തിലൂടെ കൂട്ടമരണം സംഭവിക്കുന്നത് സാധാരണമായിരുന്നു. ഭൂമിയുടെ ദുർലഭ്യതയും താങ്ങാനാവാത്ത വിലയും കാരണം, രണ്ടോ അതിലേറെയോ നിലകളിലുള്ള പാർപ്പിടസമുച്ചയങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടിരുന്നു. ക്രമേണ ചുറ്റുമതിലുകളെ നിലനിർത്തിക്കൊണ്ടുതന്നെ അവയെ ഉല്ലംഘിച്ച് നഗരാധിവാസം വ്യാപിക്കുവാനും അങ്ങനെ നഗരങ്ങളുടെ വ്യാപ്തി വർധിക്കുവാനും സാഹചര്യമുണ്ടായി. പൌരസ്ത്യദേശങ്ങളിലെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങൾക്കിടയിൽ സുസ്ഥിരഭരണം നന്നേ അപൂർവമായിരുന്നത് നഗരങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നു. എങ്കിൽപ്പോലും പൗരസ്ത്യനഗരങ്ങളിലെ ജനസംഖ്യ യൂറോപ്യൻ നഗരങ്ങളിലേതിൽനിന്ന് വളരെ കൂടുതലായിരുന്നു. [[പാരിസ്]](1,50,000), [[വെനീസ്]] (1,00,000), [[ലണ്ടൻ]] (40,000) എന്നിവ ഒഴികെ ഒട്ടുമിക്ക യൂറോപ്യൻ പട്ടണങ്ങളിലെയും ജനസംഖ്യ 10,000-ത്തിനും 15,000-ത്തിനും ഇടയ്ക്കായിരുന്നു.
 
 
മധ്യകാല നഗരങ്ങളുടെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത അവയുടെ വാസ്തുശില്പചാരുതയാണ്. ഭരണം കയ്യാളിയിരുന്ന സമ്രാട്ടുകളും ശക്തരായ രാജാക്കന്മാരും തങ്ങളുടെ പ്രൗഢി വിളംബരം ചെയ്യാൻ അധികവും ആശ്രയിച്ചുപോന്നത് വാസ്തുശില്പനിർമിതിയെയാണ്. മധ്യപൂർവദേശത്തും ഇന്ത്യയിലും ഇതര പൗരസ്ത്യരാജ്യങ്ങളിലും അക്കാലത്തെ പ്രൗഢഗംഭീരവും അതിമനോഹരങ്ങളുമായ വാസ്തുസവിശേഷതകൾ ഇന്നും അഭംഗുരം നിലനില്ക്കുന്നു. തങ്ങളുടെ അധീനതയിലുണ്ടായിരുന്ന ആയിരക്കണക്കിന് അടിമകളുടെ ചോര നീരാക്കിയാണ് ഈ ശില്പമാതൃകകൾ നിർമിച്ചതെങ്കിലും നഗരസൗന്ദര്യത്തിന് രാജാക്കന്മാർ നല്കിയ സംഭാവനകളെ കുറച്ചുകാണാനാവില്ല. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ രാജ്യതലസ്ഥാനമായ സിറിയയിലെ ദമാസ്കസ് പോലും ശില്പചാതുരിയുടെ ഉദാത്തമാതൃകകളാൽ സമ്പന്നമാണ്. ഭാരതത്തിലെ മധ്യകാല നഗരങ്ങൾ ഈ കാര്യത്തിൽ മുൻപന്തിയിലാണ്. ക്രിസ്തുമതത്തിന്റെ വ്യാപനത്തെത്തുടർന്ന് യൂറോപ്പിലെ നഗരങ്ങളുടെ ഹൃദയഭാഗത്ത് കൂറ്റൻ കത്തോലിക്കാപള്ളികൾ പടുത്തുയർത്തിയത് കിഴക്കിന്റെ മാതൃക പിൻതുടർന്നായിരുന്നു.
[[File:Wojciech_Gerson_-_Gdańsk_in_the_XVII_century.jpg|thumb|right|[[Gdańsk]]ഗ്ദാൻസ്ക് inപതിനേഴാം the 17th centuryനൂറ്റാണ്ടിൽ]]
 
