"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
ഇടവപ്പാതിക്കുപോലും പമ്പയിൽ ആവശ്യമായ ജലം നിറ്യുന്നില്ല. പുഴയുടെ മദ്ധ്യത്തിൽ പലയിടത്തും മണൽപ്പുറ്റുകൾ നിറഞ്ഞിരിക്കുന്നു. പമ്പയിലും പോഷകനദികളിലുമായി 3124 ദശലക്ഷം ഘനമീറ്റർ ജലം അധികമായുണ്ടെന്നാണ് ഔദ്യോഗികകണക്ക്. ഈ അടിസ്ഥാനത്തിലാണ് പമ്പ-വൈപ്പാർ നദീസംയോജനശ്രമം നടക്കുന്നത്. സി. ഇ. 2050-ഓടെ പമ്പയുടെ പോഷകനദിയായ അച്ചൻകോവിലാറ്റിൽ ആവശ്യമുള്ളതിനേക്കാൾ 459 ദശലക്ഷം ഘനമീറ്ററും പമ്പയിൽ 3537 ദശലക്ഷം ഘനമീറ്ററും ശുദ്ധജലത്തിന്റെ കുറവുണ്ടാകുമെന്ന് സെന്റർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് വിദഗ്ധർ നടത്തിയ പഠനം വ്യക്തമാക്കുന്നു. കുട്ടനാട്ടിലെയ്ക്ക് 12,582 ദശലക്ഷം ഘനമീറ്റർ ജലം പമ്പയിൽനിന്നും എത്തുന്നതായാണ് കണക്ക്. എന്നാൽ 22,263 ദശലക്ഷം ഘനമീറ്റർ ജലമാണ് കുട്ടനാടിന്റെ ആവശ്യം.
 
വേമ്പനാട്ടുകായലിന്റെ ജലസ്രോതസ്സ് പമ്പ മാത്രമാണ്. പമ്പയുടെ നീരൊഴുക്കിന്റെ കുറവ് വേമ്പനാടുകായലിന്റെ നാശത്തിനിടയാക്കും. അടുത്ത അമ്പതു കൊല്ലത്തിനിടയിൽ വേമ്പനാട്റ്റുകായൽ ഇല്ലാതായിത്തീരുമെന്നു ശാസ്തർജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1834ൽ വേമ്പനാട്ടുകായലിന്റെ വിസ്തൃതി 363.29 ചതുരശ്ര കി. മീറ്റർ ആയിരുന്നു. 1917ൽ അത് 290.85 ചതുരശ്ര കി. മീറ്റർ ആയി കുറഞ്ഞു. 1970ൽ 227.23 ചതുരശ്ര കി. മീറ്റർ; 1990ൽ ഇത് 213.28 ചതുരശ്ര കി. മീറ്റർ മാത്രമായിയെന്ന് കോഴിക്കോട് ആസ്ഥാനമായ സെൻട്രൽ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെ പഠനം വ്യകതമാക്കി. 1¼ നൂറ്റാണ്ടിനിടയ്ക്ക് 150 കി. മീറ്റർ കായൽ നഷ്ടമായി. കായലിന്റെ ആഴവും ഇതുപോലെ നഷ്ടമായി. അമ്പതുവർഷമ്മുമ്പു വരെ 6.7 മീറ്റർ ശരാശരി ആഴമുണ്ടായിരുന്ന കായലിന് 2000ത്തിൽ നടത്തിഅയ് അപ്ഠനത്തിൽ 4.4 മീറ്റർ മാത്രമായിരുന്നു ശരാശരി ആഴം. 2010ൽ ഇത് 3.5 മീറ്ററിനും 2.5 മീറ്ററിനും ഇടയിൽ മാത്രമായി ചുരുങ്ങി. കായലിന്റെ ജലസംഭരണശേഷി 2.449 ഘന കിലോമീറ്ററിൽനിന്നും 0.60 ഘന കിലോമീറ്ററായി കുറഞ്ഞു. <ref>http://www.manoramaonline.com/environment/environment-news/kerala-lakes-future.html</ref><ref>http://www.mangalam.com/news/district-detail/6929-pathanamthitta.html</ref>
 
