"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 131:
 
പമ്പയുടെ മാലിന്യപ്രശ്നം പരിഹരിക്കാനായി ഗംഗ നദിയുടെ മാതൃകയിൽ പമ്പാനദി സംരക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം ആലോചിച്ചിട്ടുണ്ട്. ഇതിനായി ഒരു പഠനസംഘത്തെ ജെസി അയ്യർഉടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക് അയചു. 2016 ജൂൺ മാസം അവർ പഠനം നടത്തി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറും. <ref>http://www.mediaonetv.in/news/kerala/7139-Centre-team-visits-for-sanctions-project-for-cleaning-of-Pamba-river/</ref>
==പമ്പാനദിയിലെ പാലങ്ങൾ==
പമ്പാനദിക്കു കുറുകെ ചെറുതും വലുതുമായ പത്തിലധികം പാലങ്ങളുണ്ട്. ഇവയിൽ മിക്കതും മണൽവാരൽ മൂലം തകർച്ചാഭീഷണിയിലാണ്. ഇവയിൽ [[റാന്നി പാലം]] 1997 ജൂലൈ 29നു തകർന്നുവീണു. പ്രകൃതിക്ഷോഭം കൂടാതെ തകർന്നുവീണ ലോകത്തിലെതന്നെ ഏക കോൺക്രീറ്റ് നിർമ്മിതി പാലമാണിത്. ഇതിന്റെ തകർച്ചയ്ക്കു കാരണം മണൽ വാരലും തോട്ടയിടീലുമാണെന്ന് പൊതുമരാമത്ത് പറയുന്നു. <ref>http://www.thehindu.com/2002/07/08/stories/2002070801490500.htm</ref>[[ചെറുകോൽപ്പുഴ പാലം]], [[കോഴഞ്ചേരി പാലം]], [[ആറാട്ടുപുഴ പാലം]], [[കുമ്പഴ പാലം]], [[പൊറ്റമേൽക്കടവ് പാലം]], [[മല്ലപ്പള്ളി പാലം]], [[കുളത്തൂർമൂഴി പാലം]], [[കറുത്തവടശ്ശേരിക്കടവ് പാലം]], [[ഇടനാട് പാലം]], [[കല്ലിശ്ശേരി പാലം]] തുടങ്ങിയവ ഇങ്ങനെ അപകടഭീഷണി നേരിടുന്ന പാലങ്ങളാണ്. ഇവ കൂടാതെ [[ആങ്ങമൂഴി പാലം]], [[സീതത്തോട് പാലം]], [[വടശ്ശേരിക്കര പാലം]], [[കണമല പാലം]], [[വള്ളംകുളം പാലം]], [[കൈപ്പട്ടൂർ പാലം]]
 
==സസ്യജാലങ്ങൾ==
നീലക്കൊടുവേലി, നോഹയുടെ പെട്ടകം പണിതതെന്നു കരുതപ്പെടുന്ന നിറമ്പല്ലി എന്ന അപൂർവ്വയിനം സസ്യം ഇന്ന് 18 മരങ്ങൾ മാത്രമേയുള്ളുവെന്ന് വനംവകുപ്പ് പറയുന്നു. ഗൂഡ്രിക്കൽ റേഞ്ചിൽ ആണത്രേ ഇവ കാണപ്പെടുന്നത്. പമ്പയുടെ വൃഷ്ടിപ്രദേശത്തുണ്ടായിരുന്ന കരിമരം ഇന്ന് ഏതാണ്ട് പൂർണ്ണമായി നഷ്ടമായി. വെള്ള അകിൽ, ഈട്ടി എന്നിവ കറ്റുത്ത വംശനാശഭീഷണിയിലാണ്. ഗൂഡ്രിക്കൽ റേഞ്ചിലുള്ള അരണമുടിയിൽ കാണപ്പെടുന്ന വള്ളി ഈറ്റ, കാനക്കമുക് എന്നിവ വനംവകുപ്പ് സംരക്ഷിച്ചുവരുന്നു. <ref>http://www.mangalam.com/news/district-detail/6929-pathanamthitta.html</ref>
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്