==വ്യവസായ നഗരങ്ങൾ (Industrial cities)==
[[Image:Slum in Glasgow, 1871.jpg|thumb|[[Glasgow]]ഗ്ലാസ്ഗോയിലെ [[slum]] in 1871ചേരി]]
മധ്യകാലഘട്ടത്തെത്തുടർന്നുള്ള മൂന്ന് ശതകങ്ങളിൽ ലോകമെമ്പാടുമുള്ള നഗരങ്ങൾ ക്രമാനുഗതമായ വളർച്ചനേടുകയുണ്ടായി. ഉത്പാദന, വിപണന വൃത്തികൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള അടിസ്ഥാന സമീപനമാണ് നഗരങ്ങളുടെ വളർച്ച ത്വരിപ്പിച്ചത്. വ്യവസായവിപ്ലവ(1700-1800)ത്തെത്തുടർന്ന് യൂറോപ്പിലും അമേരിക്കയിലുമുള്ള നഗരങ്ങളുടെ മുഖച്ഛായയ്ക്ക് സമൂലമായ മാറ്റമുണ്ടായി. വൻകിട ഉത്പാദനം തരപ്പെടുത്തുന്ന യന്ത്രവത്കൃത വ്യവസായശാലകളുടെ ഈറ്റില്ലമായി മാറിയ നഗരങ്ങൾ സാമ്പത്തികാഭിവൃദ്ധിയിലേക്കു കുതിച്ചുകയറി. ആവിയന്ത്രങ്ങളുടെ കണ്ടുപിടിത്തവും വ്യാപകമായ ഉപയോഗവും വ്യവസായശാലകളിൽ മാത്രമല്ല ഗതാഗതസൗകര്യങ്ങളിലും വലുതായ വികാസം സൃഷ്ടിച്ചു. ആഗോളവാണിജ്യം തഴച്ചുവളരുന്നതിനും ആവിയന്ത്രങ്ങൾ ഉത്തേജകങ്ങളായി. എന്നാൽ വ്യവസായ വിപ്ലവത്തിന്റെ അലകൾ ഏഷ്യയിലും ആഫ്രിക്കയിലുമുള്ള രാജ്യങ്ങളിൽ എത്തിപ്പെട്ടത് 19-ാം ശ.-ത്തിലാണ്. തെക്കേ അമേരിക്ക, ആസ്റ്റ്രേലിയ എന്നീ വൻകരകളിലെ സ്ഥിതിയും ഇതുതന്നെയായിരുന്നു. കോളനിവാഴ്ചയുടെ പാരമ്യം ഈ വൻകരകളിലെ വ്യവസായപുരോഗതിക്കു കൂച്ചുവിലങ്ങായതാണ് ഈ ദുരവസ്ഥയ്ക്കു കാരണമായത്.
 
