"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
[[ചിത്രം:Thottapalli.JPG|300px|thumb|ഇവിടെ പമ്പാനദി അറബിക്കടലിൽ ചേരുന്നു.]]
[[പീരുമേട്|പീരുമേട്ടിലെ]] 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. [[ശബരിമല]], [[ആറന്മുള]], എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] വച്ച് [[മണിമലയാർ]], [[അച്ചൻ‌കോവിലാർ]] എന്നിവയുമായി ചേർന്ന് [[വേമ്പനാട്ടു കായൽ|വേമ്പനാട്ടു കായലിൽ]] പതിക്കുന്നു. [[ആലപ്പുഴ ജില്ല]]യിലെ [[തോട്ടപ്പള്ളി പൊഴി]]യിൽ പമ്പാനദിയുടെ ഒരു കൈവഴി [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു.
 
ഒട്ടേറെ നീർച്ചാലുകളും കാട്ടരുവികളും പമ്പയിൽ വിവിധ ഭാഗങ്ങളിൽനിന്നുംചേരുന്നു. അച്ചൻകോവിലാറ്, മണിമലയാറ്` എന്നിവ പമ്പയുടെ പ്രധാന പോഷകനദികൾ ആകുന്നു. പമ്പാ ത്രിവേണിയിൽ വച്ച് കക്കിയാറും ഞുണങ്ങാറും പമ്പയിൽ ചേരുന്നു. തുടർന്ന്, പുതുശ്ശേരി, അഴുത, പനംകുടന്ത എന്നിവയും പെരുനാട്ടിലെ മുക്കൻ എന്ന സ്ഥലത്തുവച്ച് കക്കാട്ടാറും പമ്പയുമായിച്ചേരുന്നു. പുന്നമേട് മലനിരകളിൽ നിന്നും ഉദ്ഭവിക്കുന്ന പമ്പ-കല്ലാർ വടശ്ശേരിക്കരയിൽനിന്നും പ്രധാന പോഷകനദിയായ [[മണിമലയാർ]] വളഞ്ഞവട്ടത്തുനിന്നും [[അച്ചൻകോവിലാർ]] വീയപുരത്തുനിന്നും പമ്പയിൽ ലയിക്കുന്നു.
 
പമ്പയിലെ ശരാശരി നീരൊഴുക്ക് ച. കി. മീ. ന് 2.96 കി. മീ. ആണ്. പമ്പയും കൈവഴികളും ചേർന്ന് 4466 കി. മീ നീളമുള്ളതായി കണക്കാക്കുന്നു. ആകെ വൃഷ്ടിപ്രദേശത്തിൽ 1550 ച. കി. മീ. പത്തനംതിട്ട ജില്ലയിലും ബാക്കി ഭാഗം ആലപ്പുഴ കോട്ടയം ജില്ലകളിലും സ്ഥിതിചെയ്യുന്നു. സഹ്യപർവ്വതനിരകളിൽനിന്നുള്ള 288 കൈവഴികൾചേർന്നാണ് പമ്പാനദി രൂപംകൊള്ളുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്