മലിനീകരണം, മണൽഖനനം, കയ്യേറ്റം, നീരൊഴുക്കില്വന്നനീരൊഴുക്കിൽ വന്ന കുറവ്, അധിനിവേശ സസ്യങ്ങളുടെ വളർച്ച, നീർത്തടങ്ങളുടെയും തോടുകളുടെയും ശോഷണം എന്നിവ മൂലം പമ്പാനദിയിലെ ജൈവവൈവിധ്യം നാശത്തെ നേരിടുകയാണ്. പമ്പയിലെയും കരകളിലേയും അപൂർവ്വസസ്യങ്ങളും മത്സ്യങ്ങളും ജന്തുക്കളും ഇന്ന് വംശനാശഭീഷണിയിലാണ്.
 
പമ്പയുടെ മാലിന്യപ്രശ്നം പരിഹരിക്കാനായി ഗംഗ നദിയുടെ മാതൃകയിൽ പമ്പാനദി സംരക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം ആലോചിച്ചിട്ടുണ്ട്. ഇതിനായി ഒരു പഠനസംഘത്തെ ജെസി അയ്യർഉടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക് അയചു. 2016 ജൂൺ മാസം അവർ പഠനം നടത്തി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറും. </ref>http://www.mediaonetv.in/news/kerala/7139-Centre-team-visits-for-sanctions-project-for-cleaning-of-Pamba-river/</ref>
 
പമ്പയുടെ മാലിന്യപ്രശ്നം പരിഹരിക്കാനായി ഗംഗ നദിയുടെ മാതൃകയിൽ പമ്പാനദി സംരക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം ആലോചിച്ചിട്ടുണ്ട്. ഇതിനായി ഒരു പഠനസംഘത്തെ ജെസി അയ്യർഉടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക് അയചു. 2016 ജൂൺ മാസം അവർ പഠനം നടത്തി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറും. </ref>http://www.mediaonetv.in/news/kerala/7139-Centre-team-visits-for-sanctions-project-for-cleaning-of-Pamba-river/</ref>
==സസ്യജാലങ്ങൾ==
നീലക്കൊടുവേലി, നോഹയുടെ പെട്ടകം പണിതതെന്നു കരുതപ്പെടുന്ന നിറമ്പല്ലി എന്ന അപൂർവ്വയിനം സസ്യം ഇന്ന് 18 മരങ്ങൾ മാത്രമേയുള്ളുവെന്ന് വനംവകുപ്പ് പറയുന്നു. ഗൂഡ്രിക്കൽ റേഞ്ചിൽ ആണത്രേ ഇവ കാണപ്പെടുന്നത്. പമ്പയുടെ വൃഷ്ടിപ്രദേശത്തുണ്ടായിരുന്ന കരിമരം ഇന്ന് ഏതാണ്ട് പൂർണ്ണമായി നഷ്ടമായി. വെള്ള അകിൽ, ഈട്ടി എന്നിവ കറ്റുത്ത വംശനാശഭീഷണിയിലാണ്. ഗൂഡ്രിക്കൽ റേഞ്ചിലുള്ള അരണമുടിയിൽ കാണപ്പെടുന്ന വള്ളി ഈറ്റ, കാനക്കമുക് എന്നിവ വനംവകുപ്പ് സംരക്ഷിച്ചുവരുന്നു. <ref>http://www.mangalam.com/news/district-detail/6929-pathanamthitta.html</ref>
==ജന്തുജാലങ്ങൾ==
പമ്പയിൽ 79 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 30 ഇനവും വംശനാശഭീഷണിയിലാണ്. നദിയിലെ മണൽ ഒഴിഞ്ഞതും മാലിന്യങ്ങളുമാണ് ഇവയുടെ നാശത്തിനു കാരണം. പമ്പാ നദിയിൽ ഓക്സിജന്റെ അളവു കുറഞ്ഞുവരുന്നു. ഇത് ജന്തുജാലങ്ങൾക്ക് വൻഭീഷണിയാണ്. <ref>http://www.mangalam.com/news/district-detail/6929-pathanamthitta.html</ref>
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്