"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
==ആദ്യ കാലം==
1953 മാർച്ച് 16 ന് ഡാനിയേൽ സ്റ്റാൾമാന്റെയും ആലിസ് ലിപ്പ്മാന്റെയും മകനായി ന്യൂയോർക്കിലാണ് റിച്ചാർഡ് സ്റ്റാൾമാന്റെ ജനനം. ഹൈസ്കൂൾ പഠനകാലത്തെ ഒരു വേനലവധിയിൽ‌ ന്യൂയോർക്കിലെ ഐ. ബി. എം സയൻറ്റിഫിക് സെന്റർ വഴിയാണ് സ്റ്റാൾമാൻ കമ്പ്യൂട്ടറുകളുടെ ലോകത്ത് എത്തിച്ചേരുന്നത്. സംഖ്യാപരമായ പ്രശ്നങൾക്കുത്തരം‌ കണ്ടെത്താൻ വേണ്ടിയുള്ള കമ്പ്യൂട്ടർ പ്രോഗ്രാമ്മുകൾപ്രോഗ്രാമുകൾ വികസിപ്പിച്ചെടുക്കാൻ‌ വേണ്ടിയായിരുന്നു അവിടെ സ്റ്റാൾമാന്റെ നിയമനം‌. എങ്കിലും, ആഴ്ചകൾക്കൊണ്ട് തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ പ്രമാണങൾ‌ ചിട്ടപ്പെടുത്താൻ ഉപയോഗപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ വികസനത്തിലും ശേഷിച്ച അവധികാലം‌ ചെലവഴിച്ചു.<ref name="ആദ്യകാലം">[http://oreilly.com/openbook/freedom/ch03.html സാം വില്ല്യംസ്. ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 3. റിച്ചാർഡ്സ് സ്റ്റാൾമാന്റെ അമ്മ, മകന്റെ കുട്ടിക്കാലം ഓർക്കുന്നു.]</ref>.
 
ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി [[മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]] (എം. ഐ. റ്റി.) യിലെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ലാബോറട്ടറിയിൽ കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മറായി ചേർന്നു. ഹാർവാഡിലെ പഠനകാലത്തു തന്നെ എം. ഐ. റ്റി. ലാബിലെ ഹാക്കർ‌] സമൂഹത്തിൽ സ്റ്റാൾമാൻ സ്ഥിരാംഗമായിരുന്നു. അവിടെ വെച്ചാണ് ആർ. എം. എസ് എന്ന ചുരുക്കപ്പേർ സ്റ്റാൾമാന് ലഭിക്കുന്നത്.
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്