==മാനഗരങ്ങൾ (Metropolitan cities)==
20-ാം ശ.-ത്തിന്റെ അന്ത്യദശകമായപ്പോൾ ലോകത്ത് 10,000-ത്തിലേറെ ജനസംഖ്യയുള്ള 2,300 നഗരങ്ങളുണ്ടായിരുന്നു. ഇവയിൽത്തന്നെ 225 എണ്ണം പത്തുലക്ഷത്തിൽ കവിഞ്ഞ ജനസംഖ്യയുള്ള പ്രയുതനഗരങ്ങളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗരമായി ഗണിക്കപ്പെട്ട മെക്സിക്കോസിറ്റിയിൽ ഒരു കോടിയിലേറെ ജനങ്ങളുണ്ടായിരുന്നു. ആശങ്കാവഹമായ ജനപ്പെരുപ്പം കാണിച്ച മറ്റൊരു ഭൗമമേഖലയാണ് നഗരപ്രാന്തങ്ങൾ (Suburbs). നഗരാധിവാസങ്ങളുടെ എല്ലാ സവിശേഷതകളെയും ഉൾക്കൊണ്ടിരുന്ന ഈയിനം ജനസാന്ദ്രമായ സങ്കേതങ്ങൾ, പ്രയുതനഗരങ്ങളുടേതെന്നപോലെ, വളർന്നുകൊണ്ടിരുന്ന മിക്ക വൻനഗരങ്ങളുടെയും പ്രാന്തങ്ങളിൽ എണ്ണമറ്റയളവിൽ പെരുകിയിരുന്നു. ഈയിനം നഗരങ്ങൾ മെട്രോപൊളിറ്റൻ സിറ്റി അഥവാ 'മാനഗരം' എന്നു വിശേഷിപ്പിക്കപ്പെട്ടു. (ഗ്രീക്ക് ഭാഷയിൽ മെട്രോപൊളിറ്റൻ എന്ന പദത്തിന് മാതൃനഗരം-ങീവേലൃ രശ്യ-എന്നാണ് അർഥം). ലോകത്തിലെ ഏറ്റവും വലിയ മാനഗരമായ മെക്സിക്കോസിറ്റിയിലെ ജനസംഖ്യ 1.9 കോടിയാണ്. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയിൽ ആഗോളവ്യാപകമായുണ്ടായ ജനസംഖ്യാസ്ഫോടനമാണ് മാനഗരങ്ങൾ രൂപപ്പെടുന്നതിന് ഇടയാക്കിയത്. ജനപ്പെരുപ്പംമൂലം നഗരവാസികളിലെ ഗണ്യമായ വിഭാഗം നഗരപ്രാന്തങ്ങളിൽ പാർപ്പിടം കണ്ടെത്തുവാൻ നിർബന്ധിതരായി. ഇവർ സ്വാഭാവികമായി നാഗരികവൃത്തികളെ ആശ്രയിക്കുകയും നഗരത്തിലെ ജീവിതശൈലി തുടരുകയും ചെയ്തു. തുടർന്ന് പ്രാന്തീയ മേഖലയിൽ ഉപനഗരങ്ങൾ രൂപപ്പെടുവാനുള്ള പ്രവണതയുണ്ടായി. തറവില, നികുതി, അടിസ്ഥാനസൗകര്യം തുടങ്ങി ഉപഭോഗവസ്തുക്കളിൽ വരെ സിദ്ധിച്ച വിലക്കിഴിവ് എന്നിവ നഗരപ്രാന്തങ്ങളിലെ നിവാസികളെ, വിശിഷ്യ ഉത്പാദകരെ താരതമ്യേന സമ്പന്നരാക്കി മാറ്റി. ഇത് ഉപനഗരങ്ങളുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. പ്രായേണ ദുർഗമമായ ഭാഗങ്ങളിലേക്കുപോലും സുഗമമായ യാത്രാസൌകര്യം ഉറപ്പുവരുത്തിയ ഓട്ടോമൊബൈലുകൾ മാനഗരങ്ങളുടെ വളർച്ചയ്ക്ക് സാരമായ ഉത്തേജനം നല്കിയിട്ടുണ്ട്.
 
 
മാനഗരങ്ങളുടെ സവിശേഷത അവയുടെ മധ്യഭാഗത്ത് പഴയ നഗരം തനതായ പ്രൗഢിയോടെ പൂർവധർമങ്ങൾ ഉത്തരോത്തരം വികസിപ്പിച്ച് നിലകൊള്ളുന്നുണ്ടാവുമെന്നതാണ്. പ്രാന്തമേഖലയുടെ എല്ലാ ഭാഗത്തുനിന്നുമായി നല്ലൊരു വിഭാഗം ജനങ്ങൾ മധ്യമേഖലയിൽ പ്രവൃത്തിയെടുക്കുന്നുണ്ടാകും. നേരത്തേ പ്രവർത്തിച്ചിരുന്ന വ്യവസായശാലകളും മറ്റു സ്ഥാപനങ്ങളും ക്രമാനുഗതമായി വളർന്നുകൊണ്ടിരിക്കും. മാനഗരത്തിന്റെ ഹൃദയഭാഗത്തെ പുരാതന ഭവനങ്ങളും വാസ്തുവിശേഷങ്ങളും മാറ്റമില്ലാതെ നിലനിന്നുപോരുന്നത് സാധാരണമാണ്. പാർപ്പിട സമ്പന്നതയിൽ പ്രാന്തീയമേഖല പ്രധാന നഗരത്തെ കടത്തിവെട്ടുന്നു. നഗരത്തിലെ സാധാരണക്കാരും ദരിദ്രരുമായ ജനവിഭാഗം പ്രധാന നഗരത്തിന്റെ ഒത്ത മധ്യത്തായിത്തന്നെ നിവസിക്കുന്നുണ്ടാവും. ഈ ഭാഗത്ത് ചേരികളും ചെറുഭവനങ്ങളും നിരനിരയായി അവശേഷിച്ചുകാണുന്നതും വിരളമല്ല. നഗരമധ്യത്തിലെ തെരുവുകൾ താരതമ്യേന ഇടുങ്ങിയവയാവും. പാതകളുടെ സ്ഥിതിയും വിഭിന്നമായിരിക്കില്ല. മാനഗരങ്ങളുടെ മധ്യഭാഗങ്ങളെ പൊതുവേ അന്തർനഗരം (inner city) എന്നു വിശേഷിപ്പിക്കാറുണ്ട്. അന്തർനഗരത്തിന്റെ വികസനം മിക്ക മാനഗരങ്ങളുടെയും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നാണ്. പ്രാന്തമേഖലകളാവട്ടെ, ഇതിനു വിപരീതമായി വീതിയേറിയപാതകൾ, ആധുനിക നിലവാരത്തിലുള്ള ഭവനനിരകൾ, ശില്പചാരുതയേറിയ കൂറ്റൻ വ്യവസായശാലകൾ, അംബരചുംബികളായ ബഹുനിലഹർമ്മ്യങ്ങൾ, കളിസ്ഥലങ്ങൾ, വിനോദശാലകൾ, ഉദ്യാനങ്ങൾ തുടങ്ങിയവയെ ഉൾക്കൊണ്ടിട്ടുള്ള മനോജ്ഞമേഖലകളായി വികസിച്ചിട്ടുണ്ടാവും. പൊതുവേ, പ്രാന്തമേഖലയിലെ ഉപനഗരങ്ങൾക്ക് ആസൂത്രിതമായ വികസനമാണ് സിദ്ധിക്കുന്നത്.
 
