"ബെർട്ടെ ഫോൺ സുദ്നാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
}}
സമാധാനത്തിനുള്ള നോബൽ സമ്മാനം (1905) നേടിയ ആദ്യ വനിതയാണ് '''ബർത്താ വോൺ സുട്ട്ണർ''' (Bertha von Suttner) എന്നറിയപ്പെടുന്ന Bertha Felicitas Sophie Freifrau von Suttner. ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ [[പ്രാഗ്|പ്രേഗി]]ൽ 1843ൽ ജനിച്ചു. ''ആയുധങ്ങൾ അടിയറ പറയൂ'' എന്ന നോവൽ പ്രസിദ്ധമാണ്. 1891-ൽ ആസ്ട്രിയൻ പസിഫിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു സമാധാന സംഘടന രൂപീകരിച്ചും,1889-ൽ ഡൈ വഫം നീഡർ എന്ന നോവൽ രചിച്ചും ആസ്ട്രിയൻ സമാധാന പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നായികയായി അവർ മാറി.
 
==ജീവിതം==
ആസ്ട്രിയയിലെ ഒരു വനിതാ ഗവർണ്ണറുടെ മകളായാണ് 1843 ജൂൺ 19 -ന് സുട്നർ ജനിച്ചത്.കുട്ടിക്കാലത്ത് തന്നെ ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്ന ഇവർ വിവിധ ഭാഷകളിലും സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു.സമൂഹത്തിലേക്കിറങ്ങിച്ചെന്ന് കർമ്മനിരതമാർന്ന സാമൂഹ്യജീവിതം കാഴ്ച വെക്കുക എന്നതായിരുന്നു ഇവരുടെ എറ്റവും വലിയ ആഗ്രഹം.1876-ൽ പാരീസിലേക്കു പോയ സുട്നർ അവിടെ വെച്ചായിരുന്നു ബാരൻ ആർതർ ഗുണ്ടാക്കറിനെ വിവാഹം കഴിച്ചത്. ഈ സമയത്തായിരുന്നു അവർ എസ് ലോവോസ് എന്ന കവിതാ സമാഹാരത്തിനും മറ്റ് നാല് നോവലുകൾക്കും ജന്മം നൽകിയത്. ബെർതയുടെ ആദ്യ ശ്രദ്ധയ പുസ്തകമായ ഇൻവന്റാറിയം ഈനർ സീൽ സമാധാനത്തിലൂടെ പുരോഗതി നേടിയെടുക്കാൻ സാധിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളായിരുന്നു പ്രതിപാദിച്ചിരിക്കുന്നത്.1889-ൽ സുട്നർ രചിച്ച ഡൈ പാഫൻ നീഡർ അക്കാലത്തെ സൈനിക ശക്തികൾക്കെതിരെയുള്ള ഒരു കുറ്റപത്രമായിരുന്നു. സമാധാനം എന്ന ഒരു ലക്ഷ്യം നേടിയെടുക്കാനായി അക്ഷീണയായി പരിശ്രമിച്ച ഇവർ 1905-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടി. ഇത് നേടുന്ന ലോകത്തിലെ ആദ്യ വനിതയായി. ഏതൊന്നിനെതിരെയാണോ അവർ മുന്നറിയിപ്പ് നൽകിയതും പോരാടിയതും ആ [[World War I|ലോകമഹായുദ്ധം]] പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ്, 1914 ജൂൺ 12 -ന് സുട്നർ മരണമടഞ്ഞു.
 
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://www.nobel.se/peace/laureates/1905/suttner-bio.html Nobel Entry]
"https://ml.wikipedia.org/wiki/ബെർട്ടെ_ഫോൺ_സുദ്നാ" എന്ന താളിൽനിന്ന് ശേഖരിച്ചത്