"ഷ്രെക്ക് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
 
 
2004 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ കോമഡി ചിത്രമാണ് '''ഷ്രെക്ക് 2'''. [[ഡ്രീംവർക്സ്]] നിർമിച്ച ചലച്ചിത്രം സംവിധാനം നിർവഹിച്ചത് ആൻഡ്രൂ ആഡംസൺ, കെല്ലി ആസ്ബറി, കോൺറാഡ് വെർനോൺ എന്നിവരാണ്. ഷ്രെക്ക് ചലച്ചിത്രപരമ്പരയിലെ രണ്ടാം ചിത്രവും 2001ൽ പുറത്തിറങ്ങിയ [[ഷ്രെക്ക്]] എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഷ്രെക്ക് 2. ആദ്യ ചിത്രത്തിലെപ്പോലെ മൈക്ക് മയർസ്, എഡ്ഡി മർഫി, കാമറൂൺ ഡയസ്, ജൊൺ ലിത്ഗോ എന്നിവർ മുഖ്യകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു.
 
ആദ്യ ചിത്രത്തെപ്പോലെ മികച്ച പ്രതികരണമാണ് ഷ്രെക്ക് 2 നേടിയത്. അമേരിക്കൻ ബോക്സ് ഓഫീസ്‌ ചരിത്രത്തിൽ ഒരു അനിമേഷൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ചതും പൊതുവിൽ ഏറ്റവും മികച്ച രണ്ടാമത്തെതുമായ തുടക്കമാണ് ചിത്രം നേടിയത്. 2007 ൽ ഈ പരമ്പരയിലെ തന്നെ [[ഷ്രെക്ക് ദ തേർഡ്]] എന്ന ചിത്രം പീന്നീട് ഈ നേട്ടങ്ങൾ തിരുത്തിയെഴുതി. 
 
ഡ്രീംവർക്സിന്റെ ഏറ്റവും വിജയം നേടിയ ചിത്രമാണ് ഷ്രെക്ക് 2. 2010 ൽ [[ടോയ് സ്റ്റോറി 3]] മറികടക്കുന്നതുവരെ ഏറ്റവും വരുമാനം നേടിയ അനിമേഷൻ ചിത്രമെന്ന നേട്ടം ഷ്രെക്ക് 2 സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംഗീതം ബിൽബോർഡ് 200 പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയിരുന്നു.
 
{{Reflist|30em}}
"https://ml.wikipedia.org/wiki/ഷ്രെക്ക്_2" എന്ന താളിൽനിന്ന് ശേഖരിച്ചത്