==നഗരവികസനം ഇന്ത്യയിൽ==
 
20-ാം ശ.-ത്തിന്റെ ആരംഭംമുതല്ക്കുതന്നെ ഭാരതത്തിലെ നഗരങ്ങൾ ആധുനികതയിലേക്ക് കാൽകുത്തിത്തുടങ്ങിയിരുന്നു. നഗരങ്ങളിലെ ആഗോളഭരണരീതിയായ മുനിസിപ്പൽ സമ്പ്രദായം ഇതിനും എത്രയോ മുമ്പുതന്നെ അന്നത്തെ ഇന്ത്യയിൽ പ്രയോഗത്തിലെത്തി. 1688-ൽ മദ്രാസ് പ്രസിഡൻസിയാണ് ഇതിനു തുടക്കം കുറിച്ചത്; അങ്ങനെ ഇന്ത്യയിൽ ഇദംപ്രഥമമായി മുനിസിപ്പൽ കോർപ്പറേഷൻ രൂപീകൃതമായി. ഈ പാത പിന്തുടർന്ന് 1726-ൽ അന്നത്തെ കൽക്കത്ത, ബോംബെ നഗരങ്ങളിലും കോർപ്പറേഷനുകൾ ഭരണമാരംഭിച്ചു. രണ്ടാംലോകയുദ്ധകാലത്തുതന്നെ ഇന്ത്യയിൽ വ്യവസായങ്ങൾ പുഷ്ടിപ്രാപിച്ചിരുന്നു. ഇവ ലോകയുദ്ധാനന്തരം വർധിച്ച പുരോഗതിയിലേക്കു നിങ്ങി. സ്വാതന്ത്ര്യാനന്തര കാലഘട്ടം ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ഉത്തേജനവും നല്കി പരിപോഷിപ്പിച്ചു. ഭാരതത്തിൽ വ്യവസായനഗരങ്ങളുടെ വളർച്ച ത്വരിതഗതിയിലായി. ഈ മാതൃക അനുകരിച്ച് ചെറുകിടനഗരങ്ങൾ ഉത്പാദനപ്രക്രിയയ്ക്ക് തങ്ങളുടെ പരിധിക്കുള്ളിൽ പ്രഥമ സ്ഥാനം നല്കുകയും, ആ ദിശയിൽ വളർച്ച നേടുകയും ചെയ്തുവരുന്നു. രാജ്യത്തെ ഒന്നാംകിട പട്ടണങ്ങളിൽ മിക്കവയും മാനഗരങ്ങളായി വികസിച്ചുകഴിഞ്ഞു.
 
|height = 180
|alt = Modern global cities, like New York City, often include large central business districts that serve as hubs for economic activity.
|caption = <center>ന്യൂ യോർക്ക് നഗരകേന്ദ്രം</center>
|caption = <center>Modern global cities, like New York City, often include large central business districts that serve as hubs for economic activity.</center>
}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2370629" എന്ന താളിൽനിന്ന് ശേഖരിച്ചത്