"റാറ്ററ്റൂയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
[[പിക്‌സാർ]] നിർമാണവും ബ്യൂണ വിസ്റ്റ പിക്ചർസ്‌ വിതരണം നിർവ്വഹിച്ചു 2007-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ അനിമേഷൻ കോമഡി ചിത്രമാണ് '''റാറ്ററ്റൂയി'''. പിക്സാറിന്റെ എട്ടാമത്തെ ചിത്രമാണ് ബ്രാഡ് ബേർഡ് സംവിധാനം ചെയ്ത റാറ്ററ്റൂയി. ചിത്രത്തിന്റെ പേരിനു ആധാരമായതു അവസാനം രംഗങ്ങളിൽ വിളമ്പുന്ന ഒരു ഫ്രഞ്ച് വിഭവമായ “റാറ്ററ്റൂയി” ആണ്, കൂടാതെ ചിത്രത്തിലേ മുഖ്യകഥാപാത്രത്തിന്റെ ജനസ്സിനെയും (എലി) ഈ പേര് കുറിക്കുന്നു. പാറ്റൺ ഓസ്വാൾട്ട്, ലൂ റൊമാനോ, ഇയാൻ ഹോം, ജനീൻ ഗാരഫാലൊ, ബ്രിയാൻ ഡെന്നി, പീറ്റർ സോൻ, ബ്രാഡ് ഗാരറ്റ് എന്നിവർ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. ഒരു ഷെഫ് ആവാൻ ആഗ്രഹിക്കുന്ന റെമി എന്ന ഒരു എലി സുഹൃത്തായ ഒരു തെരുവ് കുട്ടിയുമായി സഹകരിച്ചു ആ ലക്ഷ്യം യാഥാർത്ഥ്യമായി തീർക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 
 
2000-ൽ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തനം ആരംഭിച്ചത്. തിരക്കഥാകൃത്തായ യാൻ പിങ്കവ ചിത്രത്തിന്റെ ആശയം രൂപീകരിച്ചു. 2005-ൽ ചിത്രത്തിന്റെ കഥ തിരുത്തിയെഴുതാനും സംവിധാനം ചെയ്യുവാനും ബ്രാഡ് ബേർഡ് സമീപിക്കപ്പെട്ടു. പ്രചോദനത്തിനായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ [[പാരീസ്]] സന്ദർശിച്ചു. ചിത്രത്തിൽ കാണുന്ന ഭക്ഷണവിഭവങ്ങൾ അനിമേഷൻ ചെയ്യാൻ [[ഫ്രാൻസ് |ഫ്രാൻസിലെയും]] അമേരിക്കയിലെയും ഷെഫുമാരുടെ സഹായം അണിയറപ്രവർത്തകർ തേടി.
 
ജൂൺ 22, 2007-ൽ [[ ലോസ് ആഞ്ചെലെസ് |ലോസ് ആഞ്ചെലെസിലെ]] കൊഡാക് തീയറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട റാറ്ററ്റൂയി, തുടർന്ന് ജൂൺ 29, 2007 അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്തു. 623.7 ദശലക്ഷം ഡോളർ വരുമാനം നേടി ചിത്രം മികച്ച പ്രദർശനവിജയം നേടി. മികച്ച അനിമേഷൻ ചിത്രത്തിനുള്ള [[അക്കാദമി അവാർഡ്]] അടക്കം പല ബഹുമതികളും ചിത്രം നേടി.
 
== അവലംബം ==
"https://ml.wikipedia.org/wiki/റാറ്ററ്റൂയി" എന്ന താളിൽനിന്ന് ശേഖരിച്